ബെംഗളൂരു അപകടം: വിരാട് കോലിയെ പ്രതിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

ഐപിഎല്‍ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ വിരാട് കോലിയെ പ്രതിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ എച്ച്.എം വെങ്കടേഷ് നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ ഇട്ടിട്ടില്ല. ആര്‍സിബിയുടെ വൈസ് പ്രസിഡന്റ് ഉള്‍പ്പടെ ഒളിവില്‍ എന്ന് വിവരം.ബെംഗളുരുവില്‍ വിജയമാഘോഷിക്കാന്‍ എല്ലാവരും എത്തണം എന്ന് അഹമ്മദാബാദിലെ ഫൈനലിന് ശേഷം കോലി പറഞ്ഞിരുന്നു.

അതിനിടെ, ആര്‍സിബിയുടെ വൈസ് പ്രസിഡന്റ് ഉള്‍പ്പടെ ഒളിവില്‍ ആണെന്നാണ് വിവരം. ഇയാളുടെ വീട്ടില്‍ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. ആര്‍സിബിയുടെ മേല്‍ മാത്രം ഉത്തരവാദിത്വം കെട്ടിവെയ്ക്കാന്‍ ആണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ നീക്കം. സര്‍ക്കാരിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് നീങ്ങാന്‍ ആണ് ബിജെപി യുടെ തീരുമാനം.

അപകടത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അറസ്റ്റിലായ ആര്‍സിബി മറക്കറ്റിങ് തലവന്‍ നിഖില്‍ സോസാലെയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവില്ല. മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മാര്‍ക്കറ്റിംഗ് തലവന്‍ നിഖില്‍ സോസാലെ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎന്‍എയുടെ വൈസ് പ്രസിഡന്റ് സുനില്‍ മാത്യു, കിരണ്‍ സുമന്ത് എന്നിവരെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ തങ്ങളുടെ മേലുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

Related Posts

സൂപ്പര്‍ലീഗ് കേരള: കോഴിക്കോട്ടെ രണ്ടാം സെമിഫൈനലും മാറ്റി; സുരക്ഷ കാരണം ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ ആദ്യ സെമി മാറ്റിവെപ്പിച്ചത് പോലീസ്
  • December 8, 2025

ഞായറാഴ്ച തൃശ്ശൂരില്‍ നടക്കേണ്ടിയിരുന്ന സൂപ്പര്‍ലീഗ് കേരള രണ്ടാംസീസണിന്റെ ആദ്യ സെമിഫൈനല്‍ മത്സരം മാറ്റിവെച്ചതിന് പിന്നാലെ പത്താം തീയ്യതി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ മാച്ചും മാറ്റി. കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തമ്മിലുള്ള രണ്ടാംസെമി മാറ്റിയതായാണ് സംഘാടകര്‍ അറി യിച്ചിരിക്കുന്നത്. കഴിഞ്ഞ…

Continue reading
വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്ത് സ്മൃതി മന്ദാന; മൗനം വെടിഞ്ഞ് പാലാകും
  • December 5, 2025

ബോളിവുഡ് സംഗീത സംവിധായകന്‍ പാലാക് മുതലുമായുള്ള വിവാഹ പോസ്റ്റുകള്‍ മുഴുവനായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നീക്കം ചെയ്ത് അന്താരാഷ്ട്ര വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇക്കഴിഞ്ഞ നവംബര്‍ 23-നായിരുന്നു സ്മൃതിയുടെയും പാലാകിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ സ്മൃതിയുടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മൂന്നാം ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മൂന്നാം ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

‘പാർട്ടി ആവശ്യപ്പെട്ടാൽ ഉറപ്പായും നിൽക്കും’; മത്സര സാധ്യത തളളാതെ ഫാത്തിമ തെഹ്ലിയ

‘പാർട്ടി ആവശ്യപ്പെട്ടാൽ ഉറപ്പായും നിൽക്കും’; മത്സര സാധ്യത തളളാതെ ഫാത്തിമ തെഹ്ലിയ

സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മും യുഡിഎഫും പങ്കാളികൾ; പ്രകാശ് ജാവദേക്കർ

സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മും യുഡിഎഫും പങ്കാളികൾ; പ്രകാശ് ജാവദേക്കർ

കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസ്; ശിക്ഷാ വിധി ഇന്ന്

കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസ്; ശിക്ഷാ വിധി ഇന്ന്

തന്ത്രി കണ്ഠര് രാജീവര്‍ക്കായി എസ്‌ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും; മുരാരി ബാബുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതും ഇന്ന്; എസ്‌ഐടിക്ക് നിര്‍ണായകം

തന്ത്രി കണ്ഠര് രാജീവര്‍ക്കായി എസ്‌ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും; മുരാരി ബാബുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതും ഇന്ന്; എസ്‌ഐടിക്ക് നിര്‍ണായകം

ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടുന്നു?; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടുന്നു?; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്