ചാമ്പ്യന്‍സ് ലീഗില്‍ തീപാറും ക്വാര്‍ട്ടര്‍ ഫൈനല്‍; ആര്‍സനല്‍ റയലിനെയും ബയേണ്‍ ഇന്റര്‍മിലാനെയും നേരിടും, മത്സരം രാത്രി 12.30ന്

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നു. ഇന്ന് രാത്രി പന്ത്രണ്ടര മുതല്‍ ആദ്യപാദമത്സരങ്ങള്‍ക്ക് തുടക്കമാകും. ജര്‍മ്മന്‍ നഗരമായ
മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ ഇന്റര്‍ മിലാന്‍ ബയേണ്‍ മ്യൂണിക്കിനെ നേരിടുമ്പോള്‍ ആര്‍സനലിന്റെ തട്ടകമായ യുകെയിലെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ റയല്‍ മാഡ്രിഡ് ആണ് അവരുടെ എതിരാളികള്‍. ബയേണ്‍ മ്യൂണിക്കും ഇന്‍ര്‍മിലാനും തമ്മിലുള്ള മത്സരം ആവേശം നിറക്കും. ഈ സീസണില്‍ പത്ത് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകള്‍ മാത്രമാണ് ഇന്റര്‍ മിലാന്‍ വഴങ്ങിയിട്ടുള്ളത്. അതിനാല്‍ തന്നെ മിലാന്റെ അതിശക്തമായ പ്രതിരോധം മറികടക്കുകയെന്നത് ബയേണ്‍ മ്യൂണിക്കിന്റെ മുന്നേറ്റക്കാര്‍ക്ക് ബാലികേറാമലയായിരിക്കും. 2010/11 സീസണില്‍ ഷാല്‍കെയുമായി ഇന്റര്‍ മിലാന്‍ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നു. രണ്ട് പാദങ്ങളിലുമായി ഷാല്‍ക്കെയുമായി 7-3 നായിരുന്നു ഇന്റര്‍ മിലാന്‍ പുറത്തായത്. അതിന് ശേഷം മറ്റൊരു ജര്‍മ്മന്‍ ടീമുമായി ഈ സീസണിലാണ് മിലാന്‍ ഏറ്റുമുട്ടുന്നത്.

ബയേണിന്റെ ഇരുപതുകാരനായ സ്‌ട്രൈക്കര്‍ ജമാല്‍ മുസിയാല ഇന്ററിനെതിരായ ആദ്യ പാദ മത്സരത്തില്‍ ഹാംസ്ട്രിംഗിനേറ്റ പരിക്ക് കാരണം കളിക്കാന്‍ സാധ്യതയില്ലെന്ന് വിന്‍സെന്റ് കൊമ്പാനിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ബുണ്ടസ് ലിഗയില്‍ ഓസ്ബര്‍ഗിനെതിരായ മത്സരത്തിനിടെയായിരുന്നു മുസിയാലക്ക് പരിക്കേറ്റത്. ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍, അല്‍ഫോന്‍സോ ഡേവീസ്, ഡയോട്ട് ഉപമെകാനോ തുടങ്ങിയ പ്രധാന താരങ്ങള്‍ക്കും പരിക്കേറ്റത് വലിയ ആശങ്കയാണ് ബയേണ്‍ മ്യൂണിക് പാളയത്തിലുണ്ടാക്കുന്നത്.

Related Posts

ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം; കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു
  • June 7, 2025

കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു. ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ആണ് രാജി. കർണാടക ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി എ ശങ്കർ, ട്രഷറർ ഇ ജയറാം എന്നിവരാണ് രാജിവച്ചത്. അപകടത്തിൽ വിരാട് കോലിയെ…

Continue reading
ബെംഗളൂരു അപകടം: വിരാട് കോലിയെ പ്രതിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി
  • June 7, 2025

ഐപിഎല്‍ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ വിരാട് കോലിയെ പ്രതിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ എച്ച്.എം വെങ്കടേഷ് നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ ഇട്ടിട്ടില്ല. ആര്‍സിബിയുടെ വൈസ് പ്രസിഡന്റ് ഉള്‍പ്പടെ ഒളിവില്‍ എന്ന് വിവരം.ബെംഗളുരുവില്‍ വിജയമാഘോഷിക്കാന്‍ എല്ലാവരും എത്തണം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഒരു കോടി നിങ്ങളെടുത്ത ടിക്കറ്റിനോ? സ്ത്രീ ശക്തി SS 473 ലോട്ടറി ഫലമറിയാം

ഒരു കോടി നിങ്ങളെടുത്ത ടിക്കറ്റിനോ? സ്ത്രീ ശക്തി SS 473 ലോട്ടറി ഫലമറിയാം

‘ബോംബ് വര്‍ഷിക്കരുത്, യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിക്കൂ’; ഇസ്രയേലിനോട് ട്രംപ്

‘ബോംബ് വര്‍ഷിക്കരുത്, യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിക്കൂ’; ഇസ്രയേലിനോട് ട്രംപ്

വെടിനിർത്തൽ പാലിക്കാതെ ഇറാൻ; ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി

വെടിനിർത്തൽ പാലിക്കാതെ ഇറാൻ; ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി

‘ഖത്തറിനെതിരായ ഒരു തരത്തിലുള്ള ആക്രമണവും നിയമ ലംഘനങ്ങളും അനുവദിക്കില്ല’; ഖത്തർ പ്രധാനമന്ത്രി

‘ഖത്തറിനെതിരായ ഒരു തരത്തിലുള്ള ആക്രമണവും നിയമ ലംഘനങ്ങളും അനുവദിക്കില്ല’; ഖത്തർ പ്രധാനമന്ത്രി

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു

ട്രംപിന് വഴങ്ങി ഇസ്രയേൽ; തിരിച്ചടിയില്ല, യുദ്ധവിമാനങ്ങളെ തിരിച്ചുവിളിച്ചു

ട്രംപിന് വഴങ്ങി ഇസ്രയേൽ; തിരിച്ചടിയില്ല, യുദ്ധവിമാനങ്ങളെ തിരിച്ചുവിളിച്ചു