ചാമ്പ്യന്‍സ് ട്രോഫി: ടിക്കറ്റ് വില്‍പ്പന നാളെ മുതല്‍; സ്റ്റേഡിയം നവീകരണ സമയപരിധി പാലിക്കാന്‍ നെട്ടോട്ടമോടി പാകിസ്താന്‍

ഫെബ്രുവരി 19 മുതല്‍ പാകിസ്ഥാനിലും ദുബായിലുമായി നടക്കുന്ന ഐസിസി ചാമ്പന്യന്‍സ് ട്രോഫി മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന ചൊവ്വാഴ്ച്ച മുതല്‍ ആരംഭിക്കും. പാകിസ്താനില്‍ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ ഐസിസി വില്‍പ്പനക്ക് തയ്യാറാക്കിയിരിക്കുന്നത്. അതിനിടെ പാകിസ്താനിലെ സ്റ്റേഡിയങ്ങളുടെ നവീകരണ പ്രവൃത്തി ഐസിസി അനുവദിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് അവിടെ നടക്കുന്നത്. കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങള്‍ നവീകരിച്ച് ഐസിസിക്ക് കൈമാറുന്നതിനുള്ള സമയപരിധി ഈ മാസം 30 ആണ്. പാകിസ്താനില്‍ കളിക്കാനില്ലെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അവരുടെ മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റിയിരുന്നു. ഈ മത്സരങ്ങള്‍ വീക്ഷിക്കുന്നതിനുള്ള ടിക്കറ്റ് വില്‍പ്പനയുടെ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ലഭ്യമാക്കുമെന്നും ഐസിസി അധികൃതര്‍ അറിയിച്ചു. അതേ സമയം റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം, ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം, കറാച്ചി നാഷണല്‍ ബാങ്ക് സ്റ്റേഡിയം എന്നിവിടങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ വൈകുന്നതിനാല്‍ ഉദ്ഘാടന പരിപാടികള്‍ അടക്കം രാജ്യത്തിന് പുറത്തേക്ക് മാറ്റുമെന്ന ഊഹാപോഹങ്ങള്‍ പുറത്തുവന്നെങ്കിലും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം തള്ളിക്കളഞ്ഞിരുന്നു.

Related Posts

യുപി ക്രിക്കറ്റ് അസോസിയേഷന് വരെ കണ്ണുതള്ളി; അപ്രതീക്ഷിത വരുമാനം നല്‍കി ഇന്ത്യ-ഓസ്‌ട്രേലിയ എ ടീം പരമ്പര
  • October 6, 2025

എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ-ഓസ്‌ട്രേലിയ എ ടീമുകളുടെ ഏകദിന പരമ്പരക്ക് കാണ്‍പൂരിലെ ചരിത്രപ്രസിദ്ധമായ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയം ആതിഥേയത്വം വഹിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ക്കും ടൂര്‍ണമെന്റ് ഡയറക്ടര്‍ ഡോ. സഞ്ജയ് കപൂറിനും കാണികളെത്തുമോ എന്നതിനെ കുറിച്ച് വലിയ ധാരണയൊന്നുമില്ലായിരുന്നു.…

Continue reading
വെറും 92 റണ്‍സിന് ഓള്‍ ഔട്ട്!; പാക് ടീമിനെതിരെ കമന്റുകളുമായി സ്വന്തം കാണികള്‍
  • August 13, 2025

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലെ അവസാനമത്സരത്തില്‍ ദയനീയ ജോല്‍വി ഏറ്റുവാങ്ങിയ പാക്‌സ്താന്‍ ടീമിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി പാക് ക്രിക്കറ്റ് ആരാധകര്‍. ബുധനാഴ്ച നടന്ന മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വെറും 92 റണ്‍സ് എടുക്കാന്‍ മാത്രമാണ് പാക്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഡൽഹി സ്ഫോടനക്കേസ്; മകനെ കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

ഡൽഹി സ്ഫോടനക്കേസ്; മകനെ കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് പഴക്കച്ചവടക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു

പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു

രാക്ഷസ നടികന്മാർ നേർക്കുനേർ ; ഹീറ്റ് 2 വിൽ ക്രിസ്ത്യൻ ബെയ്‌ലും, ഡികാപ്രിയോയും ഒന്നിക്കുന്നു

രാക്ഷസ നടികന്മാർ നേർക്കുനേർ ; ഹീറ്റ് 2 വിൽ ക്രിസ്ത്യൻ ബെയ്‌ലും, ഡികാപ്രിയോയും ഒന്നിക്കുന്നു

പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,280 രൂപ; ഇന്നത്തെ സ്വർണവില

പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,280 രൂപ; ഇന്നത്തെ സ്വർണവില

ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി IQ Man അജി ആർ

ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി IQ Man അജി ആർ

പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച് പെറ്റമ്മ!; വെഞ്ഞാറമൂട്ടിൽ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്

പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച് പെറ്റമ്മ!; വെഞ്ഞാറമൂട്ടിൽ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്