
മുംബൈ ഭീകാരക്രമണത്തിലെ മുഖ്യസൂത്രധാരന്‍ തഹാവൂര്‍ റാണയുടെ കസ്റ്റഡി കാലാവധി നീട്ടി. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. റാണയെ 12 ദിവസത്തേക്ക് കൂടി കോടതി എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ റാണയില്‍ നിന്ന് അറിയാന്‍ ഉണ്ടെന്നും കസ്റ്റഡി കാലാവധി നീട്ടി നില്‍ക്കണമെന്നും എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു.
നിലവിലെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് തഹാവൂര്‍ റാണയെ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയത്. കനത്ത സുരക്ഷയില്‍ മുഖം മറിച്ചാണ് റാണയെ അന്വേഷണസംഘം കോടതിയില്‍ എത്തിച്ചത്.
കേരളത്തില്‍ എത്തിയത് പരിചയക്കാരെ കാണാനാണെന്നായിരുന്നു റാണയുടെ മൊഴി. ഭീകാരക്രമണത്തിന് പിന്നില്‍ ഹെഡ്‌ലിയാണ്. മുംബൈയും ഡല്‍ഹിയും കേരളവും സന്ദര്‍ശിച്ചിരുന്നുവെന്നും റാണമൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണത്തിനായി മുംബൈ ക്രൈംബ്രാഞ്ച് സംഘം കേരളത്തില്‍ എത്തിയേക്കും.
റാണയെ ചോദ്യം ചെയ്യാനായി പാര്‍പ്പിച്ചിരുന്ന എന്‍ഐഎ ആസ്ഥാനത്തിന്റെ സുരക്ഷ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ധിപ്പിച്ചിരുന്നു. ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി, ലഷ്‌കറെ തയിബ, പാകിസ്താന്‍ സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു തഹാവൂര്‍ റാണ. ഇന്ത്യയ്‌ക്കെതിരായ ഐഎസ്‌ഐയുടെ പ്രധാന ആയുധങ്ങളിലൊന്നായിരുന്ന റാണയെ ഈ മാസം 10നാണ് യുഎസ് ഇന്ത്യയ്ക്കു കൈമാറിയത്.