പാൻ വേൾഡ് ചിത്രം പ്രഖ്യാപിച്ച് അല്ലു അർജുനും ആറ്റ്ലീയും

പുഷ്‌പ 2, പത്താൻ എന്നീ ചിത്രങ്ങളുടെ മഹാവിജയത്തിന് ശേഷം അല്ലു അർജുനും ആറ്റ്ലീയും ഒന്നിക്കുന്ന പാൻ വേൾഡ് ചിത്രം പ്രഖ്യാപിച്ച് സൺ പിക്ക്‌ചേഴ്‌സ്. ‘മാഗ്നം ഓപ്പസ്’ എന്ന് സൺ പിക്ക്‌ചേഴ്‌സ് വിശേഷിപ്പിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൽ അയൺമാൻ, ട്രാൻസ്ഫോർമേഴ്‌സ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങൾക്ക് വിഎഫ്എക്സ് വർക്കുകൾ ചെയ്ത ലോസാഞ്ചലസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലെഗസി ഇഫെക്റ്റ്സ് ആണ് ചിത്രത്തിന്റെ വിഎഫ്എക്സ് കൈകാര്യം ചെയ്യുന്നത്.

സയൻസ് ഫിക്ഷൻ സ്വഭാവത്തിൽ ബിഗ് ബഡ്ജറ്റിലാണ് ചിത്രമൊരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. പുറത്തു വിട്ടിരിക്കുന്ന വിഡിയോയിൽ വിഎഫ്എക്സ് കോർഡിനേറ്റേഴ്‌സ് പറയുന്നത് തങ്ങൾ ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായിച്ചു, ഇന്നോളം ഇത്തരമൊരു സ്ക്രിപ്റ്റ് വായിച്ചിട്ടേയിലായെന്നാണ്.

അല്ലു അർജുന്റെ 43 ആം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോ സൺ പിക്ചേഴ്സ് പുറത്തുവിട്ടത്. അല്ലു അർജുനൊപ്പം ആദ്യമായാണ് സൺ പിക്ക്‌ചേഴ്‌സ് ഒന്നിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതുവരെ ചിത്രത്തിലെ കാസ്റ്റിങ്ങിനെ കുറിച്ചോ റിലീസ് ഡേറ്റിനെ കുറിച്ചോ അണിയറപ്രവർത്തകർ കൂടുതലായൊന്നും പുറത്തുവിട്ടിട്ടില്ല.

ഈ ചിത്രം എന്നും തന്റെ സ്വപ്നമായിരുന്നു എന്നും അതിനായി തിരക്കഥാ രചനയിൽ കുറച്ചധികം സമയം താൻ ഇൻവെസ്റ്റ് ചെയ്തു എന്നുമാണ് ആറ്റ്ലീ പറഞ്ഞത്. പുഷ്പ 2 വിന് ശേഷം ത്രിവിക്രം സംവിധാനം ചെയ്യുന്ന ചിത്രത്തിലാവും അല്ലു അർജുൻ അഭിനയിക്കുക എന്ന് റൂമറുകളുണ്ടായിരുന്നു എങ്കിലും ആറ്റ്ലീ ചിത്രത്തിന് ശേഷം മാത്രമാവും അല്ലു അർജുൻ ത്രിവിക്രത്തിനൊപ്പം വർക്ക് ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ.

Related Posts

ഭാര്യക്ക് മറ്റൊരു ബന്ധം, തല വെട്ടിയെടുത്ത് സ്കൂട്ടറിന് മുന്നിൽവച്ച് വണ്ടിയോടിച്ചു, തലയുമായി പൊലീസ് സ്റ്റേഷനിൽ; യുവാവ് അറസ്റ്റിൽ
  • June 7, 2025

ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. 26കാരിയായ മാനസയെ ഭർത്താവ് ശങ്കർ…

Continue reading
സാന്ദ്ര തോമസിനെ ഭീഷണിപ്പെടുത്തിയ പ്രൊഡക്ഷൻ കൺട്രോളറിനെ സസ്പെൻഡു ചെയ്തു
  • June 6, 2025

നിർമാതാവ് സാന്ദ്ര തോമസിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ നടപടി. പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫിനെ സസ്പെൻഡു ചെയ്തു. റിനി ജോസഫിന്റെ ഭാഗത്ത് നിന്ന് ഇത്തരം പരാമർശങ്ങൾ മുൻപും പലർക്കെതിരെയും ഉണ്ടായിട്ടുണ്ട്. ഇയാൾ സ്വഭാവ വൈകല്യത്തിന് ചികിത്സയ്ക്ക് വിധേയനാകുന്നുണ്ടെന്നും യൂണിയൻ.PauseMute…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സംസ്ഥാനത്ത് മഴ കനക്കുന്നു, വിവിധ ജില്ലകളിലെ മുന്നറിയിപ്പില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കുന്നു, വിവിധ ജില്ലകളിലെ മുന്നറിയിപ്പില്‍ മാറ്റം

മോഷണ ശ്രമത്തിനിടെ വിശന്നു; ഹോട്ടലിൽ നിന്ന് ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിച്ചയാൾ

മോഷണ ശ്രമത്തിനിടെ വിശന്നു; ഹോട്ടലിൽ നിന്ന് ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിച്ചയാൾ

കേദാർനാഥ് തീർത്ഥയാത്രക്കിടെ വീണ്ടും അപകടം; പാറക്കഷ്ണം വീണ് രണ്ട് തീർത്ഥാടകർ മരിച്ചു

കേദാർനാഥ് തീർത്ഥയാത്രക്കിടെ വീണ്ടും അപകടം; പാറക്കഷ്ണം വീണ് രണ്ട് തീർത്ഥാടകർ മരിച്ചു

ഇടനെഞ്ചിലെ മോഹം……’ ; ഒരു വടക്കന്‍ തേരോട്ടത്തിലെ ലിറിക്കല്‍ ഗാനം പുറത്ത്

ഇടനെഞ്ചിലെ മോഹം……’ ; ഒരു വടക്കന്‍ തേരോട്ടത്തിലെ ലിറിക്കല്‍ ഗാനം പുറത്ത്

ശുഭാംശു ശുക്ലയുടെ യാത്ര വൈകും: ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു

ശുഭാംശു ശുക്ലയുടെ യാത്ര വൈകും: ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു

കശ്മീർ വിഷയത്തിൽ മധ്യസ്ഥത വേണ്ട, ആക്രമണം നിര്‍ത്തിയത് പാകിസ്താൻ

കശ്മീർ വിഷയത്തിൽ മധ്യസ്ഥത വേണ്ട, ആക്രമണം നിര്‍ത്തിയത് പാകിസ്താൻ