അതിർത്തിയിലെ വേലി തർക്കം; ബംഗ്ലാദേശിന് ഇന്ത്യയുടെ മറുപടി

അതിർത്തിയിലെ വേലി നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ബംഗ്ലാദേശിന്റെ ആരോപണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ നുറുല്‍ ഇസ്ലാമിനെ വിളിച്ച് വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. അതിർത്തിയിലെ വേലി നിർമ്മാണത്തിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള കരാർ പാലിച്ചതായി ഇന്ത്യ ബംഗ്ലാദേശിനെ അറിയിച്ചു.അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളും കരാറും പാലിച്ചതായി ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യ – ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഞ്ച് പ്രത്യേക സ്ഥലങ്ങളില്‍ വേലി നിര്‍മിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്നാണ് ബംഗ്ലാദേശിന്റെ ആരോപണം. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഹൈക്കമ്മീഷണർ പ്രണോയ് വർമ്മയെ ബംഗ്ലാദേശ് വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചിരുന്നു.ഇതിന് മറുപടിയായാണ് ഇന്ന് ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചത്.

വേലികെട്ടുന്നതും, സാങ്കേതിക സൗകര്യങ്ങൾ സ്ഥാപിക്കുന്നതും സുരക്ഷയുടെ ഭാഗം മാത്രമാണെന്നും ബംഗ്ലാദേശിന് ആശങ്ക വേണ്ടെന്നും ഇന്ത്യ പറഞ്ഞു. പശ്ചിമ ബംഗാളിലെ മാൾഡ അതിർത്തിയിൽ ബംഗ്ലാദേശിൽ നിന്നുള്ള മയക്കുമരുന്ന് സംഘത്തിന് നേരെ ബി എസ്‌ എഫ്‌ വെടിയുതിർത്ത സംഭവത്തോടെയാണ് വേലികെട്ടാനുള്ള നീക്കം ഇന്ത്യ സജീവമാക്കിയത്.

Related Posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി
  • February 17, 2025

ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തി. പുലർച്ചെ 5.37 നാണ് ഭൂചലനം ഉണ്ടായത്. ഡൽഹിയാണ് പ്രഭവകേന്ദ്രം. ഭൗമോപരിതലത്തിൽ നിന്നും 5 കിലോമീറ്റർ താഴെയാണ് പ്രഭവകേന്ദ്രം. തലസ്ഥാന മേഖലയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മുൻകരുതലെന്ന നിലയിൽ ആളുകൾ പലരും…

Continue reading
ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍ ദുരന്തത്തിന് പിന്നില്‍ വ്യാജവാര്‍ത്തയോ ഗൂഢാലോചനയോ ഉണ്ടോയെന്ന് പരിശോധിക്കുന്നു: കേന്ദ്രമന്ത്രി
  • February 17, 2025

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിച്ച സംശയത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ എന്ന് ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി സുകന്ത മജുമ്ദാര്‍. എന്തെങ്കിലും വ്യാജവാര്‍ത്തയോ ഗൂഢാലോചയോ ആണോ പെട്ടെന്നുള്ള തിരക്കിനും അപകടത്തിനും കാരണമായതെന്ന് അന്വേഷിക്കുമെന്നാണ് മന്ത്രിയുടെ പ്രതികരണം. എത്രയും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പോട്ട ബാങ്ക് കവർച്ച കേസ്; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പോട്ട ബാങ്ക് കവർച്ച കേസ്; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

“ഗുഡ് ബൈ ജൂൺ” സംവിധായികയാകാൻ ഒരുങ്ങി കേറ്റ് വിന്‍സ്ലെറ്റ്

“ഗുഡ് ബൈ ജൂൺ” സംവിധായികയാകാൻ ഒരുങ്ങി കേറ്റ് വിന്‍സ്ലെറ്റ്

ഇടുക്കി ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങിയ 2 പേരെ കാണാതായി

ഇടുക്കി ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങിയ 2 പേരെ കാണാതായി

കൂവിക്കൂവി സ്വൈര്യം കെടുത്തിയെന്ന പരാതിയില്‍ ‘പ്രതി പൂവന്‍കോഴി’; വയോധികന്റെ പരാതിയില്‍ നടപടിയെടുത്ത് ആര്‍ഡിഒ

കൂവിക്കൂവി സ്വൈര്യം കെടുത്തിയെന്ന പരാതിയില്‍ ‘പ്രതി പൂവന്‍കോഴി’; വയോധികന്റെ പരാതിയില്‍ നടപടിയെടുത്ത് ആര്‍ഡിഒ

മയാമി ബീച്ചിലെത്തിയ 2 ഇസ്രായേൽ ടൂറിസ്റ്റുകളെ പലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു; ജൂത വംശജൻ അറസ്റ്റിൽ

മയാമി ബീച്ചിലെത്തിയ 2 ഇസ്രായേൽ ടൂറിസ്റ്റുകളെ പലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു; ജൂത വംശജൻ അറസ്റ്റിൽ

ഒടുവിൽ മാർച്ച് 7 മുതൽ ‘രേഖാചിത്രം’ ഒടിടിയിലേക്ക്

ഒടുവിൽ മാർച്ച് 7 മുതൽ ‘രേഖാചിത്രം’ ഒടിടിയിലേക്ക്