# Sakhi Online > Online News Portal ## Posts - [ദേശീയപാത ഉദ്ഘാടനം: ‘ക്രെഡിറ്റ്‌ തട്ടിയെടുക്കാനുള്ള ശ്രമം ജനം തിരിച്ചറിയും’; മന്ത്രി വി ശിവൻകുട്ടി](https://sakhionline.in/kerala-news/%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98%e0%b4%be%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%86/): പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന സർക്കാർ പ്രതിനിധികളെ ഒഴിവാക്കി, ക്രെഡിറ്റ്‌ തട്ടിയെടുക്കാനുള്ള ശ്രമം ജനം തിരിച്ചറിയുമെന്ന് മന്ത്രി വി ശിവൻകുട്ടി. ബിജെപിയുടേത് തിരഞ്ഞെടുപ്പ് സ്റ്റണ്ട്. സർക്കാർ ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കുന്നതിൽ കോടതി ഇടപെടൽ ഉണ്ടാകണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ദേശീയ പാതയുമായി ബന്ധപ്പെട്ട് മറ്റൊരു സംസ്ഥാനവും ഫണ്ട് കൊടുക്കേണ്ടി വന്നിട്ടില്ല, കേരളം മാത്രം ആണ് പണം നൽകേണ്ടി വന്നത്. എന്നിട്ടും പിതൃത്വം ഏറ്റെടുക്കാൻ ഓരോരുത്തർ ശ്രമിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. രാജീവ്‌ ചന്ദ്രശേഖർ കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് കേരളത്തിന് ഒന്നും നൽകിയിട്ടില്ലെന്നും വട്ട പൂജ്യം ആണ് നൽകിയതെന്നും മന്ത്രി വിമർശിച്ചു. ഒരു 1000 രൂപയുടെ വികസന പ്രവർത്തനം എങ്കിലും മണ്ഡലത്തിൽ നടത്തണ്ടേ. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളാണ്. നേമത്ത് ഉള്ളവർ സാധാരണക്കാരാണ്. അവരൊക്കെ ഇപ്പോഴേ പേടിച്ച് ഇരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അങ്ങേയേറ്റം അവഗണിക്കുന്ന രൂപത്തിൽ ആണ് പെരുമാറുന്നത്. ഇന്ത്യയുടെ ഭാഗം അല്ലെ കേരളം. പ്രധാനമന്ത്രി വ്യക്തമാക്കണം. എല്ലാ കാര്യത്തിലും സംസ്ഥാനത്തിനുള്ള… - [സ്വകാര്യ ആശുപത്രികളിൽ നഴ്സസ് സമരം തുടരുന്നു; കോഴിക്കോട് ജില്ലയിൽ ഹോസ്പിറ്റലുകളുടെ പ്രവർത്തനം സ്തംഭിച്ചു](https://sakhionline.in/kerala-news/%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%b4/): സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സസ് സമരം തുടരുന്നു. കോഴിക്കോട് ജില്ലയിൽ പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ പ്രവർത്തനം സ്തംഭിച്ചു. കോഴിക്കോട് ജില്ലയിലെ മിക്ക ആശുപത്രികളിലെയും പ്രവർത്തനം താറുമാറായി. കോഴിക്കോട് കളക്‌ടറേറ്റിന് മുൻപിൽ സമരം തുടരുകയാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. നാൽപതോളം സ്വകാര്യ ആശുപത്രിയിലെ അഞ്ഞൂറോളം നഴ്‌സുമാർ ഉൾപ്പെട്ട സമരമാണ് ശക്തമായി തുടരുന്നത്. പ്രശ്‌നം പരിഹരിക്കാൻ യാതൊരു ചർച്ചകളും സർക്കാറിന്റെയോ മാനേജ്മെൻ്റുകളുടെയോ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. രോഗികളെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ കലക്ടറുടെ അനുമതി തേടിയിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് നഴ്‌സസിന്റെ നിലപാട് സമരം അനാവശ്യമെന്നാണ് പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻറെ വാദം. ഇതിനിടെ സമരം ചെയ്യുന്ന കോഴിക്കോട് റെഡ് ക്രസന്റ് ആശുപത്രിയിലെ നഴ്‌സസിന്റെ എക്‌സിപിരിയൻസ് സർട്ടിഫിക്കറ്റിൽ ബ്ലാക്ക് മാർക്ക് വീഴത്തുമെന്നാണ് മാനേജ്‌മെന്റിന്റെ മുന്നറിയിപ്പ്. - [പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ പച്ചവെള്ളം; സംഭവവുമായി ബന്ധമില്ലെന്നാണ് ഗ്യാസ് ഏജൻസി](https://sakhionline.in/kerala-news/%e0%b4%aa%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%97%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%a3/): ആലപ്പുഴ പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ പച്ചവെള്ളമെന്ന് പരാതി. മൂന്ന് ദിവസം മുമ്പാണ് ഫുഡ്‌ പ്രൊഡകട്സ് സ്ഥാപനത്തിലേക്ക് ഗ്യാസ് സിലിണ്ടർ വാങ്ങിയത്. ​ഗ്യാസ് ഏജൻസി വിതരണം ചെയ്ത സിലിണ്ടറിലാണ് വെള്ളം കണ്ടത്. പ്രശ്‌നം പരിഹരിക്കാൻ ആവില്ലെന്നും സംഭവവുമായി ബന്ധമില്ലെന്നുമാണ് ഗ്യാസ് ഏജൻസിയുടെ വിശദീകരണം. 19.1 കിലോ പാചകവാതക സിലിണ്ടറിൽ 10 കിലോ ഭാരത്തിൽ വെള്ളം. പുന്നപ്ര കുറവൻതോട് ‘ഒരുമ’ ഫുഡ് പ്രോഡക്ട്സ് നടത്തുന്ന കബീർ കഴിഞ്ഞ ഞായറാഴ്ചയാണ് പുതിയ സിലിണ്ടർ വാങ്ങിയത്. സ്ഥാപനത്തിൽ ചപ്പാത്തി ഉണ്ടാക്കുന്നതിനിടെ ഓഫാവുകയായിരുന്നു. സിലിണ്ടർ പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ദ്രാവകം കുലുങ്ങുന്ന ശബ്ദം കേട്ടത്. തുടർന്ന് വാൽവ് തുറന്ന് പരിശോധിച്ചപ്പോൾ പാചകവാതകത്തിന് പകരം പച്ചവെള്ളം പുറത്തേക്ക് വരികയായിരുന്നു - [ഇസ്രയേലിൽ വൻ ആക്രമണം നടത്തി ഇറാൻ; ശത്രു പൂർണമായും കീഴടങ്ങും വരെ ആക്രമണം തുടരുമെന്ന് ഐആർജിസി](https://sakhionline.in/gulfnews/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%af%e0%b5%87%e0%b4%b2%e0%b4%bf%e0%b5%bd-%e0%b4%b5%e0%b5%bb-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4/): ഇസ്രയേലിൽ വൻ ആക്രമണം നടത്തി ഇറാൻ. ഹൈഫ, ടെൽ അവീവ്, ജറുസലേം എന്നിവിടങ്ങളിലാണ് ഇറാൻ ആക്രമണം നടത്തിയത്. മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന, മൾട്ടി-ലെയർ ‘ഖോറാംഷഹർ’ മിസൈലുകൾ പ്രയോഗിച്ചുവെന്ന് ഇറാൻ. ഇറാഖിലെ എർബിലിലെ യുഎസ് താവളങ്ങളിലും ഇറാൻ കനത്ത ആക്രമണം നടത്തിയെന്നും റിപ്പോർട്ട്. ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ ശക്തമായ ആക്രമണം തുടരും. ശത്രു പൂർണമായും കീഴടങ്ങും വരെ ആക്രമണമെന്നും ഐആർജിസി. ഇറാനിലെ റഷ്യൻ കോൺസുലേറ്റിന് നേരെ ആക്രമണം ഉണ്ടായി. ഇറാനിലെ ഇസ്ഫഹാനിലുള്ള കോൺസുലേറ്റിനാണ് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതെന്ന് റഷ്യ. ഞായറാഴ്ചയാണ് ആക്രമണമുണ്ടായതെന്നും കോൺസുലേറ്റിന് നടന്ന ആക്രമണം രാജ്യാന്തര നിയമത്തിന്റെ ലംഘനമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ്. ജീവനക്കാർക്ക് പരിക്കില്ലെന്നും റഷ്യ അറിയിച്ചു. ഗൾഫ് രാഷ്ട്രങ്ങളിലേക്ക് ആക്രമണം തുടർന്ന് ഇറാൻ. യുഎഇയിലും ഖത്തറിലും ബഹ്‌റൈനിലും രാത്രി ആക്രമണമുണ്ടായി. ഷൈബ എണ്ണപ്പാടത്തിന് നേരെയുണ്ടായ ആക്രമണശ്രമം പ്രതിരോധ സേന തകർത്തെന്ന് സൗദി അറിയിച്ചു. ഇറാന് എതിരായ പ്രമേയത്തിൽ യുഎൻ സുരക്ഷാ സമിതിയിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. - [ഗൾഫ് രാഷ്ട്രങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ; ഹോർമുസ് കടലിടുക്കിന് സമീപം മൈനുകൾ സ്ഥാപിക്കാനെത്തിയ യുദ്ധക്കപ്പലുകളെ തകർത്ത് US](https://sakhionline.in/gulfnews/%e0%b4%97%e0%b5%be%e0%b4%ab%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b5%bd-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae/): ഗൾഫ് രാഷ്ട്രങ്ങളിലേക്ക് ആക്രമണം തുടർന്ന് ഇറാൻ. യുഎഇയിലും ഖത്തറിലും ബഹ്‌റൈനിലും രാത്രി ആക്രമണമുണ്ടായി. സൗദിയിൽ ഇന്നലെ വിവിധയിടങ്ങളിലുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണശ്രമങ്ങൾ പ്രതിരോധ സേന തകർത്തു. ഹോർമുസ് കടലിടുക്കിന് സമീപം “മൈനുകൾ”സ്ഥാപിക്കാൻ എത്തിയ ഇറാന്റെ 16 യുദ്ധക്കപ്പലുകളെ അമേരിക്കൻ സൈന്യം തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ്. കടലിടുക്കിൽ “മൈനുകൾ”സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവ ഉടനടി നീക്കം ചെയ്യണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. അയൽരാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന്മേൽ യുഎൻ രക്ഷാ സമിതിയിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. അമേരിക്ക-ഇസ്രയേൽ ആക്രമണങ്ങളെ അപലപിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയോട് ഇറാൻ ആവശ്യപ്പെട്ടു. ലോകസമാധാനം നിലനിർത്താൻ ബാധ്യസ്ഥരായ സുരക്ഷാ സമിതി ഇറാൻ്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തിന് നേരെ കണ്ണടയ്ക്കുകയാണെന്ന് യുഎന്നിലെ ഇറാൻ അംബാസഡർ അമീർ സയീദ് ഇറവാനി ആരോപിച്ചു. അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില വർധന താത്കാലികമെന്ന് വൈറ്റ് ഹൗസ്. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യാൻ ലോകത്തെ പ്രമുഖ… - [‘ലോൺ അപേക്ഷിച്ചതല്ലാതെ തുക ലഭിച്ചിട്ടില്ല, മകൻ ഭീഷണി നേരിട്ടത് എടുക്കാത്ത ലോണിന്റെ പേരിൽ’; വിശദമായ അന്വേഷണം വേണമെന്ന് ആനന്ദിന്റെ കുടുംബം](https://sakhionline.in/kerala-news/%e0%b4%b2%e0%b5%8b%e0%b5%ba-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%a4/): തിരുവനന്തപുരം ആര്യനാട് ഓൺലൈൻ ലോൺ ആപ്പിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതിയിൽ വിശദമായ അന്വേഷണം വേണമെന്ന് മരിച്ച ആനന്ദിന്റെ കുടുംബം. ഓൺലൈൻ അപ്ലിക്കേഷൻ വഴി ലോൺ അപേക്ഷിച്ചതല്ലാതെ തുക ലഭിച്ചിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. പരാതിയിൽ ആര്യനാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. എടുക്കാത്ത ലോണിന്റെ പേരിൽ ആയിരുന്നു മകൻ ഭീഷണി നേരിട്ടതെന്നും കുടുംബം പറയുന്നു. സമാന സംഭവങ്ങളിൽ പൊലീസിന് പ്രതികളെ പിടികൂടാൻ ആകാത്തത് വെല്ലുവിളിയാണ്. ‌‌ആപ്പുകളെ നിയന്ത്രിക്കാനാകാതെ അധികൃതർ. 2023-24 കാലഘട്ടത്തിൽ നിരോധിച്ച ആപ്പുകൾ പുതിയ പേരുകളിൽ വീണ്ടും സജീവമാണ്. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചിരുന്നു. ഇതിൽ മനംനൊന്ത് മാനസിക സമ്മർദ്ദത്തെ തുടർന്ന് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ആനന്ദ്. - [ആ കോടിപതി നിങ്ങളാകുമോ? ധനലക്ഷ്മി ലോട്ടറി DL 43 ഫലം ഇന്നറിയാം](https://sakhionline.in/kerala-news/%e0%b4%86-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%aa%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%be%e0%b4%95%e0%b5%81%e0%b4%ae%e0%b5%8b-%e0%b4%a7%e0%b4%a8/): കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ധനലക്ഷ്മി ലോട്ടറി ഫലം DL 43 ഇന്ന് അറിയാം. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഇതു കൂടാതെ രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷവും ഉള്‍പ്പെടെ നിരവധി ആകര്‍ഷകമായ സമ്മാനങ്ങള്‍ ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ധനലക്ഷ്മിയ്ക്കുണ്ട്. എല്ലാ ബുധനാഴ്ചയുമാണ് ധനലക്ഷ്മി ലോട്ടറി നറുക്കെടുക്കുന്നത്. ഉച്ചയ്ക്ക് 3 മണിക്കായിരുന്നു എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്. - [ദേശീയപാത ഉദ്ഘാടനം: മുഖ്യമന്ത്രി പങ്കെടുക്കില്ല, പരിപാടി ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ](https://sakhionline.in/kerala-news/%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98%e0%b4%be%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af/): പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കും. സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന ഉദ്ഘാടന ചടങ്ങില്‍ ലഭിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നു. മന്ത്രി മുഹമ്മദ് റിയാസിനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും ശക്തമായി ഇടപെടല്‍ നടത്തിയത് സംസ്ഥാന സര്‍ക്കാരാണ്. ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ നടപടി സ്വകരിച്ചിട്ടും ഉദ്ഘാടന ചടങ്ങില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്ന ദേശീയപാതാ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയിരുന്നു. ദേശീയ പാതാ വികസനത്തിനായി കേരള സർക്കാർ 5580 കോടി രൂപയാണ് നൽകിയത്. സംസ്ഥാനത്ത് ആദ്യമായി നിർമാണം പൂർത്തിയാക്കിയ റീച്ച് ആണ് പ്രധാനമന്ത്രി ഇന്ന് ഉ​ദ്ഘാടനം ചെയ്യുന്നത്. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി 2,650 കോടി രൂപ ചെലവിലാണ് നിർമിച്ച ദേശീയപാത 66ലെ തലപ്പാടി – ചെങ്കള ആറുവരിപ്പാതയാണ് നാടിന് സമർപ്പിക്കുന്നത്. മുംബൈ – കന്യാകുമാരി ഇക്കോണോമിക് ഇടനാഴിയുടെ ഭാഗമായ… - [ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി ലോട്ടറിയുടെ സമ്പൂര്‍ണഫലം](https://sakhionline.in/kerala-news/%e0%b4%86%e0%b4%b0%e0%b5%81%e0%b4%a8%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%85%e0%b4%b1/): കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. കോഴിക്കോട് എം രവിചന്ദ്രന്‍ എന്ന ഏജന്റ് വിറ്റ SC 224420 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. തിരുവനന്തപുരത്ത് പി തങ്കരാജന്‍ എന്ന ഏജന്റ് വിറ്റ SJ 217940 നമ്പരിലെ ടിക്കറ്റാണ് ഈ തുക സ്വന്തമാക്കിയത്. അഞ്ച് ലക്ഷം രൂപയുടെ മൂന്നാം സമ്മാനം നേടിയത് ചേര്‍ത്തലയില്‍ ടി എം പ്രേംജിത്ത് എന്ന ഏജന്റ് വിറ്റ SM 707674 നമ്പരിലെ ടിക്കറ്റാണ്. (kerala lottery sthree sakthi lottery complete result) Remaining Time -11:21 സ്ത്രീ ശക്തി ലോട്ടറി സമ്പൂര്‍ണഫലം ഇങ്ങനെ: Consolation Prize Rs.5,000/-(Remaining all series)SA 224420 SB 224420SD 224420SE 224420SF 224420SG 224420 SH 224420SJ 224420SK 224420SL 224420 AdvertisementSM 224420 4th Prize… - [എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം; എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിയിലേക്ക്](https://sakhionline.in/kerala-news/%e0%b4%8e%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b5%8d-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d/): എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിനായി എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിക്ക്. ദേശിയ വര്‍ക്കിങ്ങ് പ്രസിഡിന്റ് പി.സി.ചാക്കോയും സംസ്ഥാന അധ്യക്ഷന്‍ തോമസ്. കെ. തോമസുമാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. സീറ്റ് തര്‍ക്കം ഇന്നലെ മുഖ്യമന്ത്രിയേയും അറിയിച്ചിരുന്നു. സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നതിനായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വെളളിയാഴ്ച ചേരും. മന്ത്രി എ.കെ.ശശീന്ദ്രന്റെ സിറ്റിങ്ങ് മണ്ഡലമായ എലത്തൂരില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് തീരുമാനം എന്‍സിപി കേന്ദ്ര നേതൃത്വത്തിന് വിട്ടിരുന്നു. ഇന്നലെ ചേര്‍ന്ന സംസ്ഥാന ഇലക്ഷന്‍ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. ഇതനുസരിച്ച് എന്‍സിപി ദേശിയ നേതാവ് സുപ്രിയ സുലെയെ കാണുന്നതിന് വേണ്ടിയാണ് പി.സി.ചാക്കോയും തോമസ്.കെ.തോമസും നാളെ ഡല്‍ഹിയില്‍ എത്തുന്നത്. എലത്തൂരിലേക്ക് എ.കെ.ശശീന്ദ്രന്‍, മുക്കം മുഹമ്മദ്, പി.എം.സുരേഷ് ബാബു എന്നിവര്‍ അടങ്ങുന്ന പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറും. 7 തവണ മത്സരിച്ച് നാല് തവണ എംഎല്‍എയും 9 കൊല്ലം മന്ത്രിയുമായ ശശീന്ദ്രനെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് പിസി ചാക്കോയ്ക്ക് യോജിപ്പില്ല. സീറ്റ് ലഭിച്ചില്ലെങ്കില്‍ ശശീന്ദ്രന്‍ പാര്‍ട്ടി പിളര്‍ത്തുമെന്ന്… - [നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയുടെ സഹോദരനടക്കം സാക്ഷികള്‍ മൊഴിമാറ്റി](https://sakhionline.in/kerala-news/%e0%b4%a8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b1-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d/): പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി. പ്രതി ചെന്താമരയുടെ സഹോദരന്‍, സഹോദരന്റെ ഭാര്യ, അയല്‍വാസി എന്നിവരാണ് മൊഴി മാറ്റിയത്. (Nenmara double murder case) കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന മൊഴി ചെന്താമരയുടെ സഹോദരന്‍ രാധാകൃഷ്ണന്‍ കോടതിയില്‍ നിഷേധിച്ചു. രാധാകൃഷ്ണന്റെ ഭാര്യ രമയും, അയല്‍വാസി പൊന്നുകുട്ടിയും പൊലീസിന് നല്‍കിയ മൊഴികളില്‍ ചിലത് കോടതിയില്‍ നിഷേധിച്ചു. മൂന്നു പേരെയും കൂറു മാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയിലാണ് നെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ വിചാരണ തുടരുന്നത്. 2025 ജനുവരി 27നാണ് ചെന്താമര പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ഈ കേസില്‍ ഇരട്ട ജീവപര്യന്ത ശിക്ഷ ലഭിച്ച് ചെന്തമാര ജയിലിലാണ്. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്.… - [നഴ്‌സസ് സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി; ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് പൊലീസിനും തൊഴില്‍ വകുപ്പിനും നിര്‍ദേശം](https://sakhionline.in/kerala-news/%e0%b4%a8%e0%b4%b4%e0%b5%8d%e0%b4%b8%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%87%e0%b4%9f%e0%b4%aa%e0%b5%86%e0%b4%9f/): ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് നഴ്‌സസ് സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി. ആശുപത്രിയ്ക്കും ജോലി ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. (High Court intervenes in nurses strike) എസ്മ പ്രയോഗിക്കണമെന്നാവശ്യപ്പെട്ട് കേരളാ പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. ആശുപത്രിയിലെ സേവനങ്ങള്‍ മുടങ്ങരുതെന്നും ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് പൊലീസിനും തൊഴില്‍വകുപ്പിനും നല്‍കിയ നിര്‍ദേശം. അതേസമയം, നഴ്‌സസ് സമരത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളെ ബാധിച്ചു. നാല്‍പതിലേറെ ആശുപത്രികളുടെ പ്രവര്‍ത്തനമാണ് പ്രതിസന്ധിയിലായത്. രോഗികളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ കലക്ടറുടെ അനുമതി തേടി. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് നഴ്‌സസിന്റെ നിലപാട്. സമരം അനാവശ്യമെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍. ഇതിനിടെ സമരം ചെയ്യുന്ന കോഴിക്കോട് റെഡ് ക്രസന്റ് ആശുപത്രിയിലെ നഴ്‌സസിന്റെ എക്‌സിപിരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ ബ്ലാക്ക് മാര്‍ക്ക് വീഴത്തുമെന്നാണ് മാനേജ്‌മെന്റിന്റെ മുന്നറിയിപ്പ്. സര്‍ക്കാര്‍ പറയുന്ന സാലറി നല്‍കാമെന്നും സമരത്തില്‍ നിന്ന്… - [ലീഡറുടെ കുടുംബത്തോട് എന്തിനാണ് പക? ടിഎന്‍ പ്രതാപനെതിരെ തൃശൂര്‍ നഗരമധ്യത്തില്‍ പോസ്റ്ററുകള്‍](https://sakhionline.in/kerala-news/%e0%b4%b2%e0%b5%80%e0%b4%a1%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d/): മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ടി.എന്‍. പ്രതാപനെതിരെ തൃശൂര്‍ നഗരമധ്യത്തില്‍ പോസ്റ്ററുകള്‍. തൃശൂര്‍ പ്രസ് ക്ലബിന്റെ ചുവരിലാണ് ‘സേവ് കോണ്‍ഗ്രസ്’ എന്ന പേരില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. കെ. കരുണാകരന്റെ കുടുംബത്തെ ചതിച്ച ‘യൂദാസ്’ ആണ് പ്രതാപനെന്നും പോസ്റ്ററുകളില്‍ പറയുന്നു. തൃശൂരിലെ കോണ്‍ഗ്രസിനെ തകര്‍ക്കുന്ന കാലനാണ് പ്രതാപനെന്ന കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ് പോസ്റ്ററുകളിലുള്ളത്. ലീഡറുടെ കുടുംബത്തോട് പ്രതാപന് എന്തിനാണ് ഇത്ര പകയെന്നും, പത്മജ വേണുഗോപാലിനെ തോല്‍പ്പിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നു. കെ. മുരളീധരനെ കൂടെനിന്ന് കുഴിച്ചുമൂടി എന്നും പോസ്റ്ററിലെ വരികളില്‍ പറയുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പതിപ്പിച്ച പോസ്റ്ററുകള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഇന്ന് രാവിലെയാണ് പ്രസ് ക്ലബ്ബ് പരിസരത്ത് ഇത്തരമൊരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഇത് കീറിക്കളയുന്ന സാഹചര്യവുമുണ്ടായി. - [‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി സതീശന്‍](https://sakhionline.in/mvd/%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%95/): ഗണേഷ് കുമാറിനെതിരായ ആരോപണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഗണേഷ് കുമാറിനെതിരെ ഉയര്‍ന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പെന്നും വിമര്‍ശിച്ചു. ആരോപണങ്ങളിലെ ചില വരികള്‍ അപകടകരമായ ഒഫന്‍സിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അത് പൊലീസ് അന്വേഷണത്തില്‍ പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പൊലീസ് അന്വേഷണം നടത്തണമെന്നും ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന കപ്പ് വീണുടഞ്ഞു. ഇനിയാ കപ്പുമായി കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ വരരുത്. കപ്പും പിടിച്ചുകൊണ്ട് നില്‍ക്കുന്ന പടമായിരിക്കും ഞങ്ങളുടെ പ്രചാരണത്തില്‍ ഇനി ഉപയോഗിക്കാന്‍ പോകുന്നത്. ഞങ്ങളുടെ നിലപാട് എന്താണെന്ന് ഓര്‍ക്കണം. ഞങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നാണ്. ഇവരൊക്കെ വര്‍ത്തമാനം മാത്രമേയുള്ളു. കാര്യത്തോടടുക്കുമ്പോള്‍ ഇവരുടെയൊക്കെ നിലപാട് കണ്ടോ. ഇത് ആളെപ്പറ്റിക്കലാത്. ഈ സംഭവത്തിലൂടെ എക്‌സോസ്ഡ് ആയത് ഗതാഗതമന്ത്രിയല്ല കേരളത്തിന്റെ മുഖ്യമന്ത്രിയും സിപിഐഎമ്മുമൊക്കെയാണ്. മറ്റുള്ളവരുടെ കാര്യം വരുമ്പോള്‍ എന്ത് ആവേശമായിരുന്നു- അദ്ദേഹം പറഞ്ഞു. കേസുകൊടുക്കില്ല എന്നത് അവരുടെ… - [‘പാര്‍ട്ടി ആവശ്യപ്പെട്ടു’; നിലമ്പൂരില്‍ മത്സരിക്കാന്‍ തയാറെന്ന് യു ഷറഫലി](https://sakhionline.in/political-news/%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f/): നിലമ്പൂരില്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നതില്‍ സന്തോഷമെന്ന് മുന്‍ ഫുട്‌ബോള്‍ താരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷനുമായ യു ഷറഫലി ട്വന്റിഫോറിനോട്. പാര്‍ട്ടി ആവശ്യപെട്ടെന്നും മത്സരിക്കാന്‍ താന്‍ തയാറെന്നും യു ഷറഫലി പ്രതികരിച്ചു. കായിക മേഖലക്കുള്ള അംഗീകാരമാണ് ഇത്. ആദ്യമായാണ് കായിക താരത്തെ സ്ഥാനാര്‍ഥി ആക്കുന്നതെന്നും അത് കായിക ലോകത്തെ അംഗീകരിക്കലാണെന്നും യു ഷറഫലി പറഞ്ഞു. കേരളത്തിലാദ്യമായാണ് ഒരു കായിക താരത്തെ ഒരു മുന്നണി തിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കുന്നത്. അതില്‍ തന്നെ വലിയ സന്തോഷം. ഇത് കായിക മേഖലയ്ക്ക് തരുന്ന ഒരു അംഗീകാരമായി, എനിക്ക് കിട്ടുന്ന ഒരു അംഗീകാരമായിട്ട് ഞാന്‍ കാണുന്നു. നിലമ്പൂരില്‍ ഈ ഗവണ്‍മെന്റ് നടപ്പാക്കിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളുണ്ട്. ഒരു മണ്ഡലത്തെ ഏതൊക്കെ രീതിയില്‍ വികസിപ്പിച്ചെടുക്കാമോ ആ രീതിയില്‍ തന്നെ വികസിപ്പിച്ചെടുത്തൊരു മണ്ഡലമാണ്. ആ മണ്ഡലത്തിലേക്ക് എന്നെ പരിഗണിച്ചതില്‍ സന്തോഷം – അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച മുതല്‍ ഷറഫലി അനൗദ്യോഗിക പ്രചാരണം തുടങ്ങും. നിലമ്പൂരില്‍ സിപിഎം ജില്ലാ നേതൃയോഗം ചേര്‍ന്നു. ഇന്നലെ സിപിഐഎം ജില്ലാ… - [മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി](https://sakhionline.in/mvd/%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%ac%e0%b4%bf-%e0%b4%97%e0%b4%a3%e0%b5%87%e0%b4%b7%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%be/): മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്‌നങ്ങള്‍ രാഷ്ട്രീയമല്ലെന്നാണ് ഗണേഷിന്റെ നിലപാട്. മുഖ്യമന്ത്രിയോട് മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍, ഗണേഷ് കുമാറിന് എതിരായ പരാതി മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. രാജി അഭ്യൂഹം മാധ്യമങ്ങള്‍ ഉണ്ടാക്കിയതെന്ന് കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു. (Minister KB Ganeshkumar will not resign) ഭാര്യ ബിന്ദു മേനോന്‍ നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെ മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതോടെയാണ് ഗണേഷ്‌കുമാര്‍ നേരിട്ട് അനുനയനീക്കം നടത്തിയത്. ഇന്ന് രാവിലെ തന്നെ ഫോണില്‍ വിളിച്ച ഗണേഷ്‌കുമാര്‍ മാപ്പ് പറഞ്ഞെന്നും പൊലീസില്‍ പരാതി നല്‍കാനില്ലെന്നും ബിന്ദുമേനോന്റെ വിശദീകരണം. ഇന്നലെ താന്‍ നടത്തിയത് വൈകാരിക പ്രതികരണമെന്നും തമ്മില്‍ സംസാരിച്ച് എല്ലാം പരിഹരിക്കാമെന്ന് ഗണേഷ്‌കുമാര്‍ ഉറപ്പ് നല്‍കിയെന്നും ബിന്ദു മേനോന്‍ പറഞ്ഞു. ഇതോടെ, വാളകത്തെ കീഴൂട്ട് വീട്ടില്‍ നിന്നിറങ്ങിയ ഗണേഷ്‌കുമാര്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തു.… - [‘I hate my life…Ammu….’ എന്ന് ആത്മഹത്യാ കുറിപ്പ്; ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ](https://sakhionline.in/crime/i-hate-my-lifeammu-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be-%e0%b4%95/): ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. പ്ലസ് വൺ വിദ്യാർഥി അഭിഗീത് ഹോസ്റ്റലിൽ തൂങ്ങിമരിച്ചു. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. ‘I hate my life…Ammu Ammu…’ എന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. നാലുമാസം മുമ്പ് മറ്റൊരു വിദ്യാർത്ഥിനിയും കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചിരുന്നു. കായംകുളം സ്വദേശിയായ അഭിഗീത് ഇന്ന് രാവിലെ ക്ലാസില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം കുട്ടി ക്ലാസില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് ഹോസ്റ്റലിലെ ശുചിമുറിയോട് ചേര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ഐ ഹേറ്റ് മൈ ലൈഫ് എന്നാണ് കുട്ടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാര്‍ഥിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു - [‘മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നു’; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ](https://sakhionline.in/kerala-news/%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e0%b4%a8%e0%b4%82/): മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. മന്ത്രിക്കെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ. ഗണേഷ് കുമാർ മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നുവെന്നും ബിന്ദു മേനോൻ വ്യക്തമാക്കി. സർക്കാരിനെ അപകീർത്തിപ്പെടുത്താനില്ലെന്നും ബിന്ദു മേനോൻ പറഞ്ഞു. ബിന്ദു മേനോനെ ഗണേഷ് കുമാർ വിളിച്ചത് ഇന്ന് രാവിലെയാണ്. താൻ ഭാര്യയോട് മാപ്പ് പറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. ഗണേഷ് കുമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും. വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ​ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു. ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന്‌ തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ പറഞ്ഞു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്. ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ​ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ​ഗണേഷ്കുമാർ പ്രശ്നം അതീവ ​ഗുരുതരമെന്നായിരുന്നു. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത് - [ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി](https://sakhionline.in/kerala/%e0%b4%b2%e0%b5%8b%e0%b5%ba-%e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%ae%e0%b5%8b%e0%b5%bc%e0%b4%ab%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%af/): ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചിരുന്നു. ഇതിൽ മനംനൊന്ത് മാനസിക സമ്മർദ്ദത്തെ തുടർന്ന് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ആനന്ദ്. മാനസിക സമ്മർദ്ദത്തെ തുടർന്ന് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ആനന്ദ് ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഈമാസം ആറിന്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. സംഭവത്തിൽ കുടുംബം പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി. - [മധ്യപൂർവേഷ്യയിലെ സംഘർഷം;LPG ഉത്പാദനം വർധിപ്പിക്കണം, എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം](https://sakhionline.in/kerala/%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%82%e0%b5%bc%e0%b4%b5%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%82%e0%b4%98%e0%b5%bc%e0%b4%b7%e0%b4%82/): മധ്യപൂർവേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം. പാചക വാതകത്തിന്റെ ഉത്പാദനം വർധിപ്പിക്കണമെന്നാണ്നിർദേശം. അധിക ഉത്പാദനം ഗാർഹിക ആവശ്യങ്ങളുടെ ഉപയോഗത്തിനായി ഉപയോഗിക്കണം. പൂഴ്ത്തിവയ്പ്പ് ഒഴിവാക്കാൻ 25 ദിവസത്തെ ഇന്റർ-ബുക്കിംഗ് കാലയളവ് ഏർപ്പെടുത്തിയിട്ടുണ്ട്. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയിലേക്കുള്ള എൽപിജി വിതരണത്തിനുള്ള പ്രാതിനിധ്യം അവലോകനം ചെയ്യുന്നതിനായി കമ്മിറ്റി രൂപീകരിച്ചു. ഇന്ധനവിതരണത്തിലെ നിലവിലെ സാഹചര്യങ്ങളും നിയന്ത്രണവും കണക്കിലെടുത്താണ് നിർദേശം. ഇന്ത്യയിൽ തല്ക്കാലം എൽപിജി ക്ഷാമം ഇല്ലെന്നും, മറ്റു രാജ്യങ്ങളിൽ നിന്ന് എൽപിജി എത്തുമെന്നും സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ ഹോ‍ർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിലും എൽപിജി ഇറക്കുമതിയിലും ഇന്ത്യയും പ്രതിസന്ധി നേരിടുകയാണ്. പെട്രോൾ, ഡീസൽ വില വർധനവ് ഇപ്പോഴുണ്ടാകില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. അതേസമയം, പാചക വാതക വിതരണ പ്രതിസന്ധിയിൽ ബെംഗളൂരുവിൽ ഹോട്ടലുടമകൾ പ്രതിഷേധത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് മുതൽ ഹോട്ടലുകൾ ഭാഗികമായി അടച്ചിടുമെന്ന് സംഘടന വ്യക്തമാക്കി. പാചകവാതകത്തിന്റെ വില വർധിച്ചതോടെ ലഭ്യത കുറവ് രൂക്ഷമാണ്. നിലവിൽ ഹോട്ടലുകൾ പ്രവർത്തിക്കാൻ… - [അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമോ ജി സുധാകരൻ?; അനുനയ ചർച്ച അവസാനിപ്പിച്ച് സിപിഐഎം](https://sakhionline.in/kerala/%e0%b4%85%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0/): മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നീക്കം.അമ്പലപ്പുഴ ആവശ്യപ്പെട്ട കോൺഗ്രസ് നേതാക്കളോട് കാത്തിരിക്കാൻ നേതൃത്വം നിർദേശം നൽകി. അതിനിടെ, ജി സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സിപിഐഎം അവസാനിപ്പിച്ചു. ആറു ദിവസം കാത്തിരുന്നിട്ടും ജി സുധാകരന് മനംമാറ്റമില്ലാത്തതിനെ തുടർന്നാണ് നേത്യത്വത്തിന്റെ തീരുമാനം. അദ്ദേഹം സ്വന്ത്രസ്ഥാനാർഥിയായി മത്സരിച്ചാൽ ആലപ്പുഴ ജില്ലയിലെ പാർട്ടിയെ സാരമായി ബന്ധിക്കുമെന്നാണ് നിരീക്ഷണം. എന്നാൽ ജി സുധാകരന്റെ അന്തിമ വാക്കിനായി കാത്തിരിക്കുകയാണ് കോൺഗ്രസ്. അമ്പലപ്പുഴ സീറ്റ് ഒഴിച്ചിട്ടാണ് കോൺഗ്രസിന്റെ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നത്. വമ്പൻ വിസ്മയത്തിനുള്ള നേതൃനീക്കത്തെ ഉൾക്കൊണ്ട് എ എ ഷുക്കൂർ അടക്കമുള്ളവർ അമ്പലപ്പുഴ കിട്ടിയേ തീരുവെന്ന നിലപാട് മയപ്പെടുത്തി. എഐസിസി ജനറൽ സെക്രെട്ടറി കെ സി വേണുഗോപാൽ അടക്കം സുധാകരനെ ഫോണിൽ ബന്ധപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ജി സുധാകരൻ – കോൺഗ്രസ് ചർച്ച നിരീക്ഷിക്കുകയാണ് സിപിഐഎം. അതേസമയം, ആറര പതിറ്റാട്ടിന്റെ സിപിഐഎം ബന്ധം ഉപേക്ഷിച്ചാണ് ജി സുധാകരൻ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുന്നത്. പാർട്ടി നേതൃത്വത്തിൽ… - [മന്ത്രി കെ ബി ഗണേഷ് കുമാറിനെ മാറ്റിനിർത്തണം; നിലപാട് അറിയിച്ച് സിപിഐ](https://sakhionline.in/kerala/%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%ac%e0%b4%bf-%e0%b4%97%e0%b4%a3%e0%b5%87%e0%b4%b7%e0%b5%8d-%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1/): മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യ ബിന്ദുമേനോന്റെ ആരോപണത്തിൽ എൽഡിഎഫിൽ ചർച്ചകൾ മുറുകുകയാണ്. മന്ത്രിക്കെതിരെ ഉയർന്ന പരാതി ഗുരുതര സ്വഭാവമുള്ളതാണെന്നാണ് സിപിഐ അടക്കമുള്ള ഘടകകക്ഷികൾ എൽഡിഎഫിനെ അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ ഇത്തരം ഒരു പരാതി നേരിടുന്ന മന്ത്രിയുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് മുന്നണിയ്ക്കുള്ളിൽ ഉയരുന്നത്. മന്ത്രി ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് മാറ്റിനിർത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു. എൽഡിഎഫ് നേതൃത്വം സംസാരിച്ചപ്പോഴാണ് സിപിഐ നിലപാട് അറിയിച്ചത്. അതേസമയം, ഇന്ന് രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തിന് മുൻപായി ഗണേഷ്‌കുമാറുമായി മുഖ്യമന്ത്രി സംസാരിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ പുറത്തുവന്ന പരാതി സർക്കാരിന്റെ പ്രതിഛായയെ ബാധിക്കാൻ സാധ്യതയുളളതിനാൽ മുഖ്യമന്ത്രി ഗണേഷ്കുമാറിനോട് രാജി ആവശ്യപ്പെട്ടേക്കും. മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. സംസ്ഥാന വ്യാപക പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തു. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോകളിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. മന്ത്രിയുടെ രാജി പ്രതിഷേധത്തിന്റെ… - [മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം; മുഖ്യമന്ത്രിയെ കണ്ടേക്കും](https://sakhionline.in/kerala-news/%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%97%e0%b4%a3%e0%b5%87%e0%b4%b7%e0%b5%8d-%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86/): മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യ ബിന്ദു മേനോന്റെ ആരോപണങ്ങൾക്ക് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം.രാജിയാവശ്യം ശക്തമാക്കി പ്രതിപക്ഷ യുവജന-മഹിളാ സംഘടനകൾ. മുഖ്യമന്ത്രിയും CPIM നേതൃത്വവും കെ ബി ഗണേഷ് കുമാറിനോട് ഇന്ന് സംസാരിച്ചേക്കും. ആരോപണങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് എൽഡിഎഫ് നേത്യത്വം. മന്ത്രിയുടെ ഭാര്യ തന്നെ ഗുരുതര പരാതി ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചിട്ടും സംഭവത്തിൽ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല. ഗണേഷ് കുമാറിനെതിരെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ കൊടുത്ത പരാതിയിലും തുടർനടപടി ആയിട്ടില്ല. പൊലീസിന്റെ മെല്ലെപ്പോക്ക് സർക്കാരിനെതിരെ ആയുധമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. വിവാദങ്ങൾക്കിടെ ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുക്കും. പത്തനാപുരത്തും സംസ്ഥാനത്ത് ഉടനീളവും ഗണേഷ് കുമാറിനെതിരായ പ്രതിഷേധം കടുപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. - [വിനോദിനിയുടെ ചികിത്സ – വിദ്യാഭ്യാസ ചിലവ് സർക്കാർ വഹിക്കണം; ഹൈക്കോടതി ഉത്തരവ്](https://sakhionline.in/gulfnews/%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8-%e0%b4%b5/): സർക്കാർ ആശുപത്രിയിലുണ്ടായ ഗുരുതരമായ ചികിത്സാ പിഴവിന്റെ ഇരയാണ് കുട്ടിയെന്നും ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തൃശൂർ സ്വദേശി പി.ഡി.ജോസഫ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കഴി‍ഞ്ഞ സെപ്റ്റംബർ 24ന് വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിക്കുന്നതിനിടെയുണ്ടായ വീഴ്ചയിൽ വിനോദിനിയുടെ വലതുകൈയിലെ എല്ല് പൊട്ടി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്നുണ്ടായ ചികിത്സാപ്പിഴവിൽ അണുബാധ ഉണ്ടായതോടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു. അതേസമയം, കൃത്രിമ കൈയുമായി വിനോദിനി ആറ് മാസത്തിന് ശേഷം ഇന്ന് സ്‌കൂളിലേക്ക് എത്തി മലയാളം പരീക്ഷ എഴുതിയിരുന്നു. ക്ലാസുകൾ കുറേ നഷ്ടപ്പെട്ടെങ്കിലും വാർഷികപരീക്ഷയ്ക്കു മുൻപ് സ്‌കൂളിലെത്താനും സഹപാഠികളെ കാണാനുമുള്ള ഒരുക്കത്തിലാണ് വിനോദിനി. നിർമാണത്തൊഴിലാളിയായ വിനോദിന്റെയും പ്രസീതയുടെയും മകളാണ് ഒൻപതുകാരി പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിയുടെ ചികിത്സാ- വിദ്യാഭ്യാസ ചിലവുകൾ സർക്കാർ വഹിക്കണമെന്ന് ഹൈക്കോടതി. 21 വയസ് വരെ ചിലവ് വഹിക്കണമെന്നാണ് കോടതി ഉത്തരവ്. കൈ നഷ്ടപ്പെട്ടത് വിനോദിനിക്ക്… - [‘ശത്രുവിനെ പൂർണ്ണമായും പരാജയപ്പെടുത്തുന്നത് വരെ വിശ്രമിക്കില്ല’; ഇറാനെതിരെയുള്ള ആക്രമണം തുടരുമെന്ന് ഡോണൾഡ് ട്രംപ്](https://sakhionline.in/gulfnews/%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b5%82%e0%b5%bc%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%ae%e0%b4%be%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa/): ഇറാനിൽ സൈനിക നടപടി തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശത്രുവിനെ പൂർണ്ണമായും പരാജയപ്പെടുത്തുന്നത് വരെ വിശ്രമിക്കില്ല. യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില വർധിക്കുന്നതിൽ തനിക്ക് ആശങ്കയില്ലെന്നും വരും ദിവസങ്ങളിൽ എണ്ണ വില കുറയുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ എണ്ണശേഖരം കൈവശപ്പെടുത്താനുള്ള സാധ്യതയും ട്രംപ് തള്ളിയില്ല. ഇറാന്റെ എണ്ണയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കണോ വേണ്ടയോ എന്ന് ചർച്ച ചെയ്യാനുള്ള സമയമായിട്ടില്ല.പക്ഷേ പലരും അതേപ്പറ്റി സംസാരിക്കുന്നുണ്ടെന്ന് ട്രംപ് എൻ ബി സിക്ക് അനുവദിച്ച അഭിമുഖത്തിൽ പരാമർശിക്കുകയുണ്ടായി. വെനസ്വേലയിൽ നിന്നും അമേരിക്കയ്ക്ക് ഇപ്പോൾ എണ്ണ ലഭിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഈ ആഴ്ച യുദ്ധം അവസാനിപ്പിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമനേയിയെ തിരഞ്ഞെടുത്തത് നിരാശാജനകമായ ഒരു തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എണ്ണവില കുറക്കുന്നതിനായി ചില രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ ഉപരോധം ഒഴിവാക്കുമെന്നും ട്രംപ് വ്യക്തമാക്കി. സാഹചര്യം മെച്ചപ്പെടുന്നതുവരെഎണ്ണയുമായി ബന്ധപ്പെട്ട ഉപരോധം പിൻവലിക്കും. ആവശ്യമെങ്കിൽ എണ്ണ ടാങ്കറുകൾക്ക് യുഎസ് സൈന്യം… - [ആലപ്പുഴയിൽ ഭാര്യയ്ക്ക് മെസ്സേജ് അയച്ച അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; യുവാവിന്റെ തലയോട്ടി പൊട്ടി](https://sakhionline.in/crime/%e0%b4%86%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%ad%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae/): ആലപ്പുഴ കൊമ്മാടിയിൽ ഭാര്യയ്ക്ക് മെസ്സേജ് അയച്ചതിന് അയൽവാസിയ്ക്ക് ഭർത്താവിന്റെ ക്രൂര മർദനം. അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു. തലയോട്ടി പൊട്ടിയ 28 കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൊമ്മാടിയിലെ ടൗണിൽ വെച്ചായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല എന്ന സന്ദേശം കണ്ടതിനെ തുടർന്നായിരുന്നു മർദനം ഉണ്ടായത്. ചക്കുപറമ്പ് സ്വദേശിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. നിലവിൽ ഇയാൾ ഒളിവിലാണ്. - [കെ.ബി ഗണേഷ് കുമാറിനെതിരായ ആരോപണം; കുടുംബ വഴക്കാണെന്ന് മന്ത്രിയുടെ ഭാര്യ പറഞ്ഞു, പരാതി നൽകാതെ കേസെടുക്കില്ല, വിശദീകരണം നൽകി പൊലീസ്](https://sakhionline.in/kerala-news/%e0%b4%95%e0%b5%86-%e0%b4%ac%e0%b4%bf-%e0%b4%97%e0%b4%a3%e0%b5%87%e0%b4%b7%e0%b5%8d-%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be/): ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാറിനെതിരായ ആരോപണത്തിൽ ഇടപെടാതിരുന്നത് ന്യായീകരിച്ച് പൊലീസ്. കുടുംബ വഴക്കാണെന്ന് മന്ത്രിയുടെ ഭാര്യയടക്കം പറഞ്ഞു. 20 മിനിറ്റിലേറെ വീട്ടിൽ നിരീക്ഷിച്ചുവെന്നും 112 ൽ വരുന്ന കോളുകളിൽ കേസെടുക്കാറില്ല എന്നുമാണ് കൊല്ലം റൂറൽ എസ്പി ഡിജിപിയ്ക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നത്. മന്ത്രിയുടെ വസതിയിലെത്തിയ പൊലീസുകാർ വെറും കാഴ്ചക്കാരായി മടങ്ങി എന്ന ആരോപണങ്ങൾ ശക്തമാക്കുന്നതിനിടയിലാണ് സംസ്ഥാന പൊലീസ് മേധാവി ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയത്. പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്കാണ് മന്ത്രിയുടെ ഭാര്യ ബിന്ദു മേനോന്റെ ഫോൺ കോൾ എത്തിയത്. ഉടൻ തന്നെ വാളകതുള്ള പൊലീസും പിങ്ക് പോലീസും വീട്ടിൽ എത്തുകയായിരുന്നു. കുടുംബ വഴക്കാണെന്ന് മന്ത്രിയുടെ ഭാര്യ പറയുകയും ശേഷം 20 മിനിറ്റിലേറെ വീട്ടിൽ നടത്തിയ നിരീക്ഷണത്തിന് ശേഷം മടങ്ങുകയായിരുന്നു. മന്ത്രിയുടെ ഭാര്യയോ വീട്ടിലുണ്ടായിരുന്ന സ്ത്രീയോ പരാതി നൽകാതെ കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. കെ എസ് യുവിൻ്റെ ഉൾപ്പെടെ പരാതി ലഭിച്ചിട്ടില്ലന്നും പൊലീസ് വിശദീകരണത്തിൽ വ്യക്തമാക്കുന്നു. മന്ത്രിയെ വാളകത്തെ വീട്ടിൽ കാണാൻ പാടില്ലാത്ത… - [ചെന്നൈയിൽ ഇരട്ട കൊലപാതകം; ഏഴംഗ സംഘം വീട്ടിലെത്തി വെട്ടിക്കൊന്നു](https://sakhionline.in/kerala/%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%88%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82/): ചെന്നൈയിൽ ഇരട്ട കൊലപാതകം. മുടിച്ചൂർ സ്വദേശി അറുമുഖവും പതിനേഴുകാരനുമാണ് കൊല്ലപ്പെട്ടത്. എട്ടുപേരടങ്ങിയ സംഘം വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പല്ലാവരം ത്രിശൂലത്തിലെ വീട്ടിലാണ് കൊലപാതകം നടന്നത്. ഗുണ്ടാപകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയം. നിരവധി കൊലക്കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അറുമുഖം. മയക്കുമരുന്ന് കേസുകളും ഇവർക്കെതിരെ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബൈക്കിലെത്തിയ സംഘമാണ് വീട്ടിൽ ഇന്നലെ കിടന്നുറങ്ങുകയായിരുന്ന അറുമുഖത്തെയും പതിനേഴുകാരനെയും വെട്ടുകയായിരുന്നു. - [സിസി മുകുന്ദന്‍ എംഎല്‍എയുടേത് രാഷ്ട്രീയ പാപ്പരത്തം നിറഞ്ഞ നിലപാട്; കെവി അബ്ദുല്‍ ഖാദര്‍](https://sakhionline.in/political-news/%e0%b4%b8%e0%b4%bf%e0%b4%b8%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%a8%e0%b5%8d-%e0%b4%8e%e0%b4%82%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%8e%e0%b4%af/): സിസി മുകുന്ദന്‍ എംഎല്‍എയുടേത് രാഷ്ട്രീയ പാപ്പരത്തം നിറഞ്ഞ നിലപാടെന്ന് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെവി അബ്ദുല്‍ ഖാദര്‍. തന്നെ സ്ഥാനാര്‍ഥിയും എംഎല്‍എയും ആക്കിയത് സിപിഐയും ഇടതുപക്ഷവും ആണെന്ന് അദ്ദേഹം മറന്നു പോയി. സ്വന്തം പാര്‍ട്ടിക്കും മുന്നണിക്കും എതിരെ സംസാരിക്കുന്ന മുകുന്ദന്‍ എതിരാളികളുടെ കയ്യിലെ കളിപ്പാവയായി – അദ്ദേഹം പറഞ്ഞു. വലതു കൂടാരത്തില്‍ അഭയം തേടാനുള്ള സിസി മുകുന്ദന്റെ നീക്കം ഒരു തരത്തിലും എല്‍ഡിഎഫിനെ ബാാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ,വിസ്മയം തുടരും എന്ന് വിഷയത്തില്‍ പ്രതികരിക്കവേ വിഡി സതീശന്‍ പറഞ്ഞു. സിസി മുകുന്ദന്‍ വിസ്മയത്തിന്റെ ഭാഗം. വിസ്മയങ്ങള്‍ തുടരും – അദ്ദേഹം വ്യക്തമാക്കി. സിപിഐ നേതൃത്വത്തിന്റെ അനുനയ നീക്കങ്ങള്‍ തള്ളിക്കൊണ്ടാണ് തൃശൂര്‍ നാട്ടികയില്‍ യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയാകുമെന്ന സിറ്റിങ് എംഎല്‍എ സി സി മുകുന്ദന്റെ പ്രഖ്യാപനം. ഗീതാ ഗോപിയെ നാട്ടികയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് സി സി മുകുന്ദന്‍ സിപിഐ നേതൃത്വവുമായി ഇടഞ്ഞത്. അതേസമയം നാട്ടികയില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് ഗീതാഗോപിയുടെ പ്രതികരണം - [‘ആരോപണങ്ങൾ എന്റെ ഭൂരിപക്ഷം കൂട്ടും, പിന്നിൽ കോൺഗ്രസ്‌; പത്തനാപുരത്ത് ഇത്തരം കഥകൾക്ക് പ്രാധാന്യമില്ല’; കെ ബി ഗണേഷ് കുമാർ](https://sakhionline.in/mvd/%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b5%be-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ad%e0%b5%82%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d/): തനിക്കെതിരെ ഉയരുന്ന വിവാദങ്ങൾ ഇലക്ഷന്റെ ഭാഗമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ. പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ ഇത്തരം കഥകൾക്ക് പ്രാധാന്യമില്ല. ഗണേഷ് കുമാറിന് പ്രണയമുണ്ടോ എന്നത് മാധവിക്കുട്ടിയോട് പ്രണയമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയെന്നും ഗണേഷ്‌കുമാർ മറുപടി നൽകി. എൻഎസ്എസ് ജനറൽ സെക്രട്ടറി പിതൃതുല്യൻ. അച്ഛൻ മരിക്കുന്നതിനു മുൻപ് പറഞ്ഞത് സുകുമാരൻ നായർക്കൊപ്പം നിഴലായി നിന്നിരുന്നു. അദ്ദേഹം രാജിവയ്ക്കാൻ ആവശ്യപ്പെട്ടാൽ ആ നിമിഷം രാജിവയ്ക്കും. പത്തനാപുരം എൻഎസ്എസ് താലൂക്കിനെ നിയന്ത്രിക്കുന്നത് ജനറൽ സെക്രട്ടറി തന്നെയാണ്, താൻ കസേരയിൽ ഇരിക്കുന്നു എന്ന് മാത്രം. മാധവിക്കുട്ടിയും ജവഹർലാൽ നെഹ്റുവും പുനത്തിൽ കുഞ്ഞബ്ദുള്ളയും പ്രണയിച്ചിട്ടുണ്ട് പിന്നെ തനിക്ക് പ്രണയിച്ചു കൂടെ. ഗണേഷ് കുമാറിന് ഒന്നല്ല ഒരായിരം പ്രണയങ്ങൾ ഉണ്ട്. എനിക്ക് എപ്പോഴും വീട്ടിൽ നിന്ന് തന്നെയാണ് ശത്രുക്കൾ. ഗണേഷ് കുമാറിനെതിരെ തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസുകാർക്ക് ജാഥ നടത്താനുള്ളതല്ല എൻഎസ്എസ്. ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസ്‌ ആണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അത്ര അധപതനം എനിക്കില്ല. സ്ത്രീ വിഷയവുമായി ഉയർന്ന ആരോപണങ്ങൾ… - [‘സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും’; കർശനമാക്കിയ വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ തീരുമാനം](https://sakhionline.in/mvd/%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d/): സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ കളർഫുൾ ആകും. ബസുകൾക്ക് ​കർ​ശ​ന​മാ​ക്കി​യ ഏ​കീ​കൃ​ത വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ തീരുമാനം. ഇന്ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. യോഗത്തിൽ വെള്ള നിറം പിൻവലിക്കണമെന്ന് അഭിപ്രായമുയർന്നു. ഏകീ​കൃ​ത വെ​ള്ള​നി​റം പി​ൻ​വ​ലി​ച്ചു കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിലവിലെ വെള്ള നിറം ആകർഷണീയമല്ലെന്നും വിനോദയാത്രയെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ബസ് ഉടമകളുടെ പരാതിയിലാണിത്. അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പത് ജീവനുകൾ നഷ്ടമായ 2022 ഒക്ടോബറിലെ വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളം നിറം നിർബന്ധമാക്കിയത്.color code മറ്റു ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ശ്രദ്ധയിൽപെടുന്ന നിറമാണ് വെള്ള. റോഡ് സുരക്ഷ കണക്കിലെടുത്ത് വിദേശരാജ്യങ്ങളിൽ പൊതുവാഹനങ്ങൾക്ക് വെള്ള ആക്കിയതും നിറം മാറ്റത്തിന് പ്രേരണയായി. നിറംമാറ്റത്തിനെതിരെ സമ്മർദ്ദങ്ങളുണ്ടായെങ്കിലും സർക്കാർ വഴങ്ങിയില്ല. വകുപ്പ് മന്ത്രി മാറിയതോടെയാണ് വീണ്ടും നീക്കം സജീവമായത്. - [ഗണേഷ് കുമാറിന് എതിരായ ആരോപണം; സിപിഐഎം ഇടപെടും; മന്ത്രിയോട് മുഖ്യമന്ത്രി സംസാരിച്ചേക്കും](https://sakhionline.in/mvd/%e0%b4%97%e0%b4%a3%e0%b5%87%e0%b4%b7%e0%b5%8d-%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%8e%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%86%e0%b4%b0/): മന്ത്രി ഗണേഷ് കുമാറിന് എതിരായ ആരോപണത്തില്‍ സിപിഐഎം ഇടപെടും. സംഭവത്തില്‍ ഗണേഷിനോട് എല്‍ഡിഎഫ് നേതൃത്വം സംസാരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഗണേഷിനോട് സംസാരിച്ചേക്കും. മന്ത്രി കെബി ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ വാളകത്തെ കുടുംബ വീട്ടില്‍ കണ്ടെന്നും, ഫോട്ടോ ഉള്‍പ്പടെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നുമാണ് ബിന്ദു മേനോന്റെ തുറന്നുപറച്ചില്‍. താന്‍ വിളിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇടപെട്ടില്ല. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ തന്നെ മര്‍ദ്ദിച്ചെന്നും ഫോണ്‍ പരിശോധിച്ചെന്നും ബിന്ദു മേനോന്‍ ആരോപിച്ചു. മുന്‍പ് മന്ത്രി ഗണേഷ് തന്നെ ഉപദ്രവിച്ചിരുന്നെന്നും തനിക്ക് സംശയരോഗമെന്ന് പ്രചരിപ്പിച്ചെന്നും ബിന്ദു മേനോന്‍ പറഞ്ഞു. എന്നാല്‍ ആരോപണം മന്ത്രി തള്ളി. എല്ലാ കാലത്തും വീട്ടില്‍ നിന്ന് തന്നെയാണ് തനിക്ക് ശത്രുക്കള്‍ ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. ഭാര്യയുടെ ആരോപണത്തിന് പിന്നാലെ ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നു. മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഡിജിപിക്ക് കത്ത്… - [‘പാലക്കാട് സ്വതന്ത്രനായി മത്സരിക്കില്ല; പാർട്ടി പറഞ്ഞാൽ മത്സരിക്കും’; രാഹുൽ മാങ്കൂട്ടത്തിൽ](https://sakhionline.in/headlines/%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b4%be%e0%b4%af/): നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് സ്വതന്ത്രനായി മത്സരിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാർട്ടി പറഞ്ഞാൽ മത്സരിക്കും. വേണ്ടെന്ന് പറഞ്ഞാൽ ഇല്ല. അംഗത്വത്തിൽ നിന്ന് പുറത്താക്കിയതിനാൽ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താൻ സാധിക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു തന്നോട് മത്സരിക്കാൻ പറഞ്ഞത് പാർട്ടിയാണ്. പാർട്ടി പറഞ്ഞാൽ മത്സരിക്കും. വേണ്ടെന്ന് പറഞ്ഞാൽ മത്സരിക്കില്ലെന്ന് രാഹുൽ പറഞ്ഞു. നിലവിൽ പാർട്ടി അംഗത്വമില്ലാത്ത ആളാണ് മറ്റു വിഷയങ്ങളിൽ കമൻ്റ് ചെയ്യാൻ പറ്റില്ല. ഗണേഷ് കുമാർ വിഷയത്തിൽ പിങ്ക് പോലീസ് കൊട്ടാരക്കരയിലെ വീട്ടിലെത്തിയോ എന്നും എസ്. പി. വിഷയത്തിൽ ഇടപെട്ടിട്ടുണ്ടോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ മണ്ഡലത്തിൽ എത്തിയിരുന്നു. മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎൽഎ മണ്ഡലത്തിലെത്തുന്നത്. കോൺഗ്രസിൽ നിന്നും പുറത്തായ രാഹുലിനു പകരക്കാരനായി മണ്ഡലത്തിൽ രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാർഥി ആയേക്കുമെന്നാണ് വിവരം. - [പശ്ചിമേഷ്യൻ സംഘർഷം, ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം, സാഹചര്യങ്ങൾ പ്രധാനമന്ത്രി സൂക്ഷ്മമായി നിരീക്ഷിക്കുന്നു; എസ്.ജയശങ്കർ](https://sakhionline.in/kerala/%e0%b4%aa%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ae%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af%e0%b5%bb-%e0%b4%b8%e0%b4%82%e0%b4%98%e0%b5%bc%e0%b4%b7%e0%b4%82-%e0%b4%9a%e0%b5%bc%e0%b4%9a%e0%b5%8d/): പശ്ചിമേഷ്യൻ സംഘർഷത്തിലെ സർക്കാർ നിലപാട് വ്യക്തമാക്കുന്നതിനിടെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും രാജ്യത്തെ ഊർജ സുരക്ഷയ്ക്കുമാണ് സർക്കാർ ഏറ്റവും കൂടുതൽ മുൻ​ഗണന നൽകുന്നതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ രാജ്യസഭയിൽ അറിയിച്ചു. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാണ് കേന്ദ്രസർക്കാർ നിലപാട്, സാഹചര്യങ്ങൾ പ്രധാനമന്ത്രി സൂക്ഷ്മമായി നിരീക്ഷിക്കുന്നു. പ്രസ്താവനക്കിടെ രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. സാഹചര്യത്തിൻ്റെ ഗൗരവം മനസിലാക്കി സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു. ഇന്ത്യക്കാരുടെ സാഹചര്യത്തിൽ സമിതി ആശങ്ക രേഖപ്പെടുത്തി. സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയിൽ സുരക്ഷ വേണമെന്നും സാമ്പത്തിക വാണിജ്യ സാഹചര്യങ്ങളെ ബാധിക്കരുതെന്നും നിലപാടെടുത്തുവെന്നും എസ് ജയശങ്കർ രാജ്യസഭയിൽ പറഞ്ഞു. സംഘർഷം നിലനിൽക്കുന്നതിനാൽ ഈ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കടക്കം സുരക്ഷ നിർദേശം നൽകി. ഒരു കോടി ഇന്ത്യൻ പൗരന്മാർ ഗൾഫ് മേഖലയിലുണ്ട്. എണ്ണ വിതരണത്തിലേതടക്കം തടസങ്ങൾ നിലവിലുണ്ട്. ക്രൂഡ് ഓയിൽ പ്രതിസന്ധിയിൽ ജാഗ്രത നൽകി. 2 ഇന്ത്യൻ നാവികർ മരിച്ചു. ഒരാളെ കുറിച്ച് ഇപ്പോഴും വിവരമില്ല. സാഹചര്യം… - [കെൻ കരുണാസിന്റെ “യൂത്ത്” ട്രെയ്‌ലർ എത്തി; ചിത്രം കേരളത്തിലെത്തിക്കാൻ വേഫറെർ ഫിലിംസ്](https://sakhionline.in/kerala-news/%e0%b4%95%e0%b5%86%e0%b5%bb-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a3%e0%b4%be%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d/): തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന “യൂത്ത്” ട്രെയ്‌ലർ പുറത്ത്. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെൻ. മലയാള താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. മാർച്ച് 19ന് ചിത്രം തീയറ്ററിലെത്തും. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ഈ സ്‌കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമ്മിച്ചിരിക്കുന്നത് പാർവത എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കറുപ്പയ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്. 15 വയസുള്ള ടീനേജ് നായകൻ, തന്റെ സ്കൂൾ ജീവിതം അവസാനിക്കുന്നതിനു മുൻപ് തന്നെ ജീവിതത്തിലെ യഥാർത്ഥ പ്രണയത്തെ കണ്ടെത്താൻ… - [രാഹുൽ ഗാന്ധിയുടെ സി.ജെ.പി പരാമർശം: അതൃപ്തി അറിയിച്ച് ഇടത് എം പി മാർ](https://sakhionline.in/political-news/%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b5%bd-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf/): രാഹുൽ ഗാന്ധിയുടെ സി.ജെ.പി പരാമർശത്തിൽ അതൃപ്തി അറിയിച്ച് ഇടത് എം പി മാർ. പാർലമെന്റിൽ സ്വീകരിക്കേണ്ട നയസമീപനങ്ങൾ ചർച്ച ചെയ്യാനുള്ള ഇന്ത്യ മുന്നണിയുടെ യോഗത്തിലാണ് ഇടത് എംപിമാർ അതൃപ്തി അറിയിച്ചത്. പരാമർശം ചർച്ചചെയ്യണമെന്ന് ജോൺ ബ്രിട്ടാസും പി സന്തോഷ് കുമാറും ആവശ്യപ്പെട്ടു. പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തുന്നതാണ് രാഹുലിന്റെ പരാമർശമെന്നും ഡൽഹിയിൽ പറയുന്നതല്ല രാഹുൽ ഗാന്ധി കേരളത്തിൽ പറയുന്നതെന്നും എം പി മാർ യോഗത്തിൽ പറഞ്ഞു. ഇന്ത്യ മുന്നണിയുടെ ഇന്നത്തെ യോഗം പാർലമെന്റിൽ സ്വീകരിക്കേണ്ട നയങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണെന്നും അതൃപ്തി അറിയിക്കേണ്ടത് ഈ യോഗത്തിൽ അല്ലെന്നും മുന്നണിയിലെ മറ്റു നേതാക്കൾ പറഞ്ഞു. യു.ഡി.എഫിന്‍റെ പുതുയുഗ യാത്രയിലാണ് രാഹുൽ ​ഗാന്ധി കേന്ദ്ര, സംസ്ഥാന സർക്കാറുകളെ രൂക്ഷമായി വിമർശിച്ചത്. കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് ആരോപിച്ച രാഹുൽ ​ഗാന്ധി ബി.ജെ.പി, സി.പി.എം തമ്മിലുള്ള ബന്ധത്തെ ‘സി.ജെ.പി’ എന്ന് വിശേഷിപ്പിക്കുകയായിരുന്നു. - [പ്രധാനമന്ത്രി കേരളത്തിലേക്ക്, മാർച്ച് 11ന് NDA തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും; അരലക്ഷം പേർ പങ്കെടുക്കുമെന്ന് ബിജെപി](https://sakhionline.in/kerala/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2/): പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. എൻ.ഡി.എ തിരഞ്ഞെടുപ്പ് ക്യാമ്പെയ്ൻ പ്രധാനമന്ത്രി 11 ന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. ചടങ്ങിൽ അരലക്ഷം പേർ പങ്കെടുക്കും. മാറ്റം തുടങ്ങാം വികസിത കേരളം മോദിയ്ക്കൊപ്പം എന്നതാണ് എൻ ഡി എ മുദ്രാവാക്യം. കൊച്ചിയിൽ 11 ന് നരേന്ദ്ര മോദിയുടെ റോഡ് ഷോ നടക്കും. കലൂർ സ്റ്റേഡിയത്തിന് മുമ്പിൽ ആയിരിക്കും പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുക. രാഹുൽ ഗാന്ധി പരാജയം. രാഹുൽ ഗാന്ധി പറയുന്നതെല്ലാം പരാജയങ്ങളുടെ പ്രഖ്യാപനം. വി.ഡി സതീശൻ്റെ യാത്രയും പരാജയം, ജമാഅത്തെ ഇസ്ലാമിയുടെ അച്ചാരം വാങ്ങിയുള്ള യാത്ര. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പ്രത്യേക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും എസ് സുരേഷ് വ്യക്താമാക്കി. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആറിന് കൊച്ചിയിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എൻഡിഎയുടെ പ്രകടന പത്രിക മോദി അന്ന് പുറത്തിറക്കുമെന്നും പറഞ്ഞിരുന്നു. മതമേലധ്യക്ഷന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മോദിയുടെ വരവോടെ നിയമസഭാ… - [ചേട്ടന്റെ ചിറകില്‍ ഇന്ത്യയ്ക്ക് കിരീടം; ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന്](https://sakhionline.in/sports/%e0%b4%9a%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9a%e0%b4%bf%e0%b4%b1%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d/): ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 256 റണ്‍സ് വിജയലക്ഷ്യം കിവീസിന് മുന്നില്‍ ഇന്ത്യ വയ്ക്കുകയും 96 റണ്‍സിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുകയുമായിരുന്നു. ഇന്ത്യയ്ക്കിത് മൂന്നാം കിരീട നേട്ടമാണ്. സഞ്ജു സാംസന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 46 പന്തില്‍ സഞ്ജു 89 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ എന്നിവരുടെ അര്‍ധ സെഞ്ച്വറി പിന്നിട്ട പ്രകടനങ്ങളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. (mens t20 world cup 2026 india victory india vs new zealand ) മറുപടി ബാറ്റിങില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് നേടി ജസ്പ്രിത് ബുംമ്രയാണ് കിവീസിന്റെ ചിറകരിഞ്ഞത്. 26 പന്തില്‍ 52 റണ്‍സ് നേടി സീഫെര്‍ട്ട് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോററായി. മൂന്നാം കിരീട നേട്ടത്തിലൂടെ ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായെന്ന നേട്ടവും ഇന്ത്യന്‍ ടീമിന് സ്വന്തമാകുകയാണ്. സഞ്ജു 46… - [‘ന്യൂസിലന്‍ഡിനോട് അവന്‍ പ്രതികാരം തീര്‍ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, അതാണെന്റെ മകന്‍… ഇതാണവന്റെ കളി’; സഞ്ജുവിന്റെ പിതാവ്](https://sakhionline.in/sports/%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%a8%e0%b5%8d/): സഞ്ജുവിന്റെ കരുത്തിലുള്ള ടീം ഇന്ത്യയുടെ തകര്‍പ്പന്‍ ലോകകപ്പ് ജയത്തില്‍ വൈകാരിക പ്രതികരണവുമായി സഞ്ജു സാംസന്റെ പിതാവ് സാംസണ്‍ വിശ്വനാഥ്. ആദ്യമായി അവന്‍ ന്യൂസിലാന്‍ഡിന് മുന്നില്‍ തോറ്റപ്പോഴേ ഇങ്ങനെയൊരു ദിവസമുണ്ടാകുമെന്ന് താന്‍ ഉറപ്പിച്ചിരുന്നുവെന്ന് സാംസണ്‍ പറഞ്ഞു. സഞ്ജു തിരിച്ചടിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ കളി കഴിയുന്നതുവരെ ആ പ്രതീക്ഷ ആരോടും പങ്കുവയ്ക്കാന്‍ പോയില്ല. തങ്ങള്‍ സ്വകാര്യ പ്രാര്‍ഥനകളുമായി കഴിഞ്ഞു. തന്റെ മകന്‍ കിവീസിനോടുള്ള പ്രതികാരം ഇന്നേ ദിവസം തീര്‍ക്കുമെന്ന് ഉറപ്പായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (sanju samson’s father after t20 world cup india victory) ഇതാണ് സഞ്ജുവിന്റെ യഥാര്‍ഥ കളിയെന്നും ചില ബുദ്ധിമുട്ടുകള്‍ കാരണം കുറച്ച് വര്‍ഷങ്ങളായി ഇതേ ലെവലില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ലെന്നും സാംസണ്‍ പറഞ്ഞു. ലോകകപ്പില്‍ അവനെ ഉള്‍പ്പെടുത്തില്ലെന്നാണ് കരുതിയത്. സഞ്ജു ടീമിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിന്നും പെര്‍ഫോമന്‍സോടെ സഞ്ജു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. സഞ്ജു സാംസന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക്… - [‘യുദ്ധത്തിൽ റഷ്യ സഹായിക്കുന്നുണ്ട്; സൈനിക സഹകരണം പുതിയ കാര്യമല്ല’; ഇറാൻ വിദേശകാര്യ മന്ത്രി](https://sakhionline.in/gulfnews/%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%b1%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d/): യുദ്ധത്തിൽ റഷ്യ ഇറാനെ പല രീതിയിലും സഹായിക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. എൻ‌ബി‌സി ന്യൂസിന്റെ അഭിമുഖത്തിലാണ് അബ്ബാസ് അരഗ്ചിയുടെ പരാമർശം. ഇറാനും റഷ്യയും തമ്മിലുള്ള സൈനിക സഹകരണം പുതിയ കാര്യമല്ല. അത് ഒരു രഹസ്യവുമല്ല. റഷ്യ രഹസ്യവിവരങ്ങൾ നൽകുന്നുണ്ടോ എന്ന ചോദ്യത്തിന് പല രീതികളിലും സഹായിക്കുന്നുവെന്നായിരുന്നു അരഗ്ചിയുടെ മറുപടി. ആ ബന്ധം മുൻകാലങ്ങളിലുണ്ടായിരുന്നു, ഇപ്പോഴും തുടരുന്നു, ഭാവിയിലും തുടരുമെന്ന് അബ്ബാസ് അരഗ്ചി വ്യക്തമാക്കി. അതേസമയം പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട വിദേശ ഇടപെടലുകളെ അബ്ബാസ് അരഗ്ചി തള്ളി. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് ഇറാന്റെ ആഭ്യന്തരകാര്യമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി പറഞ്ഞു. കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ മകൻ മോജ്തബ ഖമനയിയെ ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുത്തിരുന്നു. ഇറാൻ ദേശീയ മാധ്യമമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അസംബ്ലി ഓഫ് എക്സ്പെർട്സ് ആണ് മോജ്തബയെ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്. എന്നാൽ ഇറാനിലെ പുതിയ പരമോന്നത നേതാവിന് അമേരിക്കയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്ന്… - [പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും; സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കും](https://sakhionline.in/political-news/%e0%b4%aa%e0%b4%be%e0%b5%bc%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%ae/): പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. ചൂടേറിയ ചർച്ചകൾക്കും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിനും ഈ സമ്മേളനം സാക്ഷ്യം വഹിക്കും. ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് എതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും കോൺഗ്രസ് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്,മുഹമ്മദ് ജാവേദ് ,മല്ലു രവി എന്നിവരാണ് പ്രമേയം അവതരിപ്പിക്കുക. പ്രതിപക്ഷ നേതാവിനെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും സംസാരിക്കാൻ അനുവദിക്കാത്തതും, പ്രതിപക്ഷ വനിതാ എംപിമാർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് മടക്കം ചൂണ്ടിക്കാണിച്ചാണ് അവിശ്വാസ പ്രമേയം.മധ്യപൂർവേഷ്യയിലെ സംഘർഷം സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ലോകസഭയിൽ പ്രസ്താവന നടത്തും. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യ നയത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നയം മാറ്റവും, അമേരിക്കൻ വിധേയത്വവും പാർലമെന്റിൽ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പാർലമെൻറ് സമ്മേളിക്കുന്നതിന് മുൻപായി മല്ലികാർജുൻ ഖർഗയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം യോഗം ചേരും. എൻഡിഎ നേതാക്കളും ഇന്ന് യോഗം ചേരുന്നുണ്ട് - [ജാസ്‍ലിയ കാറിടിച്ച് മരിച്ച കേസ്; പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്](https://sakhionline.in/kerala-news/%e0%b4%9c%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%95%e0%b4%be%e0%b4%b1%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a/): അങ്കമാലിയിയിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് വിദ്യാർഥിനിയായ ജാസ്ലിയ മരിച്ച കേസിൽ പ്രതി സിറിയക് ജോർജിനെ പിടികൂടുന്നതിൽ അങ്കമാലി പൊലീസ് വീഴ്ചവരുത്തിയിട്ടില്ലെന്ന് ആലുവ ഡിവൈഎസ്എപിയുടെ റിപ്പോർട്ട്. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചെന്നും പ്രതി രക്ഷപ്പെട്ടത് പൊലീസിന്റെ കണ്ണ് വെട്ടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസിനെതിരെ കുടുംബം രം​ഗത്തെത്തിയിരുന്നു. തുടർന്നാണ് കുടുംബത്തിന്റെ പരാതി അന്വേഷിക്കാൻ ആലുവ ഡിവൈഎസ്എപിയെ ചുമതലപ്പെടുത്തിയത്. വാഗമണ്ണിൽ നിന്നാണ് ഡോ. സിറിയക് ജോർജിനെ പോലീസ് പിടികൂടിയത്. ഇതിന് തൊട്ടു പിന്നാലെയാണ് അങ്കമാലി പോലീസിന്റെ വീഴ്ചയിൽ, അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആലുവ ഡിവൈഎസ്പിക്ക് റൂറൽ എസ്പി നിർദേശം നൽകിയത്. ഫെബ്രുവരി 28ന് ജാസ്ലീയ നടന്നു പോകുമ്പോൾ പുറകെ വന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നീട് കാർ ആരുടേതെന്ന് കണ്ടെത്തിയെങ്കിലും പ്രതിയെ പിടികൂടാതെ പോലീസിന്റെ അനാസ്ഥ ഉണ്ടായി. പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. വാഹനം നിർത്താതെ പോയത് പേടിച്ചത് കൊണ്ടെന്ന ഡോ. സിറിയക് ജോർജിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ലഹരി ഉപയോഗിച്ചിരുന്നോ എന്നതാണ് സംശയം. നഖത്തിന്റെയും മുടിയുടെയും… - [അതിവേഗ റെയിൽപ്പാത: പ്രവർത്തനങ്ങളുമായി ഇ. ശ്രീധരൻ മുന്നോട്ട്](https://sakhionline.in/kerala-news/%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b5%e0%b5%87%e0%b4%97-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b5%bd%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%bc/): കേരളത്തിൽ അതിവേഗ റെയിൽപ്പാതക്കായുള്ള പ്രവർത്തനങ്ങളുമായി ഇ. ശ്രീധരൻ മുന്നോട്ട്. പദ്ധതിയെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കുന്നതിനായി ഇന്ന് മലപ്പുറത്ത് ജനസമ്പർക്ക പരിപാടി നടത്തും. രാവിലെ 10.30ന് മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിലാണ് പരിപാടി. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി അദ്ദേഹം മലപ്പുറം പൊന്നാനിയിൽ ഓഫീസ് തുറക്കുകയും ചെയ്തിരുന്നു കേരളത്തിൽ അതിവേഗ റെയിൽ പദ്ധതിക്കായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇ. ശ്രീധരന്റെ നീക്കം. എന്നാൽ നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷന് കേരള ഹൈസ്പീഡ് റെയിൽവേ ലൈൻ പദ്ധതിയുമായി ബന്ധമില്ലെന്നും, പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവ് ഉടൻ വരുമെന്നും ഇ. ശ്രീധരൻ വിശദീകരിക്കുന്നുണ്ട്. ജനങ്ങളുടെ സംശയങ്ങൾ ഇ.ശ്രീധരൻ നേരിട്ട് പരിഹരിക്കുന്നത് ഗുണമാകുമെന്ന് വിലയിരുത്തൽ. അതിവേഗ റെയിൽ കടന്നുപോകുന്ന സ്ഥലങ്ങളിൽ എല്ലാം ജന സമ്പർക്ക പരിപാടി നടത്തും. അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി തന്നോട് പറഞ്ഞിരുന്നുവെന്നും തന്റെ മേൽനോട്ടത്തിൽ ഡിഎംആർസി അത് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ… - [ഒരു കോടിയുടെ ഭാഗ്യശാലി ആരാകും? ഭാഗ്യതാര ലോട്ടറി BT 44 ഫലം ഇന്ന്](https://sakhionline.in/kerala/%e0%b4%92%e0%b4%b0%e0%b5%81-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ad%e0%b4%be%e0%b4%97%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%86-2/): കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT 44 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യതാര ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. വ്യത്യസ്ത സീരീസിലെ ഒരേ നമ്പറുകൾക്ക് 5000 രൂപയാണ് സമാശ്വാസ സമ്മാനം. എല്ലാ തിങ്കളാഴ്ചയുമാണ് ഭാഗ്യതാര ലോട്ടറി നറുക്കെടുക്കുന്നത്. ഭാഗ്യതാര ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ്. - [മധ്യപൂർവേഷ്യ സംഘർഷഭരിതം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു](https://sakhionline.in/gulfnews/%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%82%e0%b5%bc%e0%b4%b5%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%82%e0%b4%98%e0%b5%bc%e0%b4%b7%e0%b4%ad%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%82/): പത്താംനാളിലും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. ബഹ്‌റൈനിൽ പുലർച്ചെ ആക്രമണമുണ്ടായി. സിത്റ ഐലൻഡിൽ നിരവധി പേർക്ക് പരുക്കേറ്റു. ഫുജൈറയിൽ എണ്ണ വ്യവസായ മേഖലയിൽ തീപിടിത്തമുണ്ടായി. സൗദിക്ക് നേരെ ഇന്നലെ രാത്രിയും ഡ്രോൺ, മിസൈൽ ആക്രമണ ശ്രമമുണ്ടായി. എല്ലാ ശ്രമങ്ങളും സൗദി പ്രതിരോധ സേന തകർത്തു. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. ബാരലിന് 100 ഡോളർ കടന്നു. ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, റഷ്യൻ എണ്ണയ്ക്ക് ഏർപ്പെടുത്തിയ ഉപരോധത്തിൽ ഇളവ് വരുത്തിയ നടപടിയെ നുായികരിച്ച്‌ അമേരിക്ക. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക്‌ ഉണ്ടായേക്കാവുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാനാണ് ഉപരോധത്തിൽ ഭാഗിക ഇളവ് നൽകിയതെന്ന് അമേരിക്ക.  ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക-ഇസ്രയേൽ ആക്രമണം തുടരുകയാണ്. ലെബനനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 400 പേരോളം കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 83 കുട്ടികൾ അടക്കം 394 പേരാണ് കൊല്ലപ്പെട്ടത്. ഇറാന്റെ തുറമുഖ നഗരമായ ബുഷ്ഹെറിൽ നാശനഷ്ടം ഉണ്ടായതായും റിപ്പോർട്ടുണ്ട്. - [മോജ്തബ ഖമനയി ഇറാന്റെ പരമോന്നത നേതാവ്](https://sakhionline.in/gulfnews/%e0%b4%ae%e0%b5%8b%e0%b4%9c%e0%b5%8d%e0%b4%a4%e0%b4%ac-%e0%b4%96%e0%b4%ae%e0%b4%a8%e0%b4%af%e0%b4%bf-%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%ae/): കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ മകൻ മോജ്തബ ഇറാന്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്തബ ഖമനയി. മോജ്തബ ഖമനയി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാന്റെ ഭരണസംവിധാനത്തിൽ നിർണ്ണായക സ്വാധീനമുള്ള വ്യക്തിയാണ് മോജ്തബ. ഇറാനിലെ മഷ്ഹദിൽ 1969-ലാണ് ജനിച്ച മോജ്തബ ക്വോം സെമിനാരിയിൽ നിന്ന് മതപഠനം പൂർത്തിയാക്കി. ഇറാനിൽ 2009-ലെ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ മോജ്തബ ഖമനയി നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ഐ ആർ ജി എസിലെ അർദ്ധസൈനിക വിഭാഗമായ ബസിജിന്റെ നിയന്ത്രണം മോജ്തബയ്ക്കായിരുന്നു. 1987-1988 കാലഘട്ടത്തിൽ ഇറാൻ- ഇറാഖ് യുദ്ധത്തിലും മോജ്തബ പങ്കെടുത്തിട്ടുണ്ട്. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ പിതാവ് അലി ഖമനയിക്കൊപ്പം മോജ്തബയുടെ മകനും ഭാര്യയും അമ്മയും കൊല്ലപ്പെട്ടിരുന്നു രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങൾ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യൽ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം… - [നാട്ടികയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ CPIൽ പൊട്ടിത്തെറി; ‘ഗീത ഗോപിക്ക് എന്താണ് പ്രത്യേകത?’ അതൃപ്തിയുമായി സിസി മുകുന്ദൻ](https://sakhionline.in/political-news/%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%be%e0%b5%bc%e0%b4%a5%e0%b4%bf-%e0%b4%aa%e0%b5%8d/): തൃശൂർ നാട്ടികയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ സിപിഐയിൽ പൊട്ടിത്തെറി. തന്നെ ഒഴിവാക്കി ഗീതാ ഗോപിയെ സ്ഥാനാർഥി ആക്കിയതിനെതിരെ സിറ്റിങ് എംഎൽഎ സി സി മുകുന്ദൻ രംഗത്തെത്തി. രണ്ടാമതും മത്സരത്തിന് അവസരം നല്കാത്തത്തിലും അതൃപ്തി സി സി മുകുന്ദൻ സ്വതന്ത്ര സ്ഥാനാർഥിയാകാൻ സാധ്യത. ഗീതാ ഗോപിക്കെതിരെ പൊട്ടിത്തെറിച്ച് സിസി മുകുന്ദൻ. ഗീത ഗോപിക്ക് എന്താണ് പ്രത്യേകതയെന്ന് അദേഹം ചോദിച്ചു. മറ്റാരെ നിർത്തിയാലും തനിക്ക് കുഴപ്പമില്ല. മേൽഘടകത്തിൽ നിന്ന് ഒരു അറിയിപ്പും തനിക്ക് വന്നിട്ടില്ല. സ്ഥാനാർത്ഥിയെ അംഗീകരിക്കില്ലെന്ന് സിസി മുകുന്ദൻ ട്വന്റിഫോറിനോ പ്രതകരിച്ചു. മണ്ഡലം കമ്മിറ്റിയിൽ സിസി മുകുന്ദനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. മണ്ഡലം നോക്കുന്നില്ലെന്നതുൾപ്പെടെയുള്ള വിമർശനമാണ് ഉയർന്നിരുന്നത്. ചേരിതിരിഞ്ഞും സിസി മുകുന്ദനായി വാദം നടന്നു. ജില്ലയില്‍ നിന്ന് ഒരു വനിതാ സ്ഥാനാര്‍ഥി വേണമെന്നും നാട്ടികയില്‍ ഗീത ഗോപിയെ പരിഗണിക്കണമെന്നുമായിരുന്നു ഒരു വിഭാഗം നേതാക്കള്‍ നിലപാടെടുക്കുകയായിരുന്നു. ഈ വിഷയത്തിലാണ് സിസി മുകുന്‍ അതൃപ്തിയുമായി രംഗത്തെത്തിയത്. ഒരു ഘട്ടത്തിൽ പോലും പാർട്ടി പരി​ഗണിച്ചില്ലെന്നും അനാരോ​ഗ്യമുണ്ടായപ്പോൾ പോലും പാർട്ടിക്കും… - [നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്കില്ല; രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍ താത്പര്യം](https://sakhionline.in/kerala-news/%e0%b4%a8%e0%b4%bf%e0%b4%a4%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%ae/): നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് ഉണ്ടാകില്ല. രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍ നിതീഷ് ആഗ്രഹം അറിയിച്ചു. മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകുന്ന ജെഡിയുവിന് രണ്ട് ഉപമമുഖ്യമന്ത്രി സ്ഥാനങ്ങള്‍ നല്‍കാന്‍ ധാരണയായി എന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടു പതിറ്റാണ്ടിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഒഴിയുന്ന നിതീഷ് കുമാര്‍ കേന്ദ്രമന്ത്രിസഭയിലേക്ക് എത്തിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് ബിജെപി കേന്ദ്രങ്ങള്‍ തള്ളുന്നത്. സര്‍ക്കാരിന് മാര്‍ഗ നിര്‍ദ്ദേശം നല്‍കി പട്‌നയില്‍ തന്നെ തുടരാനാണ് ആഗ്രഹം എന്ന് നിതീഷ് അറിയിച്ചതാണ് സൂചന. ബിഹാര്‍ രാഷ്ട്രീയത്തില്‍ നിന്നും മാറിനില്‍ക്കാനില്ല എന്നും, പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മാത്രം ഡല്‍ഹിയിലെത്താം എന്നുമാണ് നിതീഷ് കുമാറിന്റെ നിലപാട്. കഴിഞ്ഞ ദിവസം പട്‌നയില്‍ ചേര്‍ന്ന ജെഡിയു നിയമസഭാ കക്ഷി യോഗത്തിലും നിതീഷ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 10 ഓടെ മാത്രമേ നിതീഷ് മുഖ്യമന്ത്രി സ്ഥാനം ഒഴിയൂ എന്നും റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് വിട്ടു നല്‍കുന്നതിന് പകരമായി, ജെഡിയുവിന് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ നല്‍കാനും ധാരണയായി.നിതീഷിന്റെ മകന്‍ നിഷാന്ത് കുമാറിന് ഒരു ഉപമുഖ്യമന്ത്രി… - [തലശേരിയിൽ ഒമ്പതാം ക്ലാസ് കേരളപാഠാവലി ചോദ്യ പേപ്പറിന് പകരം കിട്ടിയത് എട്ടാം ക്ലാസിലെ പേപ്പർ; പരീക്ഷ വൈകി](https://sakhionline.in/kerala-news/%e0%b4%a4%e0%b4%b2%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%92%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%be%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d/): കണ്ണൂരിൽ ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന് പരാതി. തലശേരി നോർത്ത് BRCക്ക് കീഴിലുള്ള സ്കൂളുകളിലാണ് വീഴ്ച. ഒമ്പതാം ക്ലാസ് കേരളപാഠാവലി ചോദ്യ പേപ്പറിന് പകരം നൽകിയത് ഇന്നലെ നടന്ന എട്ടാം ക്ലാസ് പരീക്ഷയുടെ ചോദ്യ പേപ്പർ. ഇതോടെ പരീക്ഷ തുടങ്ങാൻ വൈകുകയായിരുന്നു.ചോദ്യപേപ്പർ മാറിയതോടെ വിദ്യാർഥികൾ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. തലശേരി നോർത്ത് BRCക്ക് കീഴിലുള്ള 6 സ്കൂളുകളിലും ഇത്യേ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ഇന്ന് ഉച്ചക്ക് നടക്കേണ്ട പരീക്ഷക്കാണ് തെറ്റായ ചോദ്യ പേപ്പർ കിട്ടിയത്. കവറിൽ ഒമ്പതിലെ പേപ്പറും ഉണ്ടായിരുന്നു എന്ന് വിശദീകരണം. ഇതോടെ ഒന്നരയ്ക്ക് തുടങ്ങേണ്ട പരീക്ഷ വൈകി 2.45 ഓടെയായിരുന്നു ആരംഭിച്ചത്. Story Highlights : In Thalassery, instead of the 9th class question paper, the 8th class paper was received; the exam was delayed - [റിപ്പബ്ലക് ടിവി പ്രതിനിധികള്‍ കൊച്ചിയില്‍ അറസ്റ്റില്‍; അറസ്റ്റ് ഇറാനിയന്‍ കപ്പല്‍ ‘ഐറിസ് ലവാന്റെ’ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ](https://sakhionline.in/gulfnews/%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%95%e0%b5%8d-%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%a7/): റിപ്പബ്ലക് ടിവി പ്രതിനിധികള്‍ കൊച്ചിയില്‍ അറസ്റ്റില്‍. ഇന്ത്യ അഭയം നല്‍കിയ ഇറാനിയന്‍ കപ്പല്‍ ‘ഐറിസ് ലവാന്റെ’ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെ സിഐഎസ്എഫ് അറസ്റ്റ് ചെയ്തത്. ബോട്ട് ഓടിച്ച കൊച്ചി സ്വദേശിയും പിടിയിലായി. ഐറിസ് ലവാന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് പ്രതിരോധ മന്ത്രാലയം. (Journalist arrested for capturing footage of IRIS Lavan) റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ ക്യാമറാമാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരമാണ് നടപടി. ഇരുവര്‍ക്കും എതിരെ ജാമ്യം ഇല്ലാ വകുപ്പ് ചുമത്തി. അതേസമയം, ഇറാന്‍ കപ്പലിന് ഇന്ത്യ അഭയം നല്‍കിയത് മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലെന്ന് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ പ്രതികരിച്ചു. ഇന്ത്യയുടേത് ശരിയായ നടപടിയാണ്. നിരവധി യുവ നാവികര്‍ കപ്പലില്‍ ഉണ്ട്. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കപ്പല്‍ സഹായം തേടിയത് എന്നും എസ് ജയശങ്കര്‍ പറഞ്ഞു. മട്ടാഞ്ചേരി കോള്‍ ബര്‍ത്തില്‍ ആണ് കപ്പല്‍ നങ്കൂരം ഇട്ടിരിക്കുന്നത്. കഴിഞ്ഞമാസം 28ന് ഐറിസ് ലവാന്‍ എന്ന… - [ഇറാന് അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കേണ്ടി വന്നത് അമേരിക്കയുടെയും ഇസ്രായേലിന്റെയും നിരന്തരമായ ആക്രമണം കൊണ്ട്’; ഡോണള്‍ഡ് ട്രംപ്](https://sakhionline.in/gulfnews/%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%af%e0%b4%b2%e0%b5%8d%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%8d/): ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ സമ്പൂര്‍ണ നാശമാണ് ലക്ഷ്യമിടുന്നതെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രതികരണം. മധ്യപൂര്‍വേഷ്യയിലെ പരാജിതരാണ് ഇറാനെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്‍ അയല്‍രാജ്യങ്ങളോട് മാപ്പ് പറഞ്ഞത് അമേരിക്കയുടെയും ഇസ്രയേലിന്റെയും ശ്രമഫലമായാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. (US President Donald Trump warns Iran again) മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ തന്നോട് നന്ദി അറിയിച്ചെന്നും ട്രംപ് പറയുന്നു. ഇന്ന് ഇറാനെതിരെ കടുത്ത ആക്രമണം നടക്കും. ഇറാന്റെ മോശം പെരുമാറ്റം നാശത്തിലേക്കാണ് അവരെ നയിക്കുന്നത്. മിഡില്‍ ഈസ്റ്റിന്റെ ഭീകരന്‍ ഇനി ഇല്ല, പകരം ഇറാന്‍ ഇനി മുതല്‍ അറിയപ്പെടുക മിഡില്‍ ഈസ്റ്റിന്റെ പരാജിതന്‍ എന്ന് – ട്രംപ് വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പസഷ്‌കിയാന്‍ ജിസിസി രാജ്യങ്ങളില്‍ ഇനി ആക്രമണം നടത്തില്ലെന്ന് പ്രഖ്യാപിച്ചത്. അയല്‍രാജ്യങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നു. നേരിട്ട് ആക്രമിച്ചാല്‍ മാത്രം പ്രത്യാക്രമണമെന്നും ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി. അതിനിടെ, താത്കാലികമായി നിര്‍ത്തിവെച്ച ദുബൈ… - [ഹോർമൂസ് കടലിടുക്ക് തുറന്ന് ഇറാൻ; ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ചു](https://sakhionline.in/gulfnews/%e0%b4%b9%e0%b5%8b%e0%b5%bc%e0%b4%ae%e0%b5%82%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d/): ഹോർമൂസ് കടലിടുക്കിലൂടെ ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ച് ഇറാൻ. അയൽ രാജ്യങ്ങൾക്ക് നേരെ ആക്രമണമില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ ​ഗൾഫ് രാജ്യങ്ങളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ ചരക്കുകപ്പലുകളെത്തും. ഗൾഫിൽ നിന്നും ഇന്ത്യയിലേക്ക്ഇന്ധനം കൊണ്ടുവരുന്നതിന് തടസ്സമുണ്ടാകില്ല. എന്നാൽ അമേരിക്ക, ഇസ്രയേൽ, യൂറോപ് രാജ്യങ്ങളിലെ കപ്പലുകൾ കടത്തി വിടില്ലെന്നാണ് ഇറാന്റെ നിലപാട്. ഗൾഫ് മേഖലയിൽ നടത്തിയ ആക്രമണങ്ങൾക്ക് ക്ഷമാപണവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻരംഗത്തെത്തിയിരുന്നു. ഇങ്ങോട്ട് ആക്രമിക്കാതെ ഇനി അയൽരാജ്യങ്ങളെ ആക്രമിക്കില്ല മേഖലയിലെ സമാധാനത്തിനാണ് പ്രാധാന്യമെന്നും അയൽരാജ്യങ്ങളിൽ കടന്നുകയറുക ലക്ഷ്യമല്ലെന്നും ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി. അതിനിടെ താത്കാലികമായി നിർത്തിവെച്ച ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം വീണ്ടും തുടങ്ങി. എമിറേറ്റ്സ് വിമാനങ്ങൾ അടക്കം സർവീസ് നടത്തും. അതേസമയം, ഗൾഫ് രാജ്യങ്ങളിലെ ചില കേന്ദ്രങ്ങൾ തേടിപ്പിടിച്ച് ആക്രമിക്കുന്ന രീതിയാണ്‌ ഇറാനിൽ നിന്ന് ഇന്ന് പുലർച്ചെയും കണ്ടത് . ബഹ്റൈനിലാണ് രാവിലെ ഏറ്റവും വലിയ ആക്രമണം ഉണ്ടായത്. പുലർച്ചേ മുതൽ നിരവധി തവണ സൈറൺ മുഴങ്ങി. ഇന്നലെ… - [പെരുമ്പളം പാലം ഉദ്ഘാടനം; ജി സുധാകരൻ പങ്കെടുക്കില്ല, ഫേസ്ബുക്ക് ലൈവ് പിൻവലിച്ചു](https://sakhionline.in/kerala-news/%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98%e0%b4%be%e0%b4%9f%e0%b4%a8%e0%b4%82/): പെരുമ്പളം പാലം ഉദ്ഘാടനത്തിൽ മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി സുധാകരൻ പങ്കെടുക്കില്ല. മന്ത്രി മുഹമ്മദ് റിയാസ് ക്ഷണിച്ചിരുന്നെങ്കിലും ഉദ്ഘാടന ചടങ്ങിൽ ജി സുധാകരൻ നേരിട്ട് പങ്കെടുക്കുന്നില്ല. ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്ന ലൈവ് പിൻവലിച്ചു. അനുമതി ഇല്ലാതെയാണ് അഡ്മിൻ ലൈവ് പങ്കുവെച്ചതെന്ന് വിശദീകരണം. സിപിഐഎം ഡിസിസിയിലെ അഡ്മിനാണ് ഫേസ്ബുക്ക് ലൈവ് പങ്കുവെച്ചത്. ജി സുധാകരന്റെ ഫേസ്ബുക്ക് പേജ് നിയന്ത്രിക്കുന്നത് അദേഹത്തിന്റെ ഭാര്യയാണ്. ലൈവ് പങ്കുവെച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. അര മണിക്കൂറോളം അദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പാലത്തിന്റെ ഉദ്ഘാടന ദൃശ്യങ്ങള്‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്തത്. ജി സുധാകരൻ പങ്കെടുക്കാത്തത് അനാരോഗ്യം കാരണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി പറയുന്നത്. ഒരു ദ്വീപിന്റെ സ്വപ്നസാക്ഷാത്കാരമായ ആലപ്പുഴയിലെ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ നാടിന് സമർപ്പിക്കും. കായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമെന്ന റെക്കോർഡാണ് കിഫ്ബി ഫണ്ടിൽ നിന്ന് നൂറ് കോടി രൂപമുടക്കി നിർമ്മിച്ച പാലത്തെ കാത്തിരിക്കുന്നത്.… - [ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആശ്വാസം; അയല്‍ രാജ്യങ്ങളെ ആക്രമിച്ചതിന് ക്ഷമചോദിച്ച് ഇറാന്‍; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കി](https://sakhionline.in/gulfnews/%e0%b4%97%e0%b4%b3%e0%b5%8d%e0%b4%ab%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86/): അയല്‍ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങള്‍ക്ക് ക്ഷമ ചോദിച്ച് ഇറാന്‍. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയായിരുന്നു ഇറാന്‍ പ്രസിഡന്റ് മസൂദ് പസഷ്‌കിയാന്റെ പ്രതികരണം. ജിസിസി രാജ്യങ്ങളിലേക്ക് ഇനി ആക്രമണമുണ്ടാകില്ലെന്നും ഇങ്ങോട്ട് ആക്രമണം ഉണ്ടായാല്‍ മാത്രമേ ഇനി പ്രത്യാക്രമണമുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. അയല്‍ രാജ്യങ്ങളിലേക്ക് കടന്നുകയറാന്‍ ഇറാന് യാതൊരു പദ്ധതിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Iran promises to stop attacks on neighbours) അയല്‍രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഭരണനിര്‍വഹണ ചുമതലയുള്ള ഇടക്കാല കൗണ്‍സില്‍ തീരുമാനമെടുത്തു. എന്നിരിക്കിലും ആക്രമണങ്ങള്‍ക്ക് മുന്നില്‍ ഇറാന്‍ ഒരു തരത്തിലും കീഴടങ്ങില്ലെന്നും മസൂദ് പസഷ്‌കിയാന്‍ വ്യക്തമാക്കി. ഇറാനെ എങ്ങനെയെങ്കിലും കീഴടക്കാമെന്ന സ്വപ്‌നം ശത്രുക്കള്‍ക്ക് തങ്ങളുടെ പട്ടടയിലേക്ക് കൊണ്ടുപോകാമെന്നാണ് അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നത്. ഒരാഴ്ചയോളമായി ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന്‍ ആക്രമണങ്ങളാല്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഇറാന്റെ പരസ്യമായ ക്ഷമാപണം വന്നതോടെ ഭീഷണി ഒഴിഞ്ഞതിനാല്‍ ഉടന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താത്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ച ദുബായ് വിമാനത്താവളം വീണ്ടും പ്രവര്‍ത്തന… - [‘പുതുയുഗ യാത്ര ജനം ഏറ്റെടുത്തു; സമാപന സമ്മേളനത്തിൽ സർപ്രൈസ് ഉണ്ടാകും’; വിഡി സതീശൻ](https://sakhionline.in/political-news/%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%af%e0%b5%81%e0%b4%97-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%9c%e0%b4%a8%e0%b4%82-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%86/): പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്. സമാപന സമ്മേളനത്തിൽ സർപ്രൈസ് ഉണ്ടാകുമെന്ന് വി ഡി സതീശൻ ട്വന്റിഫോറിനോട് പറഞ്ഞു. പുതുയുഗ യാത്ര ജനം ഏറ്റെടുത്തു. യുഡിഎഫ് കേരളത്തെ പുനർനിർമ്മിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. പുതുയു​ഗ യാത്രയിൽ‌ 10000 കണക്കിന് വോട്ടിന് തോറ്റ കണ്ണൂരിലെ മണ്ഡലങ്ങളിൽ പോലും കണ്ടത് ജനപ്രളയമാണെന്ന് വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് കേരളത്തെ പുനർ നിർമ്മിക്കുമെന്നാണ് ജാഥയിൽ പറഞ്ഞത്. ഒരു പ്രസ്ഥാനം തിരഞ്ഞെടുപ്പിന് മുൻപ് ഇത്ര വലിയ ഗൃഹപാഠം ചെയ്യുന്നത് ഇന്ത്യൻ ചരിത്രത്തിലാദ്യമാണ്. വർഗീയതക്കെതിരെയുള്ള അതിശക്തമായ പോരാട്ടം നടന്നു. യാത്രയിൽ ഗ്രൂപ്പുകൾ അപ്രസക്തമായി, കണ്ടത് ടീം യുഡിഎഫിനെയാണെന്ന് വിഡി സതീശൻ പറഞ്ഞു. പേരാമ്പ്ര മണ്ഡലത്തിലെ വിവാദത്തിലും വിഡി സതീശൻ പ്രതികരിച്ചു. ‌ഷാഫി പറമ്പിൽ സദസ്സിൽ നിന്ന് സ്നേഹപൂർവം മാറ്റിയതാണ്. ഇപ്പോഴത്തെ കാലത്ത് ഇതൊക്കെ വലിയ വാർത്തയാണ്. അതിനെക്കാൾ വലിയ വാർത്തകൾ ഗോവിന്ദൻ മാസ്റ്ററുടെ ജാഥയിൽ ഉണ്ടായിരുന്നല്ലോയെന്ന് അദേഹം… - [ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അറസ്റ്റിൽ](https://sakhionline.in/mvd/%e0%b4%ad%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8/): ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്തിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി ബിഷ്വദ്വീപ് ദാസ് ആണ് അറസ്റ്റിലായത്. അസമിൽ നിന്ന് നാല് പേർ കൂടി പിടിയിലായി. വിപ്രോയിലെ സീനിയർ എഞ്ചിനീയറാണ്‌ ബിഷ്വദ്വീപ് ദാസ്. ഭൂട്ടാനിൽ നിന്ന് അനധികൃതമായി വാഹനങ്ങൾ എത്തിച്ച് വ്യാജ രേഖകൾ ഉണ്ടാക്കുകയാണ് ചെയ്യന്നത്. കേരളത്തിൽ നിന്ന് 15 കാറുകളാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നത്. പ്രമുഖ വ്യവസായികൾ, ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിലാണ് മുഖ്യ സൂത്രധാരൻ പിടിയിലായിരിക്കുന്നത്. ഭൂട്ടാൻ അതിർത്തിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഭൂട്ടാനിലുള്ള വാഹനം ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് നിയമ പ്രശ്‌നങ്ങളില്ല. പക്ഷേ നടപടിക്രമങ്ങൾ പാലിക്കണം. ഭൂട്ടാൻ പൗരന്റെ വാഹനം ഇന്ത്യയിൽ എത്തിക്കുന്നതിന് മുൻപ് ഭൂട്ടാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ ഡി രജിസ്‌ട്രേഷൻ നടത്തണം. അതിനുശേഷം NOC നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇന്ത്യയിലേക്ക് വാഹനങ്ങൾ എത്തിക്കാൻ സാധിക്കൂ. എന്നാൽ ഇതുവരെ ഭൂട്ടാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ എസ്യുവി ലക്ഷ്വറി വാഹനങ്ങൾ… - [അടിസ്ഥാന ശമ്പളം 40,000 ആക്കണം, അത് നേടിയെടുക്കും വരെ സമര തുടരും; യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ](https://sakhionline.in/kerala-news/%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%82-40000-%e0%b4%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%82-%e0%b4%85/): സ്വകാര്യ മേഖലയിലെ നഴ്സ്മാരുടെ അടിസ്ഥാന ശമ്പളം നാൽപ്പതിനായിരം രൂപ ആക്കുന്നത് വരെ സമരം തുടരുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. കോഴിക്കോട് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം തുടർ തീരുമാനം എന്നും സംഘടന അറിയിച്ചു. അടിസ്ഥാന ശമ്പളം 28000 രൂപയാക്കിയുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് തീരുമാനം.(UNA strike will continue until the basic salary increase) 800 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ അടിസ്ഥാന ശമ്പളം നാൽപതിനായിരം രൂപയാക്കുമെന്ന് സർക്കാർ പറയുന്നു. നഴ്സുമാർക്ക് പ്രത്യേക അലവൻസ് അനുവദിക്കും. എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും ശമ്പളപരിഷ്കരണം. എന്നാൽ എല്ലാ സ്വകാര്യ ആശുപത്രികളിലും അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയർ‌ത്തണമെന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ആവശ്യം. ശമ്പള വർധനവിനായി സ്വകാര്യ ആശുപത്രി നഴ്സസിന്റെ സമരം തുടരുന്നതിനിടെയാണ് അടിസ്ഥാന ശമ്പളം പരിഷ്കരിക്കാൻ സർക്കാർ തീരുമാനമായത്. മിനിമം വേതനവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കിയില്ലെങ്കിൽ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ചക്കകം… - [ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി ഫലം ഇന്ന്](https://sakhionline.in/kerala-news/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95-3/): കേരള ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി KR 745 ഫലം ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ് ലഭിക്കുക. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില. (kerala lottery karunya lottery result today) കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാന്‍ കഴിയും. ലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ കുറവാണെങ്കില്‍ കേരളത്തിലെ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. വിജയികള്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തേണ്ടതുണ്ട്. - [സംഘർഷഭരിതം; ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക, മരണം 1332 ആയി](https://sakhionline.in/gulfnews/%e0%b4%b8%e0%b4%82%e0%b4%98%e0%b5%bc%e0%b4%b7%e0%b4%ad%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b4%bf%e0%b5%bd-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae/): ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക. ടെഹ്റാനിൽ വ്യോമാക്രമണം ശക്തമാക്കി. ആയുധശേഖരം വിശാലമാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശം നൽകി. അമേരിക്ക – ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാനിൽ മരണം 1332 ആയി. ലെബനോണിൽ ഇസ്രയേൽ ആക്രമണത്തിൽ 217 പേർ കൊല്ലപ്പെട്ടു. ഇറാനും തിരിച്ചടി തുടരുകയാണ്.(US intensifies attacks on Iran, death toll rises to 1,332) ചില രാജ്യങ്ങൾ മധ്യസ്ഥ ശ്രമങ്ങൾ ആരംഭിച്ചതായും മധ്യപൂർവേഷ്യയിൽ സുസ്ഥിരമായ സമാധാനമാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നുംഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. എന്നാൽ ഇറാൻ ‘നിരുപാധികമായി കീഴടങ്ങാതെ’ യാതൊരു ഒത്തുതീർപ്പിനുമില്ലെന്ന ഉറച്ച നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയോടും ഇസ്രായേലിനോടും സൗഹൃദം പുലർത്തുന്ന പുതിയൊരു നേതൃത്വത്തെയാണ് താൻ ആഗ്രഹിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിനിടെ അമേരിക്കൻ യുദ്ധക്കപ്പലുകളെയും വിമാനങ്ങളെയും ലക്ഷ്യം വെക്കാൻ റഷ്യ ഇറാനെ സഹായിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. റഷ്യ വിവരങ്ങൾ കൈമാറുന്നുണ്ടോ എന്നത് നിലവിലെ സൈനിക നീക്കങ്ങളെ ബാധിക്കില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ… - [ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യം എഐ സഹായവും തേടി; റിപ്പോര്‍ട്ട്](https://sakhionline.in/kerala/%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3/): ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ആന്ത്രാപിക്കിന്റെ എ ഐ മോഡലായ ക്ലോഡ് ആണ് ഉപയോഗിച്ചത്. ആക്രമണത്തിന്റെ ആദ്യ മണിക്കൂറില്‍ 900 മിസൈലുകള്‍ അമേരിക്ക വിക്ഷേപിച്ചത് ക്ലോഡിന്റെ സഹായത്തോടെയാണ്. യുദ്ധ-ടെക് കമ്പനിയായ പലാന്തിറിന്റെ മാവെന്‍ സ്മാര്‍ട്ട് സിസ്റ്റത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ള ക്ലോഡ് ആണ് യു എസ് സൈന്യം കൃത്യതയാര്‍ന്ന ആക്രമണത്തിന് ഉപയോഗിച്ചത്. (How AI is shaping the war in Iran america use ai technology in war) വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടുന്നതിനും യു എസ് സൈന്യം ക്ലോഡ് ഉപയോഗിച്ചിരുന്നു. ആയുധങ്ങള്‍ വികസിപ്പിക്കുന്നതിനോ നിരീക്ഷണത്തിനോ ആക്രമണങ്ങള്‍ക്കോ ക്ലോഡിനെ ഉപയോഗിക്കരുതെന്ന് ആന്ത്രോപിക് വ്യക്തമാക്കിയിരുന്നു.നിബന്ധനകള്‍ വച്ച ആന്ത്രോപിക്കുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കാന്‍ ട്രംപ് നിര്‍ദ്ദേശിച്ചിരുന്നു. പെട്ടെന്ന് മറ്റൊരു എ ഐ മോഡലിലേക്ക് മാറുന്നതിലുള്ള ബുദ്ധിമുട്ടു മൂലം ആറു മാസത്തേക്ക് കൂടി ആന്ത്രോപിക്കിന്റെ സേവനം അമേരിക്ക ഉപയോഗിക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് വ്യക്തമാക്കിയിരുന്നു. 2021ല്‍ ഓപ്പണ്‍… - [മെലഡികളുടെ രാജാവ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 14 വര്‍ഷം; ഓര്‍മകളില്‍ ബോംബെ രവി](https://sakhionline.in/kerala/%e0%b4%ae%e0%b5%86%e0%b4%b2%e0%b4%a1%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9f-%e0%b4%aa%e0%b4%b1/): ഹൃദയം തൊട്ട ഒരായിരം ഈണങ്ങളുടെ സൃഷ്ടാവാണ് ബോംബെ രവി. മെലഡികളുടെ രാജാവ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 14 വര്‍ഷം. ബോംബെ രവി ഈണമിട്ട ഗാനങ്ങള്‍ ഇന്നും സംഗീതപ്രേമികള്‍ക്കിടയില്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു. (music director bombay ravi death anniversary) ആത്മാവു തൊട്ട ഗാനങ്ങളിലൂടെ അമരത്വം നേടിയ സംഗീത സംവിധായകനായിരുന്നു ബോംബെ രവി. വരികളുടെ ആത്മാവറിഞ്ഞറിഞ്ഞാണ് ബോംബെ രവി ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത്. ആ സംഗീതം കതിര്‍ ചിന്നും മുത്തുപോലെ, പവിഴം പോലെ, ദേശ- ഭാഷാ വ്യത്യാസമില്ലാതെ ഇന്നും അനുവാചക ഹൃദയങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നു. പിതാവിന്റെ ഭജന്‍ കേട്ട് സംഗീതവുമായി പ്രണയത്തിലായ ബാല്യമായിരുന്നു രവിയുടേത്. ഗുരുക്കന്മാരില്ലാത്ത സംഗീത അഭ്യസനം. ഇലക്ട്രീഷ്യന്‍ ജോലി വേണ്ടെന്ന് വച്ച് പിന്നണി ഗായകനാകാന്‍ ദല്‍ഹിയില്‍ നിന്ന് മുംബയിലേക്ക്. ആനന്ദ് മഠ് എന്ന ചിത്രത്തില്‍ വന്ദേമാതരത്തിന് കോറസ് പാടിയ രവിയെ സംഗീത സംവിധായകന്‍ ഹേമന്ദ് കുമാര്‍ തന്റെ സഹായിയാക്കി. 1955-ല്‍ വചനിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി. ബോളിവുഡ് സിനിമകളിലെ പാശ്ചാത്യ സംഗീത അതിപ്രസരത്തില്‍… - [‘രാഹുൽ സൈക്കോപാത്ത്, ജാമ്യം നിയമ വിരുദ്ധം; സമ്മതമില്ലാതെ പലവട്ടം ബലാത്സം​ഗം ചെയ്തു’; ആദ്യ കേസിലെ അതിജീവിത സുപ്രീംകോടതിയിൽ](https://sakhionline.in/kerala-news/%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b5%bd-%e0%b4%b8%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%aa%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9c%e0%b4%be%e0%b4%ae/): രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീംകോടതിയിൽ. രാഹുലിന്റെ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ സൈക്കോപാത്ത് എന്നും ജാമ്യം നൽകിയത് തന്റെ ജീവന് ഭീഷണിയാണെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സമ്മതമില്ലാതെ പലവട്ടം ബലാത്സം​ഗം ചെയ്തെന്നും ഗർഭിണി ആയിരിക്കെ ഒരിക്കൽ പോലും സമ്മതം നൽകിയിട്ടില്ലെന്നും അതിജീവിത ഹർജിയിൽ പറയുന്നു. ജാമ്യ വേളയിൽ ഹൈക്കോടതി മിനി ട്രയൽ നടത്തിയത്‌ നിയമവിരുദ്ധം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ​ഗർഭഛിദ്രത്തിന് സന്നദ്ധത ആയിരുന്നില്ല ഭീഷണിയിലൂടെയാണ് സമ്മതിപ്പിച്ചതെന്ന് അതിജീവിത പറയുന്നു. പ്രായപൂർത്തി ആകാത്തവരുൾപ്പെടെ പത്തോളം ഇരകളെ രാഹുൽ പീഡിപ്പിച്ചിട്ടുണ്ട്. സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധമുള്ളയാളാണ് രാഹുലെന്നും ഹർജിയിൽ അതിജീവിത പറയുന്നു. കേസ് അന്വേഷണത്തിന്റെ ഘട്ടത്തിലാണെന്നും അതിനാൽ പരാതിക്കാരിയ്ക്ക് എതിരായ പരാമർശങ്ങൾ അനുചിതവും നിയമവിരരുദ്ധവുമാണെന്ന് അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രഥമദൃഷ്ട്യാ ഇത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഗർഭച്ഛിദ്രത്തിന് പരാതിക്കാരി സ്വമേധയാ മരുന്ന് കഴിച്ചതാണെന്നുമുള്ള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലുമായിരുന്നു ഹൈക്കോടതി ഉപാധികളോടെ രാഹുലിന് മുൻകൂർജാമ്യം അനുവദിച്ചത്. - [‘പാര്‍ലമെന്റിലും നിയമസഭയിലും മത്സരിക്കാന്‍ ഒരാള്‍ മാത്രം’; വി ജോയിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം](https://sakhionline.in/kerala-news/%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad/): വി ജോയിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. പാര്‍ലമെന്റിലും നിയമസഭയിലും മത്സരിക്കാന്‍ ഒരാള്‍ മാത്രം. സെക്രട്ടറിമാര്‍ മത്സരിക്കേണ്ട എന്ന തീരുമാനം ജോയിക്ക് മാത്രമായി തിരുത്തി എഴുതിയെന്നും വിമര്‍ശനം ഉയര്‍ന്നു. സെക്രട്ടറി പദം ആരുടെയും അട്ടിപ്പേര്‍ അവകാശമല്ലെന്നും വിമര്‍ശനമുയര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ പോലും മാറി നിന്നതാണ്. ഇത് ശരിയായ രീതിയല്ലെന്നാണ് വിമര്‍ശനം. കരമന ഹരിയാണ് വിമര്‍ശിച്ചത്. ജില്ലാ സെക്രട്ടറി പദം മുസ്ലിം സംവരണമല്ലെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. മുസ്ലിം ആയതുകൊണ്ടല്ല റഹീമിനെ സെക്രട്ടറിയാക്കിയതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ജില്ലയില്‍ മുസ്ലിം സ്ഥാനാര്‍ഥികള്‍ ഇല്ലെന്നും റഹീമിനെ സെക്രട്ടറിയാക്കിയത് നല്ലതെന്നും കരമന ഹരി പറഞ്ഞിരുന്നു.ഇതിനോടായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം. റഹീമിനെ സെക്രട്ടറിയാക്കിയത് സംസ്ഥാന സമിതിയില്‍ നിന്ന് മറ്റാരുമില്ലാത്തതിനാലെന്ന് ഗോവിന്ദന്‍ പ്രതികരിച്ചു. സിപിഐഎം തിരുവന്തപുരം ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലക്കാരനായി എ.എ.റഹീം എംപിയെ തിരഞ്ഞെടുത്തിരുന്നു. റഹീമിന് ചുമതല നല്‍കാനുള്ള സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. - [‘കേരള സ്റ്റോറി ആരും കാണുന്നില്ലെന്നത് നല്ല കാര്യം; സിനിമകളെ പ്രൊപ്പഗണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്നു’; രാഹുൽ ഗാന്ധി](https://sakhionline.in/kerala-news/%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%b1%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%a3%e0%b5%81/): വിവാദ സിനിമ കേരള സ്റ്റോറി ആരും കാണുന്നില്ല എന്നത് നല്ല കാര്യമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഇടുക്കി കുട്ടിക്കാനം മരിയൻ കോളജിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി സംവദിക്കുമ്പോഴാണ് പ്രതികരണം. കേരളം എന്താണെന്ന് എല്ലാവർക്കും അറിയാം. സിനിമകളെയും മാധ്യമങ്ങളെയും പ്രൊപ്പഗാണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്നു. രാജ്യത്തിന് ഹാനിയുണ്ടാക്കുന്നുവെന്ന് രാഹുൽ പറഞ്ഞു. അണിയറക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ ഫെബ്രുവരി 27 ന് തന്നെ ചിത്രം തിയറ്ററുകളിൽ എത്തി. എന്നാൽ 2023 ൽ എത്തിയ ആദ്യ ഭാഗം പോലെ ഉത്തരേന്ത്യയിൽ ഒരു ട്രെൻഡ് സൃഷ്ടിക്കാൻ ചിത്രത്തിന് സാധിച്ചിട്ടില്ല. കേരളത്തിലെ ട്രാക്കർമാരുടെ കണക്കുകൾ പ്രകാരം ചിത്രം ആറ് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് നേടിയത് 24 ലക്ഷം രൂപയാണ്. 20 കോടിയോളം മുടക്കുമുതൽ ഉണ്ടായിരുന്ന ആദ്യ ഭാഗം ബോക്സ് ഓഫീസിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. രണ്ട് ഭാഗങ്ങളുടെയും നിർമ്മാതാവ് ഒരേ ആൾ ആണെങ്കിലും സംവിധായകർ രണ്ട് പേരാണ്. ആദ്യ ഭാഗം സംവിധാനം ചെയ്തത് സുദീപ്തോ… - [ആയത്തുല്ല അലി ഖമനയിയുടെ വധം; ഇറാൻ എംബസിയിലെ ദുഃഖാചരണത്തിൽ ഭാഗമായി കപിൽ സിബൽ](https://sakhionline.in/gulfnews/%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%85%e0%b4%b2%e0%b4%bf-%e0%b4%96%e0%b4%ae%e0%b4%a8%e0%b4%af%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-2/): ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധം. ഡൽഹിയിലെ ഇറാൻ എംബസിയിലെ ദുഃഖാചരണത്തിൽ ഭാഗമായി കപിൽ സിബൽ എംപി. കപിൽ സിബൽ അനുശോചന കുറിപ്പ് രേഖപ്പെടുത്തി.ഖമനേയി വധത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. തർക്കങ്ങൾ പരിഹരിക്കേണ്ടത് വൻനാശമുണ്ടാക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചല്ലെന്നും മറിച്ച് ചർച്ചകളിലൂടെയാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം ആഗോള സമാധാനത്തിന് ഗുണകരമല്ല. കരുത്തുള്ള രാജ്യങ്ങളുടെ നിയമം അല്ലെങ്കിൽ കാട്ടുനീതി മറ്റ് രാജ്യങ്ങൾക്കെതിരെ നടപ്പിലാക്കുന്ന ഒരു അവസ്ഥയിലേക്ക് ലോകം മാറാൻ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാൻ ലോകരാജ്യങ്ങൾ ഒരുമിച്ചിരുന്ന് ചർച്ചകൾ നടത്തണമെന്നും ലോകസമാധാനം നിലനിർത്തണമെന്നും സിബൽ ആവശ്യപ്പെട്ടു. ആഗോള തലത്തിൽ സമാധാനം നിലനിർത്തേണ്ടത് നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കെട്ടിപ്പടുത്ത സമാധാനത്തിലൂന്നിയ ആഗോള ക്രമം കഴിഞ്ഞ കുറച്ച് വർഷങ്ങളായി തകരുകയാണെന്ന് സിബൽ ആശങ്ക പ്രകടിപ്പിച്ചു. - [ആ സുവർണ നേട്ടം ആർക്ക്? അറിയാം സുവർണ കേരളം SK 43 ലോട്ടറിയുടെ ഫലം അറിയാം](https://sakhionline.in/kerala/%e0%b4%86-%e0%b4%b8%e0%b5%81%e0%b4%b5%e0%b5%bc%e0%b4%a3-%e0%b4%a8%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%86%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%b1%e0%b4%bf/): കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവർണ കേരളം SK 43 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. RR 161862 എന്ന നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ RD 865688 എന്ന നമ്പരിലെ ടിക്കറ്റാണ് നേടിയിരിക്കുന്നത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ RJ 324467 എന്ന നമ്പരുള്ള ടിക്കറ്റും സ്വന്തമാക്കി. ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര , ചൊവ്വാഴ്ച സ്ത്രീശക്തി , ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം , ശനിയാഴ്ച കാരുണ്യ എന്നിങ്ങനെയാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യക്കുറികൾ. ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. 1st Prize – ₹1,00,00,000/- (₹1 Crore)RF 607844 Consolation Prize – ₹5,000/-RA 607844 RB 607844 RC 607844… - [വിജയവഴിയായി Fortune IAS; ശ്രീജ ജെ. എസിന് 57-ാം റാങ്ക്; പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ പരിശീലനം നേടിയ 19 പേർക്ക് വിജയം](https://sakhionline.in/political-news/%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-fortune-ias-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%9c-%e0%b4%9c%e0%b5%86-%e0%b4%8e%e0%b4%b8/): 2026-ലെ UPSC സിവിൽ സർവീസ് പരീക്ഷാഫലങ്ങളിൽ കേരളത്തിൽ നിന്നുള്ള വിജയികളിൽ ശ്രദ്ധേയമായ പങ്ക് Fortune IAS അക്കാദമിയിലെ വിദ്യാർത്ഥികളാണ്. ഈ വർഷം UPSC സിവിൽ സർവീസ് പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ടവരിൽ Fortune IAS-ൽ പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ പരിശീലനം നേടിയ 19 വിദ്യാർത്ഥികൾ വിജയിച്ചു. ഇവരിൽ 4 പേർ ആദ്യ ശ്രമത്തിൽ തന്നെ വിജയം നേടിയവരാണ്. വിജയികളിൽ AIR 57 നേടിയ ശ്രീജ ജെ. എസ് ആദ്യ ശ്രമത്തിൽ തന്നെ ഈ നേട്ടം കൈവരിച്ചു. തിരുവനന്തപുരം നരിവാമൂട് സ്വദേശിയാണ് ശ്രീജ ജെ എസ്. കൂലിപ്പണിക്കാരനായ അച്ഛനും അമ്മയ്ക്കും വിജയം സമർപ്പിക്കുന്നു എന്ന് ശ്രീജ ട്വന്റി ഫോറിനോട് പറഞ്ഞു. തന്റെ തയാറെടുപ്പുകൾ മുഴുവൻ FORTUNE IASൽ ആയിരുന്നുവെന്നും പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ പരിശീലനം ഇവിടെയായിരുന്നുവെന്നും ശ്രീജ പറഞ്ഞു. ഈ വർഷം UPSC സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചവരിൽ കേരളത്തിൽ നിന്നുള്ള 44 പേർ Fortune IAS അക്കാദമിയുടെ വിവിധ പരിശീലന പരിപാടികളിൽ പങ്കെടുത്ത വിദ്യാർത്ഥികളാണ്.… - [സർക്കാരിന് തിരിച്ചടി, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ഇടപെട്ട് സിഎടി; അജിത് കുമാറിന്‍റെ എക്സൈസ് കമ്മീഷണർ സ്ഥാനവും തെറിക്കും](https://sakhionline.in/kerala-news/%e0%b4%b8%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%bf-%e0%b4%90%e0%b4%8e/): ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ഇടപെട്ട് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. 2014 ലെ കേഡർ നിയമങ്ങൾ പാലിച്ചു വേണം സ്ഥലംമാറ്റം നടത്താൻ. ബി അശോക് കുമാറിന്റെ മൂന്ന് സ്ഥലം മാറ്റങ്ങൾ കോടതി റദ്ദാക്കി. എം ആർ അജിത് കുമാറിന്റെ എക്സൈസ് കമ്മീഷണർ സ്ഥാനവും തെറിക്കും. എക്സൈസ് കമ്മീഷണർ സ്ഥാനം ഐ എ എസ് കേഡർ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു. ഇതോടെ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടി വരും. കില (KILA), ഐ എം ജി (IMG) ഡയറക്ടർ സ്ഥാനങ്ങളും ഐ എ എസ് കേഡർ തസ്തികകളാണെന്നും സി എ ടി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.ഐ എ എസ് ഉദ്യോഗസ്ഥരുടെ സേവന വ്യവസ്ഥകളിലും സ്ഥലംമാറ്റങ്ങളിലും രാഷ്ട്രീയ താൽപ്പര്യങ്ങൾ കടന്നുകൂടുന്നത് തടയുന്നതാണ് ഈ ഉത്തരവെന്നാണ് സി എ ടി വ്യക്തമാക്കുന്നത്. കേഡർ നിയമങ്ങൾ ലംഘിച്ചുള്ള നിയമനങ്ങൾ സർക്കാരിന്റെ അധികാരപരിധിക്ക് പുറത്താണെന്നും ട്രിബ്യൂണൽ… - [സിപിഐഎം ബന്ധം ഉപേക്ഷിക്കില്ല, പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല’; നിലപാട് മയപ്പെടുത്തി ജി സുധാകരൻ](https://sakhionline.in/political-news/%e0%b4%b8%e0%b4%bf%e0%b4%aa%e0%b4%bf%e0%b4%90%e0%b4%8e%e0%b4%82-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%89%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95/): സിപിഐഎം നേതൃത്വവുമായി ഇടഞ്ഞ ജി സുധാകരൻ നിലപാട് മയപ്പെടുത്തുന്നു. പാർട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് ജി സുധാകരൻ വ്യക്തമാക്കി. പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല. അനുഭാവിയായി തുടരും. സി എസ് സുജാത നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മഞ്ഞുരുക്കം. ഈ മാസം 31 വരെ മെമ്പർഷിപ്പ് പുതുക്കാൻ സമയമുണ്ട്. പാർട്ടി അനുനയം തുടർന്നേക്കും. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ, സിഎസ് സുജാത എന്നിവർ ഇന്ന് ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി. സുധാകരന്റെ വീട്ടിലെത്തിയാണ് സിഎസ് സുജാത സംസാരിക്കുന്നത്. അതിനിടെ, നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പെരുമ്പളം പാലം ഉദ്ഘാടനത്തിന്റെ നോട്ടീസിൽ ജി സുധാകരനെ ഉൾപ്പെടുത്തി. മുഖ്യാതിഥിയായാണ് ജി സുധാകരന് ക്ഷണം ലഭിച്ചിരിക്കുന്നത്. ജി സുധാകരനെ മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഫോണിൽ വിളിച്ചു. ഉദ്ഘാടനത്തിൽ പങ്കെടുക്കണമെന്ന് അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ കാരണം പങ്കെടുക്കില്ലെന്ന് അറിയിച്ചു. നടക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നും ജി സുധാകരൻ റിയാസിനോട് പറഞ്ഞു. പിന്നാലെയാണ് സി എസ് സുജാത നേരിട്ട് വീട്ടിൽ എത്തിയത്. - [മലയാളിയായ എസ് ശ്രുതിക്ക് 18-ാം റാങ്ക്; സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്](https://sakhionline.in/kerala-news/%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%af-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%81%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d/): 2025 ലെ സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്. രാജേശ്വരി സുവേക്ക് രണ്ടാം റാങ്ക്. അഖൻഷ് ദള്ളിന് മൂന്നാം റാങ്ക്. ആദ്യ പത്തിൽ മലയാളികളില്ല. മലയാളിയായ എസ് ശ്രുതി 18ാം റാങ്ക് നേടി. മലയാളിയായ സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിൽ സിദ്ധാര്‍ത്ഥ് രണ്ടാം റാങ്ക് നേടിയിരുന്നു. 958 പേർ സിവിൽ സർവീസ് യോഗ്യത നേടി. 180 പേർക്ക് IAS. 55 പേർക്ക് IFS. 150 പേർക്ക് ഐപിഎസ് നേടി. അനുജ് അഗ്നിഹോത്രി രാജസ്ഥാൻ സ്വദേശിയാണ് ഐഎഎസും ഐഎഫ്എസും ഐപിഎസും അടക്കം 23 പോസ്റ്റുകളിലേക്കാണ് നിയമനം. 958 പേരാണ് ആകെ ഇത്തവണ സിവിൽ സര്‍വീസിന് പരീക്ഷയിൽ വിജയിച്ച് അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. മലയാളിയായ അതിഥി കൃഷ്ണദേവ് 451ാം റാങ്കും കരസ്ഥമാക്കി. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജ 57ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആര്‍ രാജ് 109ാം റാങ്കും നേടി.… - [സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ആർ ശ്രീലേഖ; വട്ടിയൂർക്കാവിൽ മത്സരിക്കും](https://sakhionline.in/political-news/%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%be%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%89%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a/): തിരുവനന്തപുരം വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥി. സ്ഥാനാർഥിത്വം ശ്രീലേഖ ഉറപ്പിച്ചു. നാളെ രാവിലെ ചുവരെഴുത്ത് തുടങ്ങും. ശാസ്തമംഗലം കൗൺസിലർ കൂടിയാണ് ആർ. ശ്രീലേഖ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ബിജെപി വട്ടിയൂർക്കാവിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമന്‍, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ ഉൾപ്പെടെയുള്ളവർ നാളത്തെ പ്രചാരണ പരിപാടിയുടെ ഭാ​ഗമാകും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് രീതിയില്‍ ചുവരെഴുതി പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. തൃശൂരില്‍ പത്മജ വേണുഗോപാലും സമാനമായ രീതിയില്‍ ചുവരെഴുതി ബിജെപിയുടെ പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. - [കോട്ടയത്ത് LDF പുതിയ പരീക്ഷണത്തിന്; അഡ്വ.നിതിൻ പുല്ലുകാടൻ സ്ഥാനാർത്ഥിയായേക്കും](https://sakhionline.in/political-news/%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-ldf-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7/): കോട്ടയത്ത് LDF പുതിയ പരീക്ഷണത്തിന്; അഡ്വ.നിതിൻ പുല്ലുകാടൻ സ്ഥാനാർത്ഥിയായേക്കും കോട്ടയം : തിരുവഞ്ചൂരിനെ നേരിടാൻ പുതിയ ഫോർമുല LDF ഒരുക്കുന്നു. ക്രിസ്ത്യൻ കമ്മ്യൂണിറ്റിക്ക് മേൽക്കോയ്മയുള്ള മണ്ഡലമാണ് കോട്ടയം. കത്തോലിക്കാ സഭയുടെ യുവ സാരഥിയായി പൊതുരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന – ദിർക്കാലം ഏറ്റുമാനൂർ ഗവ:പ്ലീഡർആയി സേവനംചെയ്യുന്ന അഡ്വ.നിതിൻ പുല്ലുകാടനെ LDF സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു. മണ്ഡലത്തിലെ സൗഹൃദ ബന്ധങ്ങളും കുടുംബ ബന്ധങ്ങളും നിതിന് കരുത്തേകും. CPM പാർട്ടിയുടെ സജ്ജീവ പ്രവർത്തകനായ നിതിൻ ഇടതു പോഷക സംഘടന പ്രവർത്തനങ്ങളിൽ നേതൃനിരയിലുണ്ട്. കോട്ടയത്തിന് പുതിയ മുഖം നൽകാൻ യുവത്വത്തിൻ്റെ പ്രതീകമായ ഈ ചെറുപ്പക്കാരൻ തിരുവഞ്ചൂരിന് ശക്തമായ വെല്ലുവിളി ആകും. - [എറിക്’ മാർച്ച് 6ന് തീയേറ്ററുകളിലേക്ക്](https://sakhionline.in/kerala-news/%e0%b4%8e%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%be%e0%b5%bc%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-6%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%80%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d/): തെന്നിന്ത്യന്‍ താരം ഗീതിക തിവാരി, ഹേമന്ത് മേനോന്‍, പ്രേം പ്രവീണ്‍, മനു കുരിശിങ്കല്‍, കിരണ്‍ പ്രതാപ്, രാംജി,ആഷ്, ആതിരാ രാജീവ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത നടന്‍ ശങ്കര്‍ പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എറിക്’ മാർച്ച് ആറിന് പ്രദർശനത്തിനെത്തുന്നു. ക്യു സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് ഓഷ്യോ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ശശി നായര്‍, ബെന്നി വാഴപ്പിള്ളിയില്‍, മധുസൂദനന്‍ മാവേലിക്കര, റാംജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി നിര്‍വ്വഹിക്കുന്നു. മലയാള ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ഈ ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത് യു കെയിലാണ്. കഥ- മുരളി രാമന്‍, സംഭാഷണം- എം കെ ഐ സുകുമാരന്‍, പ്രസാദ്, സംഗീതം- ഗിരീഷ് കുട്ടന്‍, എഡിറ്റര്‍- ഹരീഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു കടവൂര്‍, കല- അനിഷ് ഗോപാല്‍, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂംസ്- ആരതി ഗോപാല്‍, സ്റ്റില്‍സ്- മോഹന്‍ സുരഭി, ഡിസൈന്‍സ്- വില്ല്യംസ്… - [‘പത്തനംതിട്ടയ്ക്ക് അബിൻ വർക്കിയെ വേണ്ട!’; കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ പോസ്റ്റർ](https://sakhionline.in/gulfnews/%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%82%e0%b4%a4%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%ac%e0%b4%bf%e0%b5%bb/): നിയമസഭാ തിരഞ്ഞെടുപ്പിൽ ആറൻമുള അബിൻ വർക്കിയെ വേണ്ടെന്ന് പോസ്റ്റർ. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചത്. ടൗണിലും പ്രസ് ക്ലബ്ബ് പരിസരത്തുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസുകാരുടെ ഹൃദയവികാരത്തെ മുറിവേൽപ്പിക്കരുതെന്ന് പോസ്റ്ററിൽ പറയുന്നു. കോൺഗ്രസിന് നാല് മണ്ഡലങ്ങൾ മാത്രമുള്ള പത്തനംതിട്ടയിൽ ജില്ലയിലുള്ള കോൺഗ്രസുകാർക്ക് അവസരം നൽകണം. സാധാരണക്കാരായ അണികളുടെ ആത്മാഭിമാനത്തെ പണയം വെച്ച് കൊടുക്കരുത് നേതാക്കളെ എന്നും പോസ്റ്റർ. അബിൻ വർക്കിയെ ആറന്മുളയിൽ പരിഗണിക്കുന്ന കാര്യം ഉറപ്പായ സാഹചര്യത്തിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. നാളിത് വരെയും സംഘടനാപ്രവർത്തനം നടത്തി കേസിന് മുകളിൽ കേസും പട്ടിണിയുമായി നടക്കുന്ന ഈ ജില്ലയിൽ നിന്നും പ്രാപ്തരായ കോൺഗ്രസുകാർത്ത് മുന്നിൽ സംഘടന പ്രവർത്തനത്തിന്റെ പേരിൽ പത്തനംതിട്ടയിൽ നിന്നൊരു കേസ് പോലും ഇല്ലാതെ ഈ ജില്ലയിലെ പ്രവർത്തനം അറിയാതെ വന്നൊരുത്തന് ഞങ്ങൾ സാധാരണക്കാരുടെ ആത്മാഭിമാനത്തെ പണയം വച്ച് കൊടുക്കരുത് നേതാക്കളെ – പോസ്റ്ററിൽ പറയുന്നു. തങ്ങൾക്ക് അഞ്ച് എംഎൽഎമാരെ നിയമസഭയിൽ വിടണമെന്നും പക്ഷേ അത് തങ്ങളിൽ ഒരാൾ ആയിരിക്കണമെന്നും… - [തെറ്റ് തിരുത്തിയാൽ ശശിക്ക് തിരിച്ചു വരാം, ഇതിന് മുമ്പും അങ്ങനെ ഉണ്ടായിട്ടുണ്ട്, പാർട്ടിയാണ് ശരിയെന്ന് പിന്നീട് ബോധ്യമാകും’; എൻ.എൻ കൃഷ്ണദാസ്](https://sakhionline.in/political-news/%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b5%bd-%e0%b4%b6%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d/): സിപിഐഎമ്മി്‍ല്‍ നിന്ന് പുറത്താക്കിയ പി കെ ശശിക്കെതിരെ പാലക്കാട്ടെ സിപിഐഎം നേതാക്കൾ രംഗത്ത്. ഇത്ര ലാളനയും പിന്തുണയും അവസരവും കിട്ടിയ മറ്റൊരു CPIM നേതാവ് പാലക്കാട് ജില്ലയിൽ ഉണ്ടാകില്ലെന്ന് സിപിഐഎം നേതാവ് എൻ എൻ കൃഷ്‌ണദാസ് പറഞ്ഞു. അമിതമായ ലാളന കിട്ടിയത് കൊണ്ടാകും പിന്നീട് പാർട്ടിക്കെതിരെ തിരിഞ്ഞത്. CPIMൻ്റെ സെക്രട്ടറിമാർ മാറുമ്പോൾ പാർട്ടിയുടെ സമ്പ്രദായം മാറില്ല. ശശിക്ക് വ്യക്തി കേന്ദ്രീകൃതമായ താത്പര്യം. തെറ്റ് തിരുത്തിയാൽ പി.കെ ശശിക്ക് പാർട്ടിയിലേക്ക് തിരിച്ചു വരാം. ഇതിന് മുമ്പും അങ്ങനെ ഉണ്ടായിട്ടുണ്ട്. പാർട്ടിയാണ് ശരിയെന്ന് പിന്നീട് അവർക്ക് ബോധ്യമാകുമെന്നും എൻ എൻ കൃഷ്‌ണദാസ് വ്യക്തമാക്കി. തനിക്കൊപ്പം നിൽക്കാത്തവർക്കെതിരെ അപവാദം പ്രചരിപ്പിച്ച് ശശി ഇല്ലാതാക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ചെന്താമരാക്ഷൻ പറഞ്ഞു. ശശി വിഭാഗീയതയുടെ നേതാവാണെന്ന് സിപിഐഎം ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ ജയദേവൻ പ്രതികരിച്ചു.പീഡനെ വീരനെ വിശുദ്ധനാക്കാൻ UDF ഇപ്പോൾ ശ്രമിക്കുന്നുവെന്നും ജയദേവൻ പറഞ്ഞു.പാർട്ടി ഓഫീസ് ഫണ്ടും ബാങ്കിലെ പണവും കട്ടതിനാണ് ശശിയെ… - [അടുത്ത ഉന്നം ക്യൂബയോ? അമേരിക്കയുടെ അടുത്ത ശ്രദ്ധ ക്യൂബയിലായിരിക്കുമെന്ന് ട്രംപ്](https://sakhionline.in/gulfnews/%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%82-%e0%b4%95%e0%b5%8d%e0%b4%af%e0%b5%82%e0%b4%ac%e0%b4%af%e0%b5%8b-%e0%b4%85%e0%b4%ae%e0%b5%87/): ഇറാന്‍ യുദ്ധത്തിനുശേഷം ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി കരാറിലെത്താന്‍ ക്യൂബ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ക്യൂബന്‍ അമേരിക്കക്കാര്‍ ക്യൂബയിലേക്ക് മടങ്ങുമെന്നും ഡോണള്‍ഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. അവിടെ സംഭവിക്കുന്നത് അത്ഭുതകരമാണ്. ഇറാന്‍ യുദ്ധം ആദ്യം പൂര്‍ത്തിയാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ അത് (ക്യൂബ) സമയത്തിന്റെ ഒരു പ്രശ്നം മാത്രമായിരിക്കും – ട്രംപ് പറഞ്ഞു. ഇന്റര്‍ മിയാമി ഫുട്ബോള്‍ ക്ലബ്ബിന്റെ ആഘോഷ പരിപാടിയില്‍ വൈറ്റ് ഹൗസില്‍ സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ട്രംപും സഖ്യകക്ഷികളും ഹവാനയെ നിരന്തരം ഭീഷണിപ്പെടുത്തുകയും സാമ്പത്തിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്യൂബന്‍ ഭരണകൂടം അമേരിക്കയുമായി ചര്‍ച്ചകള്‍ക്കും കരാറുകള്‍ക്കും താത്പര്യം കാണിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ക്യൂബ ഒരു കരാറിനായി അത്രമേല്‍ ആഗ്രഹിക്കുന്നുവെന്നും അമേരിക്കയിലുള്ള ക്യൂബന്‍ വംശജര്‍ക്ക് ഒടുവില്‍ തങ്ങളുടെ ദ്വീപിലേക്ക് തന്നെ മടങ്ങാന്‍ കഴിയുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു - [‘ശ്രീലങ്കൻ നാവിക കപ്പലുകൾ വഴി ഇറാൻ ജീവനക്കാരെ കൊളംബോയിലേക്ക് മാറ്റി’; ഇറാൻ കപ്പലിനെ ഏറ്റെടുത്തതായി ശ്രീലങ്കൻ പ്രസിഡന്റ്](https://sakhionline.in/gulfnews/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b5%bb-%e0%b4%a8%e0%b4%be%e0%b4%b5%e0%b4%bf%e0%b4%95-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b5%81%e0%b4%95/): ഇറാൻ കപ്പലിനെ ഏറ്റെടുത്തതായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാരദിസനായകെ. ഇറാൻ കപ്പലായ ഐറിസ് ബുഷെറിനെയും ജീവനക്കാരെയും ഒരു നിഷ്പക്ഷ രാഷ്ട്രമെന്ന നിലയിൽ അന്താരാഷ്ട്ര കൺവെൻഷൻ ചട്ടങ്ങൾക്ക് കീഴിൽ സർക്കാർ ഏറ്റെടുത്തതായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാരദിസനായകെ അറിയിച്ചു. മാനവികതയ്ക്ക് പ്രാധാന്യം നൽകുന്ന ശ്രീലങ്ക അന്താരാഷ്ട്ര ബാധ്യതകൾക്ക് അനുസൃതമായി സാഹചര്യം കൈകാര്യം ചെയ്തുവെന്നും ദിസനായകെ പറഞ്ഞു. കപ്പൽ ട്രിങ്കോമാലി തുറമുഖപ്രദേശത്തേക്ക് മാറ്റി. ശ്രീലങ്കൻ നാവിക കപ്പലുകൾ വഴി ഇറാൻ ജീവനക്കാരെ കൊളംബോയിലേക്ക് മാറ്റി. മൊത്തം 208 പേരാണ് ഇറാൻ കപ്പലായ ഐറിസ് ബുഷെറിലുണ്ടായിരുന്നത്. ആക്രമണത്തിന് സാധ്യതയുള്ളതിനാൽ, രണ്ടാമത്തെ കപ്പലും ശ്രീലങ്കൻ നാവികസേന ഏറ്റെടുത്ത് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി വടക്കുകിഴക്കൻ തുറമുഖമായ ട്രിങ്കോമാലിയിലേക്ക് മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. - [രണ്ട് ദിവസത്തെ സന്ദര്‍ശനം; രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും](https://sakhionline.in/kerala-news/%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d%e0%b4%b6%e0%b4%a8/): രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും. ശ്രീനാരായണ ഗുരു-മഹാത്മാഗാന്ധി സമാഗമത്തിന്റെ നൂറാം വാര്‍ഷികാഘോഷ ചടങ്ങാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ആദ്യ പരിപാടി. (Rahul Gandhi to arrive in Kerala today) ശിവഗിരി മഠവും കോണ്‍ഗ്രസിനു കീഴിലുള്ള രാജീവ് ഗാന്ധി പഠന കേന്ദ്രവും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് മഹാത്മാഗാന്ധി – ശ്രീനാരായണ സംഗമത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കുന്നത്.നേരത്തെ ആലപ്പുഴയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സംഗമം പിന്നെ കൊല്ലത്തേക്ക് മാറ്റുകയായിരുന്നു. ശിവഗിരിയില്‍ വെച്ച് മഹാത്മാഗന്ധിയും – ശ്രീനാരായണഗുരുവും വനജാക്ഷി മന്ദിരത്തില്‍ ഒരുമിച്ച് കണ്ടതിന്റെ നൂറുവര്‍ഷമാണ് ആഘോഷിക്കുന്നത്.ആശ്രാമം മൈതാനനത്ത് നടക്കുന്ന ചടങ്ങില്‍ വിവിധ മതമേലധ്യക്ഷന്മാര്‍, ശിവഗിരി മഠത്തില്‍ നിന്നുള്ള സ്വാമിമാര്‍, പ്രമുഖ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ആലപ്പുഴ, തൃശൂര്‍, കൊല്ലം ജില്ലകളെ ക്രോഡീകരിച്ചാണ് മഹാസംഗമം നടത്തുന്നത്. ഈ പരിപാടിക്ക് ശേഷം മാര്‍ച്ച് 7ന് രാവിലെ രാഹുല്‍ ഗാന്ധി ശിവഗിരി മഠം സന്ദര്‍ശിക്കും.… - [ടൂറിസ്റ്റ് ബസുകള്‍ കളറാകുമോ? കളര്‍ മാറ്റം ആലോചിക്കാവുന്നതാണെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍](https://sakhionline.in/kerala-news/%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ac%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d-%e0%b4%95%e0%b4%b3%e0%b4%b1%e0%b4%be%e0%b4%95/): ടൂറിസ്റ്റ് ബസുകളുടെ കളര്‍ മാറ്റം ആലോചിക്കാവുന്നതാണെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. കുട്ടികള്‍ ഉള്‍പ്പെടെ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ബസിന്റെ പിന്നില്‍ ശ്രദ്ധമാറുന്ന ചിത്രങ്ങളൊന്നും വെക്കരുതെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഞാന്‍ കളര്‍ഫുള്‍ ആയിട്ട് പോകണമെന്ന് ആഗ്രഹിക്കുന്നയാളാണ്. ഉല്ലാസ യാത്ര പോകാനാണ് വണ്ടി. കുഞ്ഞുങ്ങളൊക്കെ എന്നെക്കാണുമ്പോള്‍ വെള്ള മാറ്റണമെന്നും നല്ല കളറടിക്കണമെന്നുമൊക്കെ പറയാറുണ്ട്. ഒരാള്‍ ചോദിച്ചു കളര്‍ മാറ്റുമോ എന്ന്. ഞാന്‍ മാറ്റുമെന്ന് പറഞ്ഞു. ആ പ്രതികരണം പിന്നീട് ഒരു ആരോപണമായി വന്നു. അങ്ങനെ അതില്‍ നിന്ന് പിന്മാറിയതാണ്. അല്ലെങ്കില്‍ അന്നേ മാറ്റിയേനെ – അദ്ദേഹം പറഞ്ഞു. ബസിന്റെ പിന്നില്‍ ശ്രദ്ധമാറുന്ന ചിത്രങ്ങളൊന്നും വെക്കരുതെന്ന് മന്ത്രി പറഞ്ഞു. ഡിസ്ട്രാക്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ വെക്കരുത്. അങ്ങനെ ചെയ്താല്‍ പുറകില്‍ വരുന്ന ഡ്രൈവര്‍മാരുടെ ശ്രദ്ധമാറും. ഗ്ലേസിങ് ഉള്ള പെയ്ന്റടിക്കാന്‍ പാടില്ല – അദ്ദേഹം പറഞ്ഞു. പാലക്കാട് വടക്കഞ്ചേരിക്കടുത്തുണ്ടായ ഒരു അപകടത്തെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസുകളുടെ കളര്‍മാറ്റിയത്. എന്നാല്‍… - [യുദ്ധം അവസാനിപ്പിക്കാൻ ഇറാനിയൻ നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്ന് ട്രംപ്; ഒരു ചർച്ചയ്ക്കും തയാറല്ലെന്ന് അബ്ബാസ് അരഗ്ചി](https://sakhionline.in/gulfnews/%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bb-%e0%b4%87/): യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനിയൻ നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈകിപ്പോയെന്നും യുദ്ധം തുടരാനാണ് അമേരിക്ക ഇപ്പോൾ താൽപര്യപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഈ അവകാശവാദം ഇറാൻ തള്ളി. (Trump says Iranian leaders are in contact to end war) ഇറാൻ അൽപം വൈകിപ്പോയെന്നും യുദ്ധം ചെയ്യാനാണ് അമേരിക്ക ഇപ്പോൾ താൽപര്യപ്പെടുന്നതെന്നും ട്രംപ് പറയുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയഭാവി പുനർനിർമ്മിക്കാൻ സഹായിക്കാൻ ഇറാനിയൻ നയതന്ത്രജ്ഞരോട് ട്രംപ് ആവശ്യപ്പെട്ടു. വലിയ സാധ്യതകളുള്ള പുതിയതും മികച്ചതുമായ ഇറാനെ സൃഷ്ടിക്കാൻ അവരുടെ സഹായം ആവശ്യമാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ വ്യോമസേനയും നാവികസേനയും വ്യോമപ്രതിരോധസംവിധാനങ്ങളും തകർക്കപ്പെട്ടുവെന്നും ട്രംപ് പറയുന്നു. മൂന്നു ദിവസത്തിനുള്ളിൽ ഇറാന്റെ 24 കപ്പലുകൾ നശിപ്പിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. കൊല്ലപ്പെട്ട ഖമനയിയുടെ മകൻ മോജ്തബ ഖമനയി പരമോന്നത നേതാവാകുന്നത് താൻ താൽപര്യപ്പെടുന്നില്ലെന്നും ട്രംപ് പറയുന്നു. മുൻ നിശ്ചയിക്കപ്പെട്ടതിലും നേരത്തെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.… - [‘നഗരസഭക്ക് എന്താണ് സംഭവിച്ചതെന്നറിയില്ല, പൊങ്കാലക്ക് ശേഷം ശുചീകരണം ഫലപ്രദമല്ലന്ന് പരാതിയുണ്ട്’; മന്ത്രി വി ശിവൻകുട്ടി](https://sakhionline.in/kerala-news/%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5%e0%b4%bf/): തിരുവനന്തപുരം നഗരസഭയ്ക്കെതിരെ മന്ത്രി വി ശിവൻകുട്ടി. ആറ്റുകാൽ പൊങ്കാലക്ക് ശേഷം ശുചീകരണം ഫലപ്രദമല്ലന്ന് പരാതിയുണ്ട്. നഗരസഭക്ക് എന്താണ് സംഭവിച്ചതെന്നറിയില്ല. ജില്ലാ കളക്ടറോട് വിശദീകരണം തേടും. പരിശോധനയ്ക്ക് ആർ.ഡി.ഒയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി. ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിച്ചിരുന്നു. എന്നാൽ, ചിലയിടങ്ങളിൽ മാലിന്യനീക്കം വൈകുന്നതായും ശുചീകരണത്തിൽ വീഴ്ചകൾ സംഭവിക്കുന്നതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഭക്തജനലക്ഷങ്ങൾ എത്തിയ ഉത്സവത്തിന് ശേഷം നഗരം എത്രയും വേഗം വൃത്തിയാക്കേണ്ടത് ആരോഗ്യ സുരക്ഷയ്ക്കും സുഗമമായ ഗതാഗതത്തിനും അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ, ശുചീകരണ പ്രവർത്തനങ്ങളിൽ എവിടെയെങ്കിലും വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ആർ.ഡി.ഒ യെ ചുമതലപ്പെടുത്തി. തിരുവനന്തപുരം കോർപ്പറേഷനാണ് ശുചീകരണ ചുമതല. എവിടെയെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ കർശനമായ ഇടപെടലുകൾ ഉണ്ടാകും. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും നഗരത്തെ പൂർവ്വസ്ഥിതിയിലാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. ജി സുധാകരൻ സി പിഐഎമ്മിനൊപ്പമാണ്. അദ്ദേഹം പാർട്ടിക്കൊപ്പമുണ്ട്.… - [സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടം; രണ്ടു പൈലറ്റുമാര്‍ക്ക് വീരമൃത്യു](https://sakhionline.in/headlines/%e0%b4%b8%e0%b5%81%e0%b4%96%e0%b5%8b%e0%b4%af%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b5/): ഇന്നലെ അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ ജോര്‍ഹട്ട് വ്യോമ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം കുന്നിന്‍ പ്രദേശത്ത് തകര്‍ന്നുവീണുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി 7.42നാണ് റഡാറില്‍നിന്ന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഇരട്ട സീറ്റ് യുദ്ധവിമാനമാണ് സുഖോയ് 30 എംകെഐ. പതിവ് പരിശീലന പറക്കലിനിടയാണ് യുദ്ധവിമാനം കാണാതായത്. - [കേരള സ്‌റ്റോറി’യുടെ പേര് മാറ്റണം; ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം](https://sakhionline.in/kerala-news/%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d/): വിവാദ ചിത്രം കേരള സ്‌റ്റോറി 2-ന്റെ പേര് മാറ്റണമെന്ന ഹര്‍ജിയില്‍ ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ചിനെ ഹര്‍ജിക്കാരന്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കോടതി വിമര്‍ശിച്ചു. കോടതിക്കെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി പുതിയ ഹര്‍ജി നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. (high court criticised kerala story 2 name change petitioner) സിനിമയുടെ പേരില്‍ നിന്ന് കേരള എന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഹര്‍ജികള്‍ പരിഗണിക്കവേ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയ ഡിവിഷന്‍ ബെഞ്ചിനെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഹര്‍ജിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം. പുതിയൊരു ഹര്‍ജി നല്‍കാന്‍ ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു - [‘വിവാഹത്തിന് മുന്‍പേ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവം; എന്റെ ഭാര്യ എന്നത് ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ’?; എം വി ഗോവിന്ദന്‍](https://sakhionline.in/political-news/%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%aa%e0%b5%87-%e0%b4%b6%e0%b5%8d%e0%b4%af/): തളിപ്പറമ്പ് സീറ്റ് പികെ ശ്യാമളയ്ക്ക് നല്‍കിയതിനെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതിരോധം തീര്‍ത്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിവാഹത്തിന് മുന്‍പേ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവമാണെന്നും, തന്റെ ഭാര്യ എന്നത് ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെയെന്നും സംസ്ഥാന സമിതിയില്‍ എംവി ഗോവിന്ദന്‍ ചോദിച്ചു. (MV Govindan on controversy over giving the Taliparamba seat to PK Shyamala) ശ്യാമളയെ സ്ഥാനാര്‍ഥിയായി നിര്‍ണയിച്ചതുമായി ബന്ധപ്പെട്ട് സൈബര്‍ രംഗത്തെ വിമര്‍ശനങ്ങള്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ചതിനായിരുന്നു മറുപടി. തന്റെ ഭാര്യ എന്നത് ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ എന്ന് എംവി ഗോവിന്ദന്‍ ചോദിച്ചു. വിവാഹത്തിന് മുന്‍പേ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവമാണ്. തളിപ്പറമ്പില്‍ പുനരാലോചനയില്ലന്നും നേതൃത്വം വ്യക്തമാക്കി. ജി സുധാകരനെ അനുനയിപ്പിക്കാനും ധാരണയായി. ജി സുധാകരന്റെ അതൃപ്തി മാറ്റണമെന്ന് സംസ്ഥാന സമിതി നിര്‍ദേശിച്ചു. നേതൃതലത്തില്‍ ഇടപെടല്‍ തുടരും. നിയമസഭാ തിരഞ്ഞെടുപ്പിനുളള സിപിഎം സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപമായിട്ടുണ്ട്. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍നയിക്കുന്ന പട്ടികയില്‍… - [അസർബൈജാനിലും ഇറാൻ ആക്രമണം; നഖ്ചിവാൻ വിമാനത്താവളത്തിന് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണം](https://sakhionline.in/gulfnews/%e0%b4%85%e0%b4%b8%e0%b5%bc%e0%b4%ac%e0%b5%88%e0%b4%9c%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%87%e0%b4%b1%e0%b4%be%e0%b5%bb-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3/): അസർബൈജാനിലും ഇറാന്റെ ആക്രമണം. അസർബൈജാൻ വിമാനത്താവളത്തിന് നേരെയാണ് ഇറാനിയൻ ഡ്രോൺ ആക്രമണം നടന്നത്. നാഹ്ചിവൻ വിമാനത്താവളത്തിന് നേരെയാണ് ആക്രമണം നടന്നത്. രണ്ട് പേർക്ക് പരിക്കേറ്റതിനെ തുടർന്ന് അസർബൈജാൻ ഇറാനിയൻ സ്ഥാനപതിയെ വിളിച്ചുവരുത്തി. ഇസ്രയേൽ അസർബൈജാനിൽ നിന്നും ആക്രമണം നടത്തും എന്ന ആശങ്ക ഇറാൻ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ, ഇറാനിലേക്ക് ഇസ്രയേൽ വലിയ തോതിലുള്ള ആക്രമണം നടത്തിയതിനെത്തുടർന്ന്, ഇറാനെതിരായ ആക്രമണങ്ങൾക്ക് തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അസർബൈജാൻ ഉറപ്പ് നൽകിയിരുന്നു. ഇന്ന് ഉച്ചയോടെ രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയ പ്രസ്താവനയിൽ പറഞ്ഞു. ഒരു ഡ്രോൺ നഖ്ചിവാൻ വിമാനത്താവളത്തിന്‍റെ ടെർമിനൽ കെട്ടിടത്തിന് മുകളിലും മറ്റൊരു ഡ്രോൺ ഷെക്കേരാബാദ് ഗ്രാമത്തിലെ ഒരു സ്കൂൾ കെട്ടിടത്തിലും വീണെന്നാണ് മന്ത്രാലയം അറിയിച്ചത്. വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി നടത്തിയ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ ബാകുവിലെ ഇറാനിയൻ… - [ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി](https://sakhionline.in/gulfnews/%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%85%e0%b4%b2%e0%b4%bf-%e0%b4%96%e0%b4%ae%e0%b4%a8%e0%b4%af%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86/): ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. ഡൽഹിയിലെ ഇറാൻ എംബസിയിലെ അനുശോചന പുസ്തകത്തിൽ ഒപ്പിട്ടു. കേന്ദ്രസർക്കാരിന് വേണ്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഒപ്പുവച്ചത്. ഡൽഹിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം നടക്കുകയാണ്. നയതന്ത്രർക്ക് അനുശോചനം രേഖപ്പെടുത്താൻ എംബസിയിൽ പുസ്തകം ഒരുക്കിയിട്ടുണ്ട്. ഇന്നും നാളെയും ഒൻപതാം തീയതിയും എംബസി സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്താം. റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അനുശോചനത്തിന് എത്തി. നിലവിൽ ഒരു ചർച്ചകൾക്കും ഇറാൻ തയ്യാറല്ല, കൊല്ലപ്പെട്ടത് തങ്ങളുടെ പിതാവെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ മുഹമ്മദ് ഫത്താലി പറഞ്ഞു. അദ്ദേഹം നിലകൊണ്ടത് ചരിത്രത്തിലെ ശരിയുടെ ഭാഗത്ത്. ഇറാൻ യുദ്ധം ആഗ്രഹിച്ചിട്ടില്ല. ഇറാൻ യുദ്ധത്തിനും സമാധാനത്തിനും തയ്യാറാണ്. പക്ഷെ സമാധാന ശ്രമങ്ങളെ ഇല്ലാതാക്കിയത് തങ്ങളല്ല.. പശ്ചിമേഷ്യ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പാശ്ചാത്യ ശക്തി പശ്ചിമേഷ്യയുടെ സമ്പത്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഈ അവസരത്തിൽ അമേരിക്കയുമായി സമവായം സാധ്യമല്ല. കുട്ടികൾ പഠിക്കുന്ന സ്കൂൾ പോലും തകർത്തു. ഹോർമൂസ് കടലിടുക്കിലെ… - [നവകേരള സര്‍വേ ദീര്‍ഘിപ്പിച്ച് സര്‍ക്കാരിന്റെ ഉത്തരവ്; മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു](https://sakhionline.in/kerala-news/%e0%b4%a8%e0%b4%b5%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b8%e0%b4%b0%e0%b5%8d%e0%b4%b5%e0%b5%87-%e0%b4%a6%e0%b5%80%e0%b4%b0%e0%b5%8d%e0%b4%98%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa/): നവകേരള സര്‍വേ ദീര്‍ഘിപ്പിച്ച് സര്‍ക്കാരിന്റെ ഉത്തരവ്. മാര്‍ച്ച് 31 വരെയാണ് ദീര്‍ഘിപ്പിച്ചത്. നേരത്തെ ഫെബ്രുവരി 28 വരെയായരുന്നു സര്‍വേ നിശ്ചയിച്ചിരുന്നത്. സുപ്രീംകോടതിയില്‍ നിന്ന് സര്‍ക്കാരിനുണ്ടായ ആശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ് നവകേരള സര്‍വേ നീട്ടിക്കൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്.ക്ഷേമ പദ്ധതികള്‍ എങ്ങനെ നടക്കുന്നവെന്നറിയാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് കൂടി നിരീക്ഷിച്ചു കൊണ്ടാണ് നവകേരള സര്‍വേ സ്റ്റേചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. ഭരണഘടനാപ്രശ്‌നങ്ങളും സുപ്രിംകോടതി വിധിയുടെ ലംഘനവും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചത്. ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് സുപ്രിംകോടതി സ്റ്റേ അനുവദിച്ചത്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും പുതിയ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ലക്ഷ്യമിട്ട് നടത്തിയ നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്തത് തിരഞ്ഞടുപ്പ് കാലത്ത് സര്‍ക്കാരിന് വലിയ ആശ്വാസമായിരുന്നു - [വിമത കൺവെൻഷനിലെ വിമർശനത്തിന് പിന്നാലെ പി കെ ശശി സിപിഐഎമ്മിൽ നിന്ന് പുറത്തേക്ക്](https://sakhionline.in/political-news/%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%a4-%e0%b4%95%e0%b5%ba%e0%b4%b5%e0%b5%86%e0%b5%bb%e0%b4%b7%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%ae%e0%b5%bc%e0%b4%b6%e0%b4%a8%e0%b4%a4%e0%b5%8d/): പാലക്കാട്ടെ സിപിഐഎം വിമതരുടെ കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെ മുൻ എംഎൽഎ പികെ ശശി പാർട്ടിയിൽ നിന്ന് പുറത്തേക്ക്. കൺവെൻഷനിൽ സിപിഐഎമ്മിനെതിരെയും ജില്ലാ സെക്രെട്ടറി ഇഎൻ സുരേഷ് ബാബുവിനെയും കടന്നാക്രമിക്കുകയായിരുന്നു പി കെ ശശി. (P.K Sasi സ്പിരിറ്റ് കച്ചവടക്കാരാണ് മഹാരഥന്മാരിരിക്കുന്ന കസേരയിൽ കയറി ഇരിക്കുന്നതെന്നും വിമതരുടെയല്ല, വിപ്ലവകാരികളുടെ കൺവെൻഷനെന്നും 7 ജില്ലാ കമ്മിറ്റി അംഗങ്ങൾ വൈകാതെ ഈ കൂട്ടായ്മയിൽ ചേരും തിരുത്താൻ തയ്യാറായാൽ ഞങ്ങൾ നാളെ ചെങ്കൊടി പിടിക്കുമെന്നും ശശി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. പാർട്ടി അംഗത്വത്തിൽ തുടരുന്നതിനിടെ വിമത കൺവെൻഷനിൽ പങ്കെടുത്തതും അതിന്റെ ഉദ്ഘാടകനായി പി കെ ശശി മാറിയത് കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് സിപിഐഎം നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാന നേത്യത്വവുമായി കൂടിയാലോചിച്ച ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക. കള്ളു കുടിച്ച് ഇരിക്കുമ്പോഴാണ് ലോക്കൽ സെക്രട്ടറിയെ തീരുമാനിക്കുന്നത്. സ്പിരിറ്റ് കേസിലെ പ്രതികൾ പാർട്ടിയിലേക്ക് വരുന്നു. ശരിയായ പാർട്ടിക്ക് വേണ്ടി നടപടി എടുത്തവർ, തരംതാഴ്ത്തപ്പെട്ടവർ, ജോലിയിൽ നിന്നും പിരിച്ചുവിട്ടവർ എന്നിവരാണ് കൺവെൻഷനിൽ പങ്കെടുക്കുന്നതെന്നും പി… - [പികെ ശശിയെ പുറത്താക്കി സിപിഐഎം, പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് ശശി](https://sakhionline.in/political-news/%e0%b4%aa%e0%b4%bf%e0%b4%95%e0%b5%86-%e0%b4%b6%e0%b4%b6%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%b8/): പി കെ ശശിയെ സിപിഐഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ശശിക്കെതിരെ നടപടിയെടുത്തത്. ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ശശി നടത്തിയത്. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ശശി ഉന്നയിച്ച ആരോപണത്തിൽ എന്തെങ്കിലും ഒരു കാര്യം തൻറെ രാഷ്ട്രീയ ജീവിതത്തിൽ ഉണ്ടെന്ന് തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു വ്യക്തമാക്കി. അധികമായി ഒരു സമ്പത്തിന്റെ വലുപ്പം തനിക്കോ തന്റെ കുടുംബത്തിനും ഉണ്ടെന്ന് തെളിയിക്കപ്പെട്ടാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. ശശിയുടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് മുതൽ ഇന്നുവരെയുള്ള ജീവിതം പരിശോധിച്ചാൽ എന്താണ് സ്ഥിതി. നിരവധി നടപടി നേരിട്ട ആളാണ് പി കെ ശശി. എസ്എഫ്ഐ കാലം മുതൽ അങ്ങനെയാണെന്നും സുരേഷ് ബാബു വ്യക്തമാക്കി. ശശിയുടെ തീവ്രത വിഡി സതീശനും അളക്കട്ടെ. അടുക്കളയിൽ പണിയെടുത്തവനും കുട പിടിച്ചവനും കോൺഗ്രസ് സ്ഥാനാർത്ഥിയാണെന്നും അദ്ദേഹം വിമർശിച്ചു. പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ… - [നിയമസഭാ തിരഞ്ഞെടുപ്പിൽ എം സ്വരാജ് മത്സരിക്കില്ല, പി സരിനും സീറ്റില്ല; CPIMന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയായി](https://sakhionline.in/political-news/%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b5%bd-%e0%b4%8e/): നിയമസഭാ തിരഞ്ഞെടുപ്പിലെ CPIMന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയായി. എം സ്വരാജ് മത്സരിക്കില്ല. കുന്നംകുളത്ത് എസി മൊയ്തീൻ, മണലൂരിൽ സി രവീന്ദ്രനാഥ്, വൈപ്പിനിൽ എം പി ഷൈനി, തൃപ്പൂണിത്തുറയിൽ കെ എൻ ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥാനാർത്ഥികൾ ആകും. പാർട്ടിയിലെ യുവനേതാവ് എം സ്വരാജ് മത്സരിക്കില്ലെന്നാണ് വിവരം. കുണ്ടറയിൽ എസ്.എൽ സജി കുമാർ സ്ഥാനാർത്ഥിയാകും. മത്സരിക്കാൻ ഇല്ലെന്ന് ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. സംസ്ഥാന സമിതിയിലാണ് മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം. തവനൂരിൽ കെ ടി ജലീൽ മത്സരിക്കും. പൊന്നാനിയിൽ എം കെ സക്കീർ. നിലമ്പൂർ, പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിൽ പൊതുസ്വതന്ത്രരും മത്സരിക്കും. നെന്മാറയിൽ കെ പ്രേമൻ സിപിഐഎം സ്ഥാനാർഥിയാകും. ആലത്തൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം ശശി മത്സരിക്കും. പാലക്കാട് വീണ്ടും സ്വതന്ത്രനെ പരീക്ഷിക്കും. അതേസമയം, കോൺ​ഗ്രസിൽ നിന്ന് സിപിഎമ്മിലെത്തിയ പി സരിനും സീറ്റ് നൽകിയിട്ടില്ല - [ഇറാൻ്റെ രണ്ടാം യുദ്ധക്കപ്പൽ ആക്രമണ ഭീഷണിയിൽ, ശ്രീലങ്കൻ സമുദ്ര അതിർത്തിയിൽ; കപ്പലിൽ നൂറിലധികം നാവികർ](https://sakhionline.in/gulfnews/%e0%b4%87%e0%b4%b1%e0%b4%be%e0%b5%bb%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa/): ശ്രീലങ്കൻ തുറമുഖത്തേക്ക് അണയാൻ അനുവാദം തേടി ഇറാൻ യുദ്ധക്കപ്പൽ. ഇറാൻ്റെ രണ്ടാമത്തെ യുദ്ധക്കപ്പൽ ശ്രീലങ്കൻ സമുദ്ര അതിർത്തിയിലേക്ക് നീങ്ങിയതായി ശ്രീലങ്ക. കപ്പലിന് ആക്രമണ ഭീഷണി നേരിടുന്നുണ്ടെന്നും ശ്രീലങ്കൻ സർക്കാർ വക്താവും മന്ത്രിയുമായ നളിന്ദ ജയതിസ അറിയിച്ചു. കപ്പലിൽ നൂറിലധികം നാവികർ ഉണ്ട്. കപ്പലിൽ ഉള്ളവരുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികളെ കുറിച്ച് ആലോചിക്കുന്നുണ്ട്. കപ്പൽ അടിയന്തര സഹായം തേടിയതായും ശ്രീലങ്കൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഐറിസ് ദേനക്ക് ശേഷം ശ്രീലങ്കൻ സമുദ്ര അതിർത്തിയിലേക്ക് എത്തുന്ന രണ്ടാമത്തെ ഇറാൻ യുദ്ധക്കപ്പലാണ് ശ്രീലങ്കയ്ക്ക് സമീപമുള്ള ഒരു ഇറാനിയൻ കപ്പൽ അടിയന്തര തുറമുഖ സന്ദർശനം അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ശ്രീലങ്കൻ എംപി നമൽ രാജപക്സെ വ്യാഴാഴ്ച പറഞ്ഞു. “മറ്റൊരു ഇറാനിയൻ കപ്പൽ ശ്രീലങ്കയുടെ പ്രാദേശിക ജലാതിർത്തിക്ക് തൊട്ടുപുറത്ത് ഉണ്ടെന്ന് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടിയന്തര തുറമുഖ സന്ദർശനത്തിനായി സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. എന്നിരുന്നാലും, സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്,” എംപി നമൽ രാജപക്സെ എക്‌സിൽ കുറിച്ചു - [സംസ്ഥാനത്ത് SSLC, പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം](https://sakhionline.in/kerala-news/%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-sslc-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%ba-%e0%b4%aa%e0%b4%b0%e0%b5%80/): സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. പ്ലസ് 2 പരീക്ഷകൾ നാളെ മുതലായിരിക്കും ആരംഭിക്കുക. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. എസ്എസ്എൽസി പരീക്ഷ രാവിലെ 9.30 മുതലും ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ ഉച്ചക്ക് ശേഷവുമാണ് നടക്കുന്നത്. സംസ്ഥാനത്ത് 3,031 പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമായി കഴിഞ്ഞു. SSLC പരീക്ഷാ മൂല്യനിർണ്ണയം ഏപ്രിൽ 7 ന് ആരംഭിച്ച് ഏപ്രിൽ 28 ന് പൂർത്തീകരിക്കും. മേയ് എട്ടിനാണ് എസ്എസ്എൽസി പരീക്ഷാ ഫല പ്രഖ്യാപനം. റിസൾട്ട് പ്രസിദ്ധീകരിച്ച് തൊട്ടടുത്ത ദിവസം മുതൽ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. മേയ് 22 ന് ഹയർ സെക്കൻഡറി ഫലം പ്രസിദ്ധീകരിക്കും. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലകളിൽ പരീക്ഷകൾ ഉണ്ടാകില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കും - [ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു](https://sakhionline.in/gulfnews/%e0%b4%87%e0%b4%b1%e0%b4%be%e0%b5%bb-%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%af%e0%b5%87%e0%b5%bd-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%97%e0%b5%be/): ഇറാൻ ആക്രമണത്തിൽ ഗൾഫ് രാജ്യങ്ങളിലെ ആശങ്ക ഒഴിയുന്നു. ഇന്നലെ പുലർച്ചയ്ക്ക് ശേഷം മിക്കയിടങ്ങളിലും കാര്യമായ ആക്രമണം ഉണ്ടായിട്ടില്ല. യൂറോപ്യൻ യൂണിയനിലെയും ജിസിസി രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന യോഗം ഇന്ന് രാവിലെ നടക്കും. ഇറാൻ ആക്രമണത്തിൽ സാമ്പത്തിക മേഖലയ്ക്ക് ഉണ്ടായ ചലനം യോഗത്തിൽ ചർച്ച ചെയ്യും. അതിനിടെ സൗദിയിൽ ഉള്ള പൗരന്മാരെ മടക്കി എത്തിക്കാൻ ഉള്ള നീക്കം കുവൈറ്റ് ആരഭിച്ചു കുവൈറ്റിനെതിരായ ഇറാന്റെ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചിരുന്നു. കുവൈറ്റ് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹുമായി മോദി ടെലിഫോൺ വഴി സംസാരിച്ചു. കുവൈറ്റിന്‍റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഇന്ത്യയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി.സൗദി വിദേശകാര്യമന്ത്രിയെ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഫോണിൽ വിളിച്ച് സംസാരിച്ചു. രാജ്യത്തിന് നേരെയുള്ള ആക്രമണം ഒരുമിച്ച് നേരിടുന്നതിന്റെ ഭാഗമായി ഡ്രോണുകൾ കണ്ടാൽ വിവരം നൽകണമെന്ന് ഒമാൻ ഭരണകൂടം ജനങ്ങളോടെ അഭ്യർത്ഥിച്ചിരുന്നു. അതേസമയം, ലെബനോണിന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ… - [ആഗോള അയ്യപ്പ സംഗമം; വരവ് ചെലവ് കണക്കുകളു‌ടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും](https://sakhionline.in/kerala-news/%e0%b4%86%e0%b4%97%e0%b5%8b%e0%b4%b3-%e0%b4%85%e0%b4%af%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa-%e0%b4%b8%e0%b4%82%e0%b4%97%e0%b4%ae%e0%b4%82-%e0%b4%b5%e0%b4%b0%e0%b4%b5%e0%b5%8d-%e0%b4%9a/): ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയ പുതിയ ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഓഡിറ്റർക്ക് ഞങ്ങൾ വിശദീകരണം കൊടുത്തു കഴിഞ്ഞുവെന്നും പരിപാടിയുടെ രസീതുകളും ബില്ലുകളും ഓഡിറ്റർക്ക് മുമ്പിൽ എത്തിയെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. കണക്ക് കൊടുക്കുക എന്നതാണ് ഈ ഭരണസമിതിയുടെ ഉത്തരവാദിത്തം. ഇതിൽ ഞങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും കൂട്ടിച്ചേർത്ത അദ്ദേഹം യുവതി പ്രവേശനവുമായി ബന്ധപ്പെട്ട രേഖകൾ ദേവസ്വം ആസ്ഥാനത്ത് നിന്ന് കാണാതായി എന്ന വാർത്ത നിഷേധിക്കുകയും ചെയ്തു. ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുകാരായ ഐ ഐ ഐ സി ദേവസ്വം ബോർഡ് അനുവദിച്ചതിനേക്കാൾ കൂടുതൽ തുക ചിലവായതായി കാട്ടി ഹൈക്കോടതിയിൽ എത്തിയതിനെ തുടർന്നാണ് പുതിയ ഓഡിറ്ററെ വീണ്ടും ദേവസ്വം ബോർഡ് നിയോഗിച്ചത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കണക്ക് സമര്‍പ്പിക്കാന്‍ ബോര്‍ഡ് മൂന്നാഴ്ച സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മൂന്നാഴ്ച സമയം നല്‍കാനാവില്ലെന്നും ഒരാഴ്ചയ്ക്കകം കണക്ക് ഹാജരാക്കണമെന്നും കോടതി… - [എ.കെ ശശീന്ദ്രൻ മത്സരിക്കുന്നതിൽ NCP യിൽ എതിർപ്പ്](https://sakhionline.in/political-news/%e0%b4%8e-%e0%b4%95%e0%b5%86-%e0%b4%b6%e0%b4%b6%e0%b5%80%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%bb-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95/): എലത്തൂരിൽ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്ന എ.കെ.ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിനെതിരെ എൻസിപിയിൽ എതിർപ്പ് ശക്തം. നേതൃയോഗത്തിലും ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ അതൃപ്തി അറിയിച്ച് നേതാക്കൾ. ഇന്നലെ ചേർന്ന പാർലമെന്ററി സമിതിയിൽ 12 പേരിൽ 8 പങ്കെടുത്ത യോഗത്തിൽ രണ്ടുപേർ എ കെ ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിനെതിരെ രംഗത്തുവന്നു. എതിർക്കുന്നവർക്ക് ദേശീയ വർക്കിങ്ങ് പ്രസിഡന്റ് പി.സി ചാക്കോയുടെ പരോക്ഷ പിന്തുണയും ലഭിച്ചിരുന്നു. എലത്തൂരിൽ മന്ത്രി എകെ ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ എൻസിപി യുവജന വിഭാഗവും രംഗത്തെത്തി. എ കെ ശശീന്ദ്രൻ പാർട്ടി സംഘടനാരംഗത്ത് സജീവമാകണമെന്ന് നാഷണലിസ്റ്റ് യൂച്ച് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് യൂസുഫ് പുതുപ്പാടി ട്വന്റിഫോറിനോട് പറഞ്ഞു. - [സ്ഥാനാർഥി നിർണയ ചർച്ച; സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും](https://sakhionline.in/political-news/%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%be%e0%b5%bc%e0%b4%a5%e0%b4%bf-%e0%b4%a8%e0%b4%bf%e0%b5%bc%e0%b4%a3%e0%b4%af-%e0%b4%9a%e0%b5%bc%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b8%e0%b4%bf/): സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പട്ടിക സമിതിയിൽ വിശദമായി ചർച്ച ചെയ്യും. തർക്കമുള്ള മണ്ഡലങ്ങളിൽ സംസ്ഥാന സമിതിയുടെ തീരുമാനം നിർണായകമാകും. സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്ന സ്ഥാനാർഥിപ്പട്ടിക ജില്ലാ കമ്മിറ്റികളിൽ ചർച്ച ചെയ്യും. ജില്ലാ കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും ചർച്ചചെയ്ത് വീണ്ടും സംസ്ഥാന സെക്രട്ടറിയേറ്റിനു മുന്നിലെത്തും. ഈയാഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കാൻ ആണ് സിപിഐഎം തീരുമാനിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് വൈകുമെന്ന സൂചനകൾ വന്നതിനാൽ സ്ഥാനാർഥി പട്ടികയും പ്രഖ്യാപനം വൈകിയേക്കും എന്നാൽ തെക്കൻ കേരളത്തിൽ സ്ഥാനാർഥി നിർണ്ണയം സംബന്ധിച്ചു അന്തിമ തീരുമാനമായില്ലെങ്കിലും, തിരഞ്ഞെടുപ്പ് കളം സജീവമാണ്. തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ 10 സിറ്റിംഗ് എംഎൽഎമാരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. അഞ്ചു നിയമസഭാ മണ്ഡലങ്ങളുള്ള പത്തനംതിട്ടയിൽസിറ്റിംഗ് എംഎൽഎമാരായ വീണാ ജോർജും, ജനീഷ് കുമാറും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. കൊല്ലത്തും മൂന്ന് മുന്നണികളും വിജയ സാധ്യത ഉറപ്പിച്ച് സ്ഥാനാർഥി നിർണ്ണയം പൂർത്തിയാക്കി വരികയാണ്. അതേസമയം,… - [രാജ്യസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും](https://sakhionline.in/political-news/%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d/): ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും. കഴിഞ്ഞദിവസം തന്നെ അദ്ദേഹം പത്രികയിൽ ഒപ്പുവെച്ചതായാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആരോഗ്യ കാരണങ്ങളെ തുടർന്നാണ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. നിതീഷ് കുമാർ  ഒഴിയുന്ന പശ്ചാത്തലത്തിൽ ബിജെപി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കും. നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിനെ  ഉപമുഖ്യമന്ത്രിയാക്കാൻ ആണ് ധാരണ. രാജ്യസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നിതീഷ് കുമാറിന്റെ ഈ മാറ്റം ബിഹാറിലെ രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. രാജ്യസഭയിലേക്ക് പോകുന്നതോടെ കേന്ദ്ര മന്ത്രിസഭയിൽ അദേഹത്തിന് നിർണായകമായ വകുപ്പുകൾ ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത് ജെഡിയുവിനുള്ളിലെ വലിയൊരു തലമുറമാറ്റത്തിനുള്ള തുടക്കമായാണ് രാഷ്ട്രീയ ലോകം കാണുന്നത് - [ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാർ ജയിൽ മോചിതനായി](https://sakhionline.in/kerala-news/%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%bc%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b5%87%e0%b4%b8-4/): ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ജയിൽ മോചിതനായി. 105 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് പത്മകുമാർ പുറത്തിറങ്ങുന്നത്. ദ്വാരപാലക ശിൽപപാളി കേസിൽ കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചതോടെയാണ് പത്മകുമാർ ജയിൽമോചിതനായത് കഴിഞ്ഞ വർഷം നവംബർ 20നാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലായിരുന്നു ആദ്യ അറസ്റ്റ്. ഡിസംബർ നാലിന് ദ്വാരപാലക ശില്‍പ്പകേസിലും അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണ സംഘം ഇടക്കാല കുറ്റപത്രം സമർപ്പിക്കാതെ വന്നതോടെ കട്ടിളപ്പാളി കേസിൽ നേരത്തെ ജാമ്യം അനുവദിച്ചു. ദ്വാരപാലക ശില്പ കേസിലാണ് കോടതി ഇന്ന് ജാമ്യം നൽകിയത്. കേസിൽ പുറത്തിറങ്ങുന്ന എട്ടാമത്തെ പ്രതിയാണ് എ പത്മകുമാർ. ഇതിനിടെ ഇന്ന് സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരെ ഇ ഡി ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ വീണ്ടും ഇ ഡി… - [ഇറാന്‍ യുദ്ധക്കപ്പലിന് നേരെ അമേരിക്കന്‍ അന്തര്‍വാഹിനി നടത്തിയ ആക്രമണം; 87 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം](https://sakhionline.in/gulfnews/%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8/): ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച് ഇറാന്‍ യുദ്ധക്കപ്പലിന് നേരെ അമേരിക്കന്‍ അന്തര്‍വാഹിനി നടത്തിയ ആക്രമണത്തില്‍ 87 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ശ്രീലങ്കന്‍ വിദേശകാര്യ സഹമന്ത്രി അരുണ്‍ ഹേമചന്ദ്രയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐആര്‍ഐഎസ് ദേനയില്‍ 180 പേര്‍ ഉണ്ടായിരുന്നുവെന്നും ശ്രീലങ്ക അറിയിച്ചു. (87 killed as US submarine hits Iran ship in Sri Lanka) ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് വച്ചായിരുന്നു ആക്രമണം. തെക്കന്‍ തുറമുഖമായ ഗാലെയില്‍ നിന്ന് ഏകദേശം 25 മൈല്‍ ദൂരെ വച്ചായിരുന്നു ആക്രമണം. രക്ഷപ്പെട്ട മറ്റുള്ളവരെ കണ്ടെത്തുന്നതിനായി ശ്രീലങ്കന്‍ നാവികസേന തിരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഫെബ്രുവരി 18 മുതല്‍ ഫെബ്രുവരി 25 വരെ ബംഗാള്‍ ഉള്‍ക്കടലില്‍ നടന്ന മിലാന്‍ നാവികാഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇറാനിയന്‍ കപ്പല്‍. ഇറാനിലേക്ക് മടങ്ങുന്നതിനിടെയാണ് അമേരിക്കന്‍ അന്തര്‍വാഹിനി കപ്പലിനെ ആക്രമിച്ചത്. അതിനിടെ, ഐആര്‍ഐഎസ് ദേനയ്‌ക്കെതിരെ അമേരിക്ക നടത്തിയ ആക്രമണത്തിന്റെ വിഡിയോ പുറത്തുവിട്ടു. പെന്റഗണ്‍ ആണ് വിഡിയോ പുറത്തുവിട്ടത്. ആക്രമണത്തില്‍ ഇറാന്‍ കപ്പലിന്റെ ഒരു… - [ഇറാൻ യുദ്ധത്തിൽ ട്രംപിന് യുഎസ്‌ സെനറ്റിന്റെ പിന്തുണ; സൈനിക നീക്കം അവസാനിപ്പിക്കാനുള്ള പ്രമേയം തള്ളി](https://sakhionline.in/gulfnews/%e0%b4%87%e0%b4%b1%e0%b4%be%e0%b5%bb-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d/): ഇറാൻ ആക്രമണത്തിൽ അമേരിക്കൻ സെനറ്റിൽ ഡോൺൾഡ് ട്രംപിന് പിന്തുണ. സൈനിക നീക്കം അവസാനിപ്പിക്കാനുള്ള പ്രമേയം അമേരിക്കൻ സെനറ്റ് തള്ളി.47 നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം തള്ളപ്പെട്ടത്. യുഎസ് കോൺഗ്രസിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഇറാനെതിരെ കൂടുതൽ സൈനിക ആക്രമണങ്ങൾ നടത്തുന്നത് തടയാനായിരുന്നു ഈ പ്രമേയം ലക്ഷ്യമിട്ടത്. ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കം വൻ വിജയമാണെന്നും പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് അമേരിക്കൻ സൈന്യം നടത്തുന്നതെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാന്റെ മിസൈൽ ശേഖരവും അവ വിക്ഷേപിക്കാനുള്ള സംവിധാനങ്ങളും അതിവേഗം തകർക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു. നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രമാണ് ഇറാനെന്നും നിലവിലെ സൈനിക നീക്കം അത് അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് യുദ്ധത്തിൻ്റെ നിലവിലെ സാഹചര്യത്തെ കുറിച്ച് ട്രംപ് സംസാരിച്ചത്. അതേസമയം, അമേരിക്കയുടേയും ഇസ്രയേലിന്റേയും ആക്രമണങ്ങൾക്ക് തിരിച്ചടിയല്ലാതെ മറ്റു മറുപടിയില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ പറഞ്ഞു.കിഴക്കൻ ടെഹ്റാനിൽ ഇറാന്റെ സൈനിക സമുച്ചയം ഇസ്രയേൽ ആക്രമിച്ചു. മേഖലയിൽ… ## Pages - [Privacy Policy](https://sakhionline.in/privacy-policy/): 1. Introduction Welcome to Sakhi Online News. Your privacy is important to us. This Privacy Policy explains how we collect, use, disclose, and safeguard your information when you visit our website [sakhi.onlinenews.com], including any other media form, media channel, mobile website, or mobile application related or connected thereto (collectively, the “Site”). Please read this privacy policy carefully. If you do not agree with the terms of this privacy policy, please do not access the site. 2. Information We Collect We may collect information about you in a variety of ways. The information we may collect on the Site includes: 2.1… - [Blog](https://sakhionline.in/blog/) - [Home](https://sakhionline.in/home/) - [Sponsored Banner](https://sakhionline.in/sponsored-banner/): – Sponsored Ad – - [Blog](https://sakhionline.in/blog-2/) - [Home](https://sakhionline.in/) [comment]: # (Generated by Hostinger Tools Plugin)