
പവർഫുൾ പെർഫോമെൻസ്, മികവുറ്റ സ്റ്റൈൽ, സുരക്ഷ എന്നിവ സംയോജിപ്പിച്ച് ഉപഭോക്താക്കൾക്ക് ആഡംബര സെഡാൻ അനുഭവം പ്രദാനം ചെയ്യുന്ന പരിസ്ഥിതി സൗഹൃദ വാഹനമായ പുതിയ ഹൈബ്രിഡ് ഇലക്ട്രിക് കാമ്രി പുറത്തിറക്കി ടൊയോട്ട കിർലോസ്‌കർ മോട്ടോർ. ടൊയോട്ടയുടെ ഫിഫ്ത്ത് ജനറേഷൻ ഹൈബ്രിഡ് ടെക്നോളജിയും ഉയർന്ന ശേഷിയുള്ള ലിഥിയം – അയൺ ബാറ്ററിയും ചേർന്ന് ബെസ്റ്റ് ഇൻ ക്ലാസ് ഇന്ധനക്ഷമതയായ 25.49 കിലോമീറ്റർ/ലിറ്റർ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നു. നവീകരിച്ച 2.5 ലിറ്റർ ഡൈനാമിക് ഫോഴ്സ് എഞ്ചിൻ പവറിന്റെയും സുഗമമായ ഡ്രൈവിങ്ങ് അനുഭവത്തിന്റെയും ഏറ്റവും മികച്ച സംയോജനമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക
ഏറ്റവും പുതിയ ടൊയോട്ട സേഫ്റ്റി സെൻസ് 3.0 (ടിഎസ്എസ് 3.0), 9 എസ്ആർഎസ് എയർബാഗുകൾ (ഫ്രണ്ട് ഡ്രൈവറും പാസഞ്ചറും, ഫ്രണ്ട് സൈഡ്, റിയർ സൈഡ്, കർട്ടൻ ഷീൽഡ്, ഡ്രൈവറുടെ കാൽമുട്ടിന്റെ ഭാഗം), എന്നിവ ഡ്രൈവർക്കും സഹ യാത്രക്കാർക്കും പൂർണ സുരക്ഷ ഉറപ്പാക്കുന്നു. വാഹനത്തിന്റെ ഫ്രണ്ട് ബംപറും ഉയർന്നതും വീതിയുള്ളതുമായ ലോവർ ഗ്രില്ലും ഒരു പുതിയ ബോൾഡ് ലുക്കാണ് വാഹനത്തിന് നൽകുന്നത്.
ഡാറ്റാ കമ്മ്യൂണിക്കേഷൻ മൊഡ്യൂൾ (ഡിസിഎം), റിമോട്ട് എസി പാക്കേജ്, വിനോദവും ആപ്പുകളും അടങ്ങിയ 12.3 ഇഞ്ച് മൾട്ടിമീഡിയ ഉൾപ്പെടുന്ന കട്ടിങ്ങ് എഡ്ജ് ടെലിമാറ്റിക്സും ഉജ്വലമായ ഗ്രാഫിക്സും മികച്ച ഡിസ്പ്ലേ നിലവാരവും നൽകുന്ന ഒരു പൂർണ ഗ്രാഫിക് മീറ്റർ 12.3 ഇഞ്ച് മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലേ (എംഐഡി)യും വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ 48 ലക്ഷം എക്സ് ഷോറൂം വിലയിൽ പുതിയ കാമ്രി ഹൈബ്രിഡ് ഇലക്ട്രിക് വാഹനം ലഭ്യമാണ്.
പുതിയ 2.5 ലിറ്റർ ഡൈനാമിക് ഫോഴ്സ് എഞ്ചിൻ, ട്രാൻസ്മിഷൻ-ഇ-സിവിടി (ഇലക്ട്രോണിക് – കണ്ടിന്യൂസ്ലി വേരിയബിൾ ട്രാൻസ്മിഷൻ) സ്പോർട്സ്, ഇക്കോ, സാധാരണ ഡ്രൈവിങ്ങ് മോഡുകൾ, മാനുവൽ ഡ്രൈവ് പോലെയുള്ള ഫീലിങ്ങിനായി 10 സ്പീഡ് സീക്വൻഷ്യൽ ഷിഫ്റ്റ് മോഡ്, ഫിഫ്ത്ത് ജനറേഷൻ ടൊയോട്ട ഹൈബ്രിഡ് സിസ്റ്റം, നൂതനവും ഭാരം കുറഞ്ഞതുമായ ലിഥിയം അയൺ ബാറ്ററി, ഒപ്റ്റിമൽ ട്രൂൺഡ് മാക്പെർസൺ സ്ടർട്ട് സസ്പെൻഷനും (Fr) മൾട്ടിലിങ്ക് ടൈപ്പും (Rr) തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകൾ.