
നീണ്ട 12 വർഷത്തിനുശേഷം ആഭിതർ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ കാണാൻ ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ആരാധകരുടെ തിക്കിതിരക്ക്. ആയിരക്കണക്കിന് പേർ നേരത്തെ തന്നെ മൈതാനത്തിന് പുറത്ത് തടിച്ചുകൂടിയപ്പോൾ ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലുള്ള ഇന്ത്യൻ ക്യാപ്റ്റൻ്റെ രഞ്ജി ട്രോഫിയിലേക്കുള്ള മടങ്ങിവരവ് തികച്ചും ആഘോഷമായി മാറി.
റെയിൽവേസിനെതിരെ ഡൽഹിയെ പ്രതിനിധീകരിച്ചാണ് സ്റ്റാർ ബാറ്റർ ഫസ്റ്റ് ക്ലാസ് ടൂർണമെൻ്റിൽ ബാറ്റ് വീശുന്നത്. കോഹ്‌ലിയെ ഒരു നോക്ക് കാണാനുള്ള ആകാംക്ഷയോടെ അതിരാവിലെ തന്നെ ആരാധകർ സ്റ്റേഡിയത്തിൽ ഒത്തുകൂടാൻ തുടങ്ങിയിരുന്നു.ആരാധകരുടെ തിരക്ക് അനിയന്ത്രിതമായതോടെ മൈതാനത്തിനു പുറത്ത് പലപ്പോഴും സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങി. ആരാധകർ പരസ്പരം ഉന്തും തള്ളും നടത്തിയതിനെ തുടർന്ന് ചിലർക്ക് നേരിയ പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് പോലീസ് എത്തി തിരക്ക് നിയന്ത്രണവിധേയമാക്കി.