സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്


സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് അല്ലു അർജുൻ.

ഇരുമ്പ് കൈ മായാവി എന്ന പേരിൽ 70, 80 കാലഘട്ടത്തിൽ തമിഴിൽ ആരാധകരെ സംബന്ധിച്ച ‘സ്റ്റീൽ ക്ലോ’ എന്ന ബ്രിട്ടീഷ് കോമിക്ക് ബുക്കിനെ അടിസ്ഥാനമാക്കി ലോകേഷ് കനഗരാജ് ഏറെ കാലം മുൻപ് എഴുതിയ തന്റെ സ്വപ്ന ചിത്രത്തിന്റെ തിരക്കഥ അദ്ദേഹം സൂര്യയെ നായകനാക്കി സംവിധാനം ചെയ്യുമെന്ന് പല വട്ടം അഭിമുഖങ്ങളിൽ അഭിപ്രായപ്പെട്ടിരുന്നു.

ഇരുമ്പിന്റെ ഒരു കയ്യുറ നിർമ്മിച്ച് കയ്യിൽ ധരിക്കുന്ന ഒരു യുവ ശാസ്തജ്ഞന് മേൽ വൈദ്യുതാഘാതം ഏൽക്കുകയും, അതിലൂടെ അപ്രത്യക്ഷനാകാനുള്ള ശക്തി ലഭിക്കുകയും പിന്നീട അയാൾ അനീതിക്കെതിരെ ആ ശക്തി ഉപയോഗിച്ച് പോരാടുകയും ചെയ്യുന്നതാണ് ‘സ്റ്റീൽ ക്ലോ’ അഥവാ ‘ഇരുമ്പ് കൈ മായാവി’ എന്ന കോമിക്ക് ബുക്കിന്റെ പ്രമേയം

പിന്നീട് ആമിർ ഖാനെ നായകനാക്കി സംവിധാനം ചെയ്യുമെന്ന് ചർച്ചകൾ നടന്നുവെങ്കിലും ലോകേഷ് കനഗരാജ് അത് നിഷേധിച്ചിരുന്നു. സൂര്യയെ വെച്ച് ലോകേഷ് സംവിധാനം ചെയ്യാനിരിക്കുന്ന റോളക്‌സ് എന്ന LCU ചിത്രത്തിനും മുൻപേ ഇരുമ്പ് കൈ മായാവി എത്തുമെന്ന് പ്രതീക്ഷിച്ച സൂര്യ ആരാധകർക്ക് നിരാശ സമ്മാനിച്ച് കൊണ്ടാണ് സംവിധായകൻ അല്ലു അർജുനുമായി ഒന്നിക്കുവെന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്.

അടുത്തിടെ ലോകേഷ് കനഗരാജ് തന്റെ അസിസ്റ്റന്റ് ഡയറക്റ്റേഴ്‌സിനൊപ്പം പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടങ്ങിയതായി അറിയിച്ച് ഒരു ചിത്രം പുറത്തു വിട്ടിരുന്നു. അത് ആദ്യം കൈതിയുടെ രണ്ടാം ഭാഗമാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ലോകേഷ് കനഗരാജ് വർഷങ്ങൾക്ക് മുൻപേ എഴുതിയെന്നും, പിന്നീട് പല ഘട്ടങ്ങളിലായി പല രീതിയിൽ മാറ്റങ്ങൾ വരുത്തിയെന്നും അദ്ദേഹം തന്നെ അവകാശപ്പെടുന്ന ഇരുമ്പ് കൈ മായാവി തന്നെയാണ് ലോകേഷ് ചെയ്യാനൊരുങ്ങുന്നത്.

Related Posts

“എന്റെ പോറ്റി ഇങ്ങനെയല്ല…,അന്നത്തെ ആ പോറ്റിയല്ല ഇന്നത്തെ പോറ്റി”; ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ക്ലൈമാക്‌സിലേക്കോ ?
  • January 21, 2026

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണോ? ആണെന്നുള്ള സുചനകളാണ് പുറത്തുവരുന്നത്. അന്വേഷണ റിപ്പോര്‍ട്ട് 90 ദിവസം പിന്നിട്ടിട്ടും കോടതിയില്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ദ്വാരപാലക ശില്‍പ്പക്കേസില്‍ ഉണ്ണികൃഷന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചതോടെയാണ് കേസന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന സൂചനകള്‍ വരുന്നത്. കേസന്വേഷണം…

Continue reading
‘ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ള’; കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി
  • January 21, 2026

ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ളയെന്ന് ഹൈക്കോടതി. അയ്യപ്പന്റെ സ്വത്ത് പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. എ.പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിരീക്ഷണം. ‘പഞ്ചാഗ്നി മധ്യേ തപസ് ചെയ്താലുമീ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മൂന്നാം ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മൂന്നാം ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

‘പാർട്ടി ആവശ്യപ്പെട്ടാൽ ഉറപ്പായും നിൽക്കും’; മത്സര സാധ്യത തളളാതെ ഫാത്തിമ തെഹ്ലിയ

‘പാർട്ടി ആവശ്യപ്പെട്ടാൽ ഉറപ്പായും നിൽക്കും’; മത്സര സാധ്യത തളളാതെ ഫാത്തിമ തെഹ്ലിയ

സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മും യുഡിഎഫും പങ്കാളികൾ; പ്രകാശ് ജാവദേക്കർ

സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മും യുഡിഎഫും പങ്കാളികൾ; പ്രകാശ് ജാവദേക്കർ

കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസ്; ശിക്ഷാ വിധി ഇന്ന്

കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസ്; ശിക്ഷാ വിധി ഇന്ന്

തന്ത്രി കണ്ഠര് രാജീവര്‍ക്കായി എസ്‌ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും; മുരാരി ബാബുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതും ഇന്ന്; എസ്‌ഐടിക്ക് നിര്‍ണായകം

തന്ത്രി കണ്ഠര് രാജീവര്‍ക്കായി എസ്‌ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും; മുരാരി ബാബുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതും ഇന്ന്; എസ്‌ഐടിക്ക് നിര്‍ണായകം

ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടുന്നു?; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടുന്നു?; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്