സംഘർഷം ഒഴിയാതെ മണിപ്പൂർ; മുഖ്യമന്ത്രി- എംഎൽഎമാരുടെ വീടുകൾക്ക് കനത്ത സുരക്ഷ

മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ ഉൾപ്പെടെ മെയ്തയ് – കുക്കി അനുകൂല സംഘടനകളുടെ പ്രതിഷേധം ശക്തമാണ്. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കുട്ടികളെയും സ്ത്രീകളെയും അടക്കം ആറ് പേരെ പിടികൂടി കൊലപ്പെടുത്തിയ കുക്കികൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഇംഫാലിൽ മേയ്തയ് അനുകൂല സംഘടനകളുടെ പ്രതിഷേധം. ഏഴു ജില്ലകളിൽ കർഫ്യൂ, ഇൻറർനെറ്റ് നിരോധനവും തുടരുകയാണ്. ആക്രമണ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിൻ്റെയും എംഎൽഎമാരുടെയും വീടുകൾക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാവുന്ന ആക്രമണങ്ങൾ മനുഷ്യത്വരഹിതം ആണെന്നും ഇത്തരക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞു.

മന്ത്രിസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗോത്ര വർഗ ഐക്യസമിതിയായ സി ഒ ടി യു രംഗത്ത് എത്തി. മുഖ്യമന്ത്രി അംഗീകരിച്ച പ്രമേയം പക്ഷപാതപരമെന്നും 10 കുക്കി-സോ എംഎൽഎമാരുടെ അഭാവത്തിൽ ആണ് പ്രമേയം പാസാക്കിയതെന്നും ഗോത്ര വർഗ ഐക്യസമിതിയായ സി ഒ ടി യു പറഞ്ഞു. അരംബായി തെങ്കോൾ, ബിജിഎസ്എസ് എന്നിവയെ ആദ്യം നിയമവിരുദ്ധമായ സംഘടനയായി പ്രഖ്യാപിക്കണം എന്നും സിഒടിയു ആവശ്യപ്പെട്ടു.

Related Posts

വി ഡി സതീശനോട് ഒരു വിരോധവും ഇല്ല, മുഖ്യമന്ത്രി രാജിവെക്കണം, 
  • June 23, 2025

ഷൗക്കത്തിന് വിജയാശംസകൾ, മുഖ്യമന്ത്രി പരാജയ പശ്ചാത്തലത്തിൽ രാജിവയ്ക്കണമെന്ന് PV അൻവർ. വി ഡി സതീശനോട് ഒരു വിരോധവും ഇല്ല. അദ്ദേഹത്തിൻ്റെ നിലപാടുകൾ വേദന ഉണ്ടാക്കി. UDF നെ പല തരത്തിലും സഹായിച്ചു. നേതൃത്വം ചതിച്ചു. പിണറായിയുടെ കുടുംബാധിപത്യമാണ് വിഷയം. സതീശനുമായി തുറന്ന…

Continue reading
മൂന്നാമൂഴം ആരും സ്വപ്നം കാണേണ്ട’; നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ
  • June 23, 2025

രണ്ടുവട്ടം തുടർച്ചയായി എൽഡിഎഫ് ജയിച്ച നിലമ്പൂരിൽ നാലാം വാർഷികം കഴിഞ്ഞ് നേതാക്കന്മാർ മൂന്നാംമൂഴം കാത്തിരിക്കുന്ന അവസരത്തിൽ നിലമ്പൂർ വഴി കേരളത്തിലെ ജനങ്ങൾ പിണറായി സർക്കാരിനെതിരെ വോട്ട് ചെയ്തിരിക്കുന്നുവെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ കെ ആന്റണി. യുഡിഎഫിൻ്റേത് അതിശയകരമായ വിജയമാണ് നേതാക്കൾക്കും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വി ഡി സതീശനോട് ഒരു വിരോധവും ഇല്ല, മുഖ്യമന്ത്രി രാജിവെക്കണം, 

വി ഡി സതീശനോട് ഒരു വിരോധവും ഇല്ല, മുഖ്യമന്ത്രി രാജിവെക്കണം, 

മൂന്നാമൂഴം ആരും സ്വപ്നം കാണേണ്ട’; നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ

മൂന്നാമൂഴം ആരും സ്വപ്നം കാണേണ്ട’; നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ

നായകൻ ആര്യാടൻ‌ ഷൗക്കത്ത്; നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്

നായകൻ ആര്യാടൻ‌ ഷൗക്കത്ത്; നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്

ഹൃദയാഘാതം: വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൃദയാഘാതം: വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഞാൻ ഞാനായി തന്നെ മത്സരിച്ചു , കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും’; എം സ്വരാജ്

ഞാൻ ഞാനായി തന്നെ മത്സരിച്ചു , കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും’; എം സ്വരാജ്

ലീഡ് പിടിച്ച് ആര്യാടൻ ഷൗക്കത്ത്; യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ

ലീഡ് പിടിച്ച് ആര്യാടൻ ഷൗക്കത്ത്; യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ