ശബരിമലയിൽ വൻ തിരക്ക്; വലിയ നടപ്പന്തലിലെ 6 നിരയിലും തീർഥാടകർ തിങ്ങിനിറഞ്ഞു

ശബരിമലയിൽ വലിയ തിരക്ക് തുടരുന്നു. രാവിലെ എട്ടുമണിക്ക് ശരംകുത്തിക്കും അപ്പുറത്തേക്ക് ക്യു നീണ്ടു. ഇന്നലെ രാത്രി ഹരിവരാസനം പാടി നട അടച്ച സമയത്ത് കുറഞ്ഞത് 10,000 പേരെങ്കിലും പതിനെട്ടാം പടികയറാനുള്ള ക്യുവിൽ ഉണ്ടായിരുന്നു. ഇവരെല്ലാം ഇന്നാണ് പടികയറി ദർശനം നടത്തിയത്. വടക്കേ നടയിലും ദർശനത്തിനുള്ള നീണ്ട നിരയാണ്.’ഏറ്റവും കൂടുതൽ തീർഥാടകർ ദർശനത്തിനെത്തിയ ദിവസമായിരുന്നു ഇന്നലെ. രാത്രി 11ന് ഹരിവരാസനം പാടി നട അടച്ചപ്പോഴും പതിനെട്ടാംപടി കയറാനുള്ള നീണ്ട നിര ശരംകുത്തിക്കും മരക്കൂട്ടത്തിനും മധ്യേ ഉണ്ടായിരുന്നു. ഇന്നലെ രാത്രി 10 വരെയുള്ള കണക്കനുസരിച്ച് 84,762 പേർ ദർശനം നടത്തി. അതിൽ 16840 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇന്നലെ പുതിയ പൊലീസ് സംഘം ചുമതലയേറ്റു. കഴിഞ്ഞ രണ്ട് ബാച്ചിലും ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്. പമ്പ–നിലയ്ക്കൽ ചെയിൻ സർവീസ് ബസുകളിൽ കയറാൻ ത്രിവേണിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തീർഥാടകർ റോഡിലേക്ക് ഇറങ്ങി അപകടം ഉണ്ടാകാതിരിക്കാൻ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.

Related Posts

ഇലക്‌ട്രിക് കാർ വിപണിയിലേക്ക് മാരുതി; ആദ്യ ഇലക്ട്രിക് എസ്‌യുവി ഉടനെത്തും
  • November 11, 2025

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന രംഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ വിറ്റാരയാണ് വിപണിയില്‍ എത്തിക്കുന്നത്. ഡിസംബറില്‍ ഇ വിറ്റാര വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഡിസംബര്‍…

Continue reading
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം
  • November 11, 2025

ഇന്നലെ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം ആണെന്ന് വിലയിരുത്തി എൻഐഎ. സ്ഥലത്ത് ഫോറെൻസിക്ക് സംഘമെത്തി പരിശോധനകൾ തുടരുകയാണ്. കൂടുതൽ സൈനികരെ കൂടി സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫരീദാബാദ് സംഘത്തിലെ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ചാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇലക്‌ട്രിക് കാർ വിപണിയിലേക്ക് മാരുതി; ആദ്യ ഇലക്ട്രിക് എസ്‌യുവി ഉടനെത്തും

ഇലക്‌ട്രിക് കാർ വിപണിയിലേക്ക് മാരുതി; ആദ്യ ഇലക്ട്രിക് എസ്‌യുവി ഉടനെത്തും

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ആക്രമണം

പ്രവാസി സാഹിത്യോത്സവ്; കലാലയം പുരസ്‌കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു

പ്രവാസി സാഹിത്യോത്സവ്; കലാലയം പുരസ്‌കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു

പ്രണയത്തിന്റെ നൊമ്പരവുമായി ‘ഇത്തിരി നേര’ത്തിലെ “മധുരമൂറുന്ന” ഗാനം

പ്രണയത്തിന്റെ നൊമ്പരവുമായി ‘ഇത്തിരി നേര’ത്തിലെ “മധുരമൂറുന്ന” ഗാനം

ഫരീദാബാദിൽ 50 കിലോയോളം സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു; 7 പേർ അറസ്റ്റിൽ

ഫരീദാബാദിൽ 50 കിലോയോളം സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു; 7 പേർ അറസ്റ്റിൽ

പാകിസ്താനില്‍ കാര്‍ ബോംബ് സ്‌ഫോടനം; 12 മരണം, നിരവധി പേർക്ക് പരുക്ക്

പാകിസ്താനില്‍ കാര്‍ ബോംബ് സ്‌ഫോടനം; 12 മരണം, നിരവധി പേർക്ക് പരുക്ക്