വിദ്യാര്‍ഥിനിക്കെതിരെ വ്യാജ പ്രചാരണം ; അധ്യാപികക്കെതിരെ പോക്സോ കേസ്


തിരുവനന്തപുരം കിളിമാനൂരില്‍ അധ്യാപകരുടെ കുടിപ്പകയില്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചരണം നടത്തിയ അധ്യാപികക്കെതിരെ പോക്‌സോ കേസ്. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപികയായ സി ആര്‍ ചന്ദ്രലേഖക്കെതിരെയാണ് കേസെടുത്തത്. കുട്ടിയുടെ മാതാവില്‍ നിന്ന് മൊഴിയെടുത്തു. ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി.PauseMute

സ്‌കൂളിലെ ഒരു അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പ്രചരണത്തിനാണ് കേസ്. വ്യാജ പരാതി നല്‍കുകയും വാട്‌സാപ്പിലൂടെ ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്തു.

പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗുരുതര അപസ്മാരം പിടിപെട്ട് സ്‌കൂളില്‍ നിന്നും നാല് മാസം മാറി നിന്നപ്പോഴായിരുന്നു അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരിന്റെ പേരില്‍ കുട്ടിയെ ഇരയാക്കിയത്. നാണക്കേടിലായ വിദ്യാര്‍ഥി പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചത് 24 ഇന്ന് വാര്‍ത്തയാക്കി. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസ മന്ത്രി അടിയന്തിര നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പിന്നാലെയാണ് സ്‌കൂള്‍ മാനേജ്മെന്റ് പ്രിന്‍സിപ്പലിനോട് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചത്. പ്രിന്‍സിപ്പലിന്റെ അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകളാണുള്ളത്. അധ്യാപികയായ സി.ആര്‍ ചന്ദ്രലേഖ കുട്ടിയെ മറ്റൊരു അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് ആദ്യം വാക്കാല്‍ വ്യാജ പ്രചാരണം നടത്തി. മറ്റ് അധ്യാപകരോട് വിദ്യാര്‍ഥി പീഡനത്തിനിരയായി എന്ന് പറഞ്ഞു പ്രചരിപ്പിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും വ്യാജ പരാതി പൊലീസില്‍ ഉള്‍പ്പടെ നല്‍കി. അപവാദ പ്രചാരണങ്ങള്‍ കാരണം കുട്ടി പഠനം ഉപേക്ഷിച്ചു. പെണ്‍കുട്ടിയുടെ പേര് പറഞ്ഞുള്ള വ്യാജ വര്‍ത്തയുള്ള യൂട്യൂബ് ലിങ്ക് അധ്യാപകരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പങ്കു വച്ചെന്നും കണ്ടെത്തലുണ്ട്. പിന്നാലെയാണ് അധ്യാപികയെ സസ്പെന്റ് ചെയ്ത് സ്‌കൂള്‍ മാനേജ്മെന്റ് ഉത്തരവിറക്കിയത്. സംഭവത്തില്‍ CWC ഉള്‍പ്പടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts

തീപിടുത്തമുണ്ടായ വാന്‍ഹായ്- 503 ചരക്കുകപ്പലില്‍ MRSC സംഘമിറങ്ങി
  • June 12, 2025

കണ്ണൂര്‍ അഴീക്കല്‍ പുറംകടലില്‍ തീപിടുത്തമുണ്ടായ ചരക്കുകപ്പലില്‍ വിദഗ്ധ സംഘമിറങ്ങി. ടഗ് ബോട്ടിന്റെ സഹായത്തോടെ കപ്പല്‍ ഉള്‍ക്കടലിലേക്ക് മാറ്റാന്‍ ശ്രമം. ചരക്കുകപ്പലിലുണ്ടായ തീപിടുത്തത്തിന്റെ തീവ്രത കുറയ്ക്കാന്‍ കഴിഞ്ഞെന്ന് നാവികസേന. എംഇആര്‍എസ്‌സി പോര്‍ബന്തറിലെ സംഘമാണ് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കപ്പലിലേക്ക് ഇറങ്ങിയത്. കപ്പലിന്റെ…

Continue reading
കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടന്റെ പാട്ട് പിൻവലിക്കണം; വിസിക്ക് പരാതി
  • June 12, 2025

കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയത്പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് പരാതി. ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം എകെ അനുരാജ് ആണ് വിസി ഡോ പി രവീന്ദ്രന് പരാതി നൽകിയത്.വേടന്റെ പാട്ടുകൾ ഭാരതീയ സംസ്കാരത്തെ വെല്ലുവിളിക്കുന്നതെന്നാണ് പരാതി. ലഹരി ഉപയോഗിക്കുന്ന…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തീപിടുത്തമുണ്ടായ വാന്‍ഹായ്- 503 ചരക്കുകപ്പലില്‍ MRSC സംഘമിറങ്ങി

തീപിടുത്തമുണ്ടായ വാന്‍ഹായ്- 503 ചരക്കുകപ്പലില്‍ MRSC സംഘമിറങ്ങി

കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടന്റെ പാട്ട് പിൻവലിക്കണം; വിസിക്ക് പരാതി

കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടന്റെ പാട്ട് പിൻവലിക്കണം; വിസിക്ക് പരാതി

വയനാട് സുഗന്ധഗിരിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍

വയനാട് സുഗന്ധഗിരിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍

രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതിഫലിപ്പിക്കുന്ന ചിത്രം

രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതിഫലിപ്പിക്കുന്ന ചിത്രം

ജാതി സെൻസസിൽ നിന്ന് പിന്മാറണം

ജാതി സെൻസസിൽ നിന്ന് പിന്മാറണം

ആശമാർ നിലമ്പൂരിലേക്ക്; സർക്കാരിനെതിരെ മുദ്രാവാക്യമുയർത്തി പ്രചാരണം നടത്തും

ആശമാർ നിലമ്പൂരിലേക്ക്; സർക്കാരിനെതിരെ മുദ്രാവാക്യമുയർത്തി പ്രചാരണം നടത്തും