രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; ആസ്തി വിവരങ്ങള്‍ ഇങ്ങനെ

എന്‍ ചന്ദ്രബാബു നായിഡുവാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രിയെന്ന് റിപ്പോര്‍ട്ട്. 931 കോടി രൂപയാണ് ചന്ദ്രബാബു നായിഡുവിന്റെ ആസ്തി. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാരുടെ ശരാശരി ആസ്തി 52.59 കോടി രൂപയാണ്. ശരാശരിയേക്കാള്‍ ആന്ധ്ര മുഖ്യമന്ത്രിയുടെ ആസ്തി വളരെക്കൂടുതലാണ്

രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടേയും ആസ്തി ചേര്‍ത്താല്‍ അത് 1630 കോടി രൂപവരും. 332 കോടിയിലധികം ആസ്തിയുള്ള അരുണാചല്‍ പ്രദേശിലെ പേമ ഖണ്ഡു ഏറ്റവും സമ്പന്നനായ രണ്ടാമത്തെ മുഖ്യമന്ത്രിയും കര്‍ണാടകയിലെ സിദ്ധരാമയ്യ മൂന്നാമതുമാണ്. 51 കോടിയിലധികമാണ് സിദ്ധരാമയ്യയുടെ ആസ്തി. മൂന്ന് മുഖ്യമന്ത്രിമാര്‍ക്ക് 50 കോടിയോ അതില്‍ കൂടുതലോ ആസ്തിയുണ്ട്, ഒമ്പത് പേര്‍ക്ക് 11 കോടിക്കും 50 കോടിക്കും ഇടയില്‍ ആസ്തിയുണ്ടെന്നും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കില്‍ പറയുന്നു.

രാജ്യത്തെ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും 31 മുഖ്യമന്ത്രിമാരില്‍ 10 പേരും ബിരുദധാരികളാണ്, രണ്ട് മുഖ്യമന്ത്രിമാര്‍ക്ക് ഡോക്ടറേറ്റ് ബിരുദമുണ്ട്. ആറ് മുഖ്യമന്ത്രിമാര്‍ 71 നും 80 നും ഇടയില്‍ പ്രായമുള്ളവരാണെന്നും 12 പേര്‍ 51 നും 60 നും ഇടയില്‍ പ്രായമുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Posts

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു
  • June 24, 2025

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു. മൂന്നാറിൽ നിന്നും ആലുവയ്ക്ക് പോകുന്ന സംഗമം ബസ്സിന്റെ ടയറാണ് ഓട്ടത്തിനിടയിൽ ഊരിയത്. ടയർ ഉരുണ്ട് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ബസ്സിന്റെ ആക്സിൽ ഒടിഞ്ഞതിന് ശേഷം വീൽ വയറിങ് പറിഞ്ഞ് റോഡിലേക്ക് തെറിച്ചതിനാലാണ് ടയർ…

Continue reading
ട്രംപിന് വഴങ്ങി ഇസ്രയേൽ; തിരിച്ചടിയില്ല, യുദ്ധവിമാനങ്ങളെ തിരിച്ചുവിളിച്ചു
  • June 24, 2025

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വഴങ്ങി ഇസ്രയേൽ‌. വെടിനിർത്തൽ പ്രാബല്യത്തിലായെന്നും ട്രംപ് അറിയിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ട്രംപ് ഫോണിൽ ബന്ധപ്പെട്ടു. ഇറാനിലുള്ള ഇസ്രയേൽ യുദ്ധവിമാനങ്ങൾ മടങ്ങുകയാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രയേൽ യുദ്ധവിമാനങ്ങളെ തിരിച്ചുവിളിച്ചു…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഒരു കോടി നിങ്ങളെടുത്ത ടിക്കറ്റിനോ? സ്ത്രീ ശക്തി SS 473 ലോട്ടറി ഫലമറിയാം

ഒരു കോടി നിങ്ങളെടുത്ത ടിക്കറ്റിനോ? സ്ത്രീ ശക്തി SS 473 ലോട്ടറി ഫലമറിയാം

‘ബോംബ് വര്‍ഷിക്കരുത്, യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിക്കൂ’; ഇസ്രയേലിനോട് ട്രംപ്

‘ബോംബ് വര്‍ഷിക്കരുത്, യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിക്കൂ’; ഇസ്രയേലിനോട് ട്രംപ്

വെടിനിർത്തൽ പാലിക്കാതെ ഇറാൻ; ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി

വെടിനിർത്തൽ പാലിക്കാതെ ഇറാൻ; ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി

‘ഖത്തറിനെതിരായ ഒരു തരത്തിലുള്ള ആക്രമണവും നിയമ ലംഘനങ്ങളും അനുവദിക്കില്ല’; ഖത്തർ പ്രധാനമന്ത്രി