മെസിപ്പട കേരളത്തിലേക്ക്; അർജന്റീന ഫുട്ബോൾ ടീം അടുത്ത വർഷം എത്തും

അർജന്റീന ഫുട്ബോൾ ടീം അടുത്ത വർഷം കേരളത്തിൽ എത്തും. കേരളത്തിൽ കളിക്കാനുള്ള ക്ഷണം അർജന്റീന ഫുട്ബോൾ അസോസിയേഷൻ അംഗീകരിച്ചു. കേരളത്തിൽ രണ്ട് മത്സരങ്ങൾ കളിക്കും. മെസി കേരളത്തിലേക്ക് വരുന്നത് സംബന്ധിച്ച് നാളെ നിർണായക പ്രഖ്യാപനം ഉണ്ടാകും. ഏഷ്യയിലെ പ്രമുഖ ടീമുമായും ദേശീയ ടീമുമായും ഓരോ മത്സരങ്ങൾ കളിച്ചേക്കും.

വേദി സംബന്ധിച്ചും അന്തിമ പ്രഖ്യാപനം നാളെയുണ്ടാകും. സ്പോൺസർഷിപ്പ് വഴി പണം കണ്ടെത്താനാണ് നീക്കം. അർജന്റീനയുടെ വരവ് സംബന്ധിച്ച് ഔദ്യോഗികമായി മന്ത്രി നാളെ പ്രഖ്യാപിക്കും. ഈ വർഷം സെപ്റ്റംബറിൽ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി വി അബ്ദുറഹിമാൻ സ്പെയിനിലേക്ക് പോയിരുന്നു.

നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള അർജന്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയർന്ന ചെലവായിരുന്നു എ.ഐ.എഫ്.എഫിന്റെ പിന്മാറ്റത്തിന് കാരണമായി പറഞ്ഞിരുന്നത്.ഇതോടെ അർജന്റീനാ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി രംഗത്തെത്തിയിരുന്നു. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി, അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും ചെയ്തിരുന്നു.

2022-ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ കേരളത്തെയടക്കം പരാമർശിച്ച് നന്ദിയറിയിച്ചിരുന്നു. ഈ വർഷം ആ​ദ്യം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓൺലൈനായി ചർച്ച നടത്തിയിരുന്നു. അർജന്റീന ടീമിനെ എത്തിക്കുന്നതിൽ പണം കണ്ടെത്തുന്നതിലാണ് സംസ്ഥാനം പ്രതിസന്ധി നേരിട്ടിരുന്നു. ഇത് സ്പോൺസർഷിപ്പ് വഴി പരിഹരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. മെസിപ്പടയുടെ വരവ് കേരളത്തിലെ കായികരം​ഗത്തിന് ഉണർവ് നൽകുന്നതിൽ യാതൊരു സംശയവും ഉണ്ടാകില്ല. നാളെ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും.

Related Posts

ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര
  • April 21, 2025

ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി ഒരു തുക പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ രാപകൽ സമരം ചെയ്യുന്ന ആശാ വർക്കേഴ്സിന്റെ സമരം നാലാം ഘട്ടത്തിലേക്ക്. സെക്രട്ടേറിയറ്റിന് മുൻപിലെ രാപകൽ അതിജീവന സമരത്തോടൊപ്പം, സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്ന വിധത്തിൽ ആശമാരുടെ രാപകൽ സമര…

Continue reading
ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’ ട്രെയ്‌ലർ പുറത്ത്
  • April 21, 2025

മനു സ്വരാജിന്റെ സംവിധാനത്തിൽ സൂരജ് വെഞ്ഞാറമ്മൂടും, ഷറഫുദ്ധീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പടക്കളത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും, വിജയ് സുബ്രമണ്യവും ചെന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു നീണ്ട ഇടവേളക്ക് ശേഷം സൂരജ് വെഞ്ഞാറമ്മൂട്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

ആശാ സമരം നാലാം ഘട്ടത്തിലേക്ക്; മെയ് 5 മുതൽ രാപകൽ സമര യാത്ര

ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’ ട്രെയ്‌ലർ പുറത്ത്

ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’ ട്രെയ്‌ലർ പുറത്ത്

പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്