മാനവീയം വീഥിയുടെ പരിസരത്ത് നിന്നും തുറന്ന ജീപ്പിൽ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലേക്ക്; ശ്രീജേഷിന് ആദരം നാളെ

ഒളിമ്പിക്സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച പി.ആര്‍.ശ്രീജേഷിനുള്ള അനുമോദന ചടങ്ങിന്‌ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. നാളെ വൈകീട്ട്‌ 4 ന്‌ വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 2 കോടി രൂപ പാരിതോഷികം ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കും. കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിക്കും. ഒപ്പം, പാരിസ്‌ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിലെ മുഹമ്മദ്‌ അനസ്‌, എച്ച്‌ എസ്‌ പ്രണോയ്‌, മുഹമ്മദ്‌ അജ്‌മൽ, അബ്‌ദുള്ള അബൂബക്കർ എന്നീ 4 മലയാളി താരങ്ങൾക്കും അത്‌ലറ്റിക്‌സ്‌ ചീഫ്‌ കോച്ച്‌ പി രാധാകൃഷ്‌ണൻ നായർക്കും പ്രഖ്യാപിച്ച 5 ലക്ഷം രൂപ വീതം പാരിതോഷികവും ചടങ്ങിൽ സമ്മാനിക്കും.

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ അഞ്ച് താരങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ അസിസ്‌റ്റന്റ്‌ സ്പോര്‍ട്സ് ഓര്‍ഗനൈസറായി നിയമിച്ചുള്ള ഉത്തരവ് ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വിതരണം ചെയ്യും. പി യു ചിത്ര, മുഹമ്മദ്‌ അനസ്‌, വി കെ വിസ്‌മയ, വി നീന, കുഞ്ഞുമുഹമ്മദ്‌ എന്നിവർക്കാണ്‌ നിയമനം നൽകുന്നത്‌.

വൈകിട്ട് മൂന്നരയോടെ മാനവീയം വീഥിയുടെ പരിസരത്തു നിന്നു ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പില്‍ ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ആനയിക്കും. 10 സ്കൂള്‍ ബാന്‍റ് സംഘങ്ങളും ജി.വി.രാജ സ്പോര്‍ട്സ് സ്കൂൾ, സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലുകൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ അകമ്പടിയേകും. മന്ത്രിമാരും അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങളും കായിക അസോസിയേഷന്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

Related Posts

ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യം എഐ സഹായവും തേടി; റിപ്പോര്‍ട്ട്
  • March 7, 2026

ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ആന്ത്രാപിക്കിന്റെ എ ഐ മോഡലായ ക്ലോഡ് ആണ് ഉപയോഗിച്ചത്. ആക്രമണത്തിന്റെ ആദ്യ മണിക്കൂറില്‍ 900 മിസൈലുകള്‍ അമേരിക്ക വിക്ഷേപിച്ചത് ക്ലോഡിന്റെ സഹായത്തോടെയാണ്. യുദ്ധ-ടെക് കമ്പനിയായ പലാന്തിറിന്റെ മാവെന്‍ സ്മാര്‍ട്ട്…

Continue reading
മെലഡികളുടെ രാജാവ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 14 വര്‍ഷം; ഓര്‍മകളില്‍ ബോംബെ രവി
  • March 7, 2026

ഹൃദയം തൊട്ട ഒരായിരം ഈണങ്ങളുടെ സൃഷ്ടാവാണ് ബോംബെ രവി. മെലഡികളുടെ രാജാവ് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 14 വര്‍ഷം. ബോംബെ രവി ഈണമിട്ട ഗാനങ്ങള്‍ ഇന്നും സംഗീതപ്രേമികള്‍ക്കിടയില്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു. (music director bombay ravi death anniversary) ആത്മാവു തൊട്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്കില്ല; രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍ താത്പര്യം

നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്കില്ല; രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍ താത്പര്യം

തലശേരിയിൽ ഒമ്പതാം ക്ലാസ് കേരളപാഠാവലി ചോദ്യ പേപ്പറിന് പകരം കിട്ടിയത് എട്ടാം ക്ലാസിലെ പേപ്പർ; പരീക്ഷ വൈകി

തലശേരിയിൽ ഒമ്പതാം ക്ലാസ് കേരളപാഠാവലി ചോദ്യ പേപ്പറിന് പകരം കിട്ടിയത് എട്ടാം ക്ലാസിലെ പേപ്പർ; പരീക്ഷ വൈകി

റിപ്പബ്ലക് ടിവി പ്രതിനിധികള്‍ കൊച്ചിയില്‍ അറസ്റ്റില്‍; അറസ്റ്റ് ഇറാനിയന്‍ കപ്പല്‍ ‘ഐറിസ് ലവാന്റെ’ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ

റിപ്പബ്ലക് ടിവി പ്രതിനിധികള്‍ കൊച്ചിയില്‍ അറസ്റ്റില്‍; അറസ്റ്റ് ഇറാനിയന്‍ കപ്പല്‍ ‘ഐറിസ് ലവാന്റെ’ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ

ഇറാന് അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കേണ്ടി വന്നത് അമേരിക്കയുടെയും ഇസ്രായേലിന്റെയും നിരന്തരമായ ആക്രമണം കൊണ്ട്’; ഡോണള്‍ഡ് ട്രംപ്

ഇറാന് അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കേണ്ടി വന്നത് അമേരിക്കയുടെയും ഇസ്രായേലിന്റെയും നിരന്തരമായ ആക്രമണം കൊണ്ട്’; ഡോണള്‍ഡ് ട്രംപ്

ഹോർമൂസ് കടലിടുക്ക് തുറന്ന് ഇറാൻ; ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ചു

ഹോർമൂസ് കടലിടുക്ക് തുറന്ന് ഇറാൻ; ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ചു

പെരുമ്പളം പാലം ഉദ്ഘാടനം; ജി സുധാകരൻ പങ്കെടുക്കില്ല, ഫേസ്ബുക്ക് ലൈവ് പിൻവലിച്ചു

പെരുമ്പളം പാലം ഉദ്ഘാടനം; ജി സുധാകരൻ പങ്കെടുക്കില്ല, ഫേസ്ബുക്ക് ലൈവ് പിൻവലിച്ചു