ബംഗ്ലാദേശി അഭയാർഥികളെ തിരിച്ചയക്കുന്നതിൽ കൂടുതൽ മനുഷ്യത്വ സമീപനം സ്വീകരിക്കണം: എം എ ബേബി

ബംഗ്ലാദേശി അഭയാർഥികളെ തിരിച്ചയക്കുന്നതിൽ കൂടുതൽ മനുഷ്യത്വ സമീപനം സ്വീകരിക്കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. സെൻസസ്, ജാതി സെൻസസ്, മണ്ഡല പുനർനിർണയം എന്നീ വിഷയങ്ങളിൽ സർവകക്ഷി യോഗം വിളിക്കണം. മണ്ഡല പുനർനിർണയത്തിൽ തെക്കൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവർണർക്ക് എതിരായ സുപ്രീം കോടതി വിധി കേന്ദ്രം അംഗീകരിക്കുന്നില്ല.PauseMute

ഇത് ബിജെപിയുടെ സ്വേച്ഛാധിപത്യ നിലപാടിനെയാണീ ഇത് കാണിക്കുന്നത്. രാഷ്ട്രപതിക്കും ഗവർണർക്കും ബില്ലുകളിൽ ഒപ്പിടാൻ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി ചരിത്രപരമായിരുന്നു. എന്നാൽ ഇത് മറികടക്കാൻ പ്രസിഡൻഷ്യൽ റഫറൻസ് അവകാശം ഉപയോഗിച്ചിരിക്കുകയാണ് രാഷ്ട്രപതിയെന്നും അദ്ദേഹം വിമർശിച്ചു.

രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ സിപിഐ എംപി രാഷ്ട്രപതിക്ക് കത്തയച്ചതിൽ ഓരോ പാർട്ടിക്കും വ്യത്യസ്ത് തീരുമാനം എടുക്കാം എന്ന് ബേബി പറഞ്ഞു. ഉണ്ടായത് ദൗർഭാഗ്യകരമായ സംഭവം. ഗവർണർ ഭരണഘടന പദവിയിലാണ് ഇരിക്കുന്നതെന്ന് ഓർക്കണം. കൂടുതൽ കടുത്ത നിലപാട് ആര് എടുത്തു എന്നതിൽ സിപിഐഎമ്മും സിപിഐയും തമ്മിൽ മത്സരമില്ലാ. ഇതെല്ലാം ഇടത് പാർട്ടികൾ തന്നെ. ഒരു പാർട്ടി കൂടുതൽ ശക്തമായി പ്രതിരോധിച്ചാൽ അത് നല്ല കാര്യമെന്നും എം എ ബേബി വ്യക്തമാക്കി. ജൂലൈ ഒൻപതിലെ തൊഴിലാളി സംഘടനകളുടെ പൊതുപണിമുടക്കിന് സിപിഐഎം പിന്തുണ നൽകും.

ഭീകരർ ഇന്ത്യയിൽ ആക്രമണം നടത്തിയാൽ ഇന്ത്യയ്ക്കെതിരായ യുദ്ധപ്രഖ്യാപനം ആയി എങ്ങനെ വ്യാഖ്യാനിക്കും? സാമ്പത്തിക സ്ഥിതിയുടെ യാഥാർത്ഥ്യം സർക്കാർ മനഃപൂർവ്വം മറച്ചുവെക്കുകയാണ്. ഈ വർഷം അവസാനത്തോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നത് വളരെ ആശ്ചര്യകരം. ഇരു രാജ്യങ്ങളും തമ്മിലുള്ള വലിയ പ്രതിശീർഷ വരുമാന വ്യത്യാസം പോലുള്ള വസ്തുതകൾ മറച്ചുവെക്കുന്നു. യാഥാർഥ്യം തുറന്നുകാട്ടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts

ഇത് യുഡിഎഫാണ്, 2026ൽ കൊടുങ്കാറ്റ് പോലെ തിരിച്ച് വരും
  • June 23, 2025

ആര്യാടൻ ഷൗക്കത്ത് വിജയച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2011ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ധോണിയുടെയും 2022ല്‍ ഫുട്ബോൾ ലോകകപ്പ് ഉയര്‍ത്തി ലിയോണൽ മെസിയുടെയും കൂടെ ചിത്രം പങ്കുവെച്ചാണ് സതീശൻ നിലമ്പൂരിലെ വിജയത്തിന്‍റെ സന്തോഷം പങ്കുവെച്ചത്. ചങ്ക്…

Continue reading
വീരവണക്കം’ പ്രദർശനത്തിന്
  • June 23, 2025

പോരാട്ട വഴികളുടെ ചരിത്രപശ്ചാത്തലത്തിൽ മലയാളികളുടെയും തമിഴരുടെയും വീരപാരമ്പര്യത്തിൻ്റെയും പരസ്പരസ്നേഹത്തിൻ്റെയും കഥ പറയുന്ന അസാധാരണമായ ഒരു തമിഴ് ചലച്ചിത്രമാണ് ‘വീരവണക്കം’. വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി. നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ തമിഴ് ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തും പ്രദർശനത്തിന് സജ്ജമായിക്കഴിഞ്ഞു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇത് യുഡിഎഫാണ്, 2026ൽ കൊടുങ്കാറ്റ് പോലെ തിരിച്ച് വരും

ഇത് യുഡിഎഫാണ്, 2026ൽ കൊടുങ്കാറ്റ് പോലെ തിരിച്ച് വരും

വീരവണക്കം’ പ്രദർശനത്തിന്

വീരവണക്കം’ പ്രദർശനത്തിന്

വി ഡി സതീശനോട് ഒരു വിരോധവും ഇല്ല, മുഖ്യമന്ത്രി രാജിവെക്കണം, 

വി ഡി സതീശനോട് ഒരു വിരോധവും ഇല്ല, മുഖ്യമന്ത്രി രാജിവെക്കണം, 

മൂന്നാമൂഴം ആരും സ്വപ്നം കാണേണ്ട’; നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ

മൂന്നാമൂഴം ആരും സ്വപ്നം കാണേണ്ട’; നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ

നായകൻ ആര്യാടൻ‌ ഷൗക്കത്ത്; നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്

നായകൻ ആര്യാടൻ‌ ഷൗക്കത്ത്; നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്

ഹൃദയാഘാതം: വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൃദയാഘാതം: വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു