പിഎഫ് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പക്ക് ആശ്വാസം; അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി

പി.എഫ് തട്ടിപ്പ് കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയുടെ അറസ്റ്റ് കര്‍ണാടക കര്‍ണാടക ഹൈകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് അധ്യക്ഷനായ ബെഞ്ചാണ് അറസ്റ്റ് വാറന്റ് സ്റ്റേ ചെയ്തത്. ഉത്തപ്പയുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ പി.എഫ് തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെയാണ് പ്രോവിഡന്റ് ഫണ്ട് മേഖലാ കമീഷണര്‍ എസ്. ഗോപാല്‍ റെഡ്ഡി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തട്ടിപ്പ് നടന്നതായി പറയുന്ന കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തനിക്ക് പങ്കില്ലെന്നും കേസില്‍ തനിക്കെതിരെ പുറപ്പെടുവിച്ച റിക്കവറി നോട്ടീസുകളും അറസ്റ്റ് വാറന്റും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉത്തപ്പ കോടതിയെ സമീപിച്ചത്. ജീവനക്കാരുടെ പി.എഫ് അക്കൗണ്ടില്‍നിന്നു 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു താരത്തിന് എതിരെയുള്ള ആരോപണം. റോബിന്‍ ഉത്തപ്പയുടെ ഉടമസ്ഥതയിലുള്ള സെഞ്ച്വറീസ് ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പല ജീവനക്കാര്‍ക്കും പി.എഫ് പണം നല്‍കാതെ വഞ്ചിച്ചതായും പരാതിയുണ്ട്. ഡിസംബര്‍ നാലിനാണ് മേഖല കമീഷണര്‍ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറന്റ് നടപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യക്കായി ഉത്തപ്പ 59 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഐ.പി.എല്ലിലും മികച്ച പ്രകടനം നടത്തിയിരുന്നു. 2007ലെ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

Related Posts

‘കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗം, തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും’; വി.ഡി സതീശൻ
  • January 13, 2026

കേരള കോൺഗ്രസിന്റെ മുന്നണി മാറ്റ വാർത്തകളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗമാണ്. നിലവിൽ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകില്ല. തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും. മുന്നണിയിലേക്ക് ആരൊക്കെ വരുമെന്ന് അപ്പോൾ…

Continue reading
കൊച്ചി വിടാന്‍ ബ്ലാസ്റ്റേഴ്സ് ? ഹോം ഗ്രൗണ്ടായി കോഴിക്കോടും മലപ്പുറവും പരിഗണനയില്‍
  • January 13, 2026

കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടേക്കും. കലൂര്‍ സ്റ്റേഡിയത്തിന് പകരം ഹോം ഗ്രൗണ്ടായി കോഴിക്കോടോ, മലപ്പുറമോ തിരഞ്ഞെടുക്കാനാണ് ആലോചന. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഫെബ്രുവരി 14ന് സീസണ്‍ ആരംഭിക്കുമെങ്കിലും ഒറ്റ ലെഗ് ആയാണ് ടൂര്‍ണമെന്റ്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് കൂടിപ്പോയാല്‍ കിട്ടുക ആറോ ഏഴോ ഹോം മത്സരങ്ങള്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സോണിയ ഗാന്ധി ജോസ് കെ മാണിയെ വിളിച്ചു?; കേരളാ കോൺഗ്രസ് (എം) യുഡിഎഫിലേക്കെന്ന് സൂചന

സോണിയ ഗാന്ധി ജോസ് കെ മാണിയെ വിളിച്ചു?; കേരളാ കോൺഗ്രസ് (എം) യുഡിഎഫിലേക്കെന്ന് സൂചന

ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി അനുമതി

ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ വിജിലൻസ് കോടതി അനുമതി

രേഷ്മയുടെ മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിൻറെ ഇടപെടൽ ഉണ്ടായിട്ടുണ്ട്; സ്ഥിരീകരിച്ച് സുഹൃത്ത്

രേഷ്മയുടെ മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിൻറെ ഇടപെടൽ ഉണ്ടായിട്ടുണ്ട്; സ്ഥിരീകരിച്ച് സുഹൃത്ത്

മുന്നണിമാറ്റം ; കേരള കോണ്‍ഗ്രസ് എമ്മില്‍ ആശയക്കുഴപ്പം; യുഡിഎഫ് പ്രവേശത്തെ അനുകൂലിച്ച് ഭൂരിപക്ഷം നേതാക്കളും

മുന്നണിമാറ്റം ; കേരള കോണ്‍ഗ്രസ് എമ്മില്‍ ആശയക്കുഴപ്പം; യുഡിഎഫ് പ്രവേശത്തെ അനുകൂലിച്ച് ഭൂരിപക്ഷം നേതാക്കളും

‘കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗം, തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും’; വി.ഡി സതീശൻ

‘കേരള കോൺഗ്രസ് എൽഡിഎഫിന്റെ ഭാഗം, തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാകും’; വി.ഡി സതീശൻ

ആലിയ ഭട്ട് സിനിമയിൽ അവസരങ്ങൾ ഇരന്ന് വാങ്ങുന്നുവെന്ന് ആക്ഷേപ പോസ്റ്റ് ; ലൈക്ക് അടിച്ച് അനന്യ പാണ്ഡെ

ആലിയ ഭട്ട് സിനിമയിൽ അവസരങ്ങൾ ഇരന്ന് വാങ്ങുന്നുവെന്ന് ആക്ഷേപ പോസ്റ്റ് ; ലൈക്ക് അടിച്ച് അനന്യ പാണ്ഡെ