നവദമ്പതികളെ കാണാതായ കേസിൽ വഴിത്തിരിവ്; ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഭാര്യ

മേഘാലയയിൽ നവദമ്പതികളെ കാണാതായ കേസിൽ വഴിത്തിരിവ്. ഇൻഡോർ സ്വദേശി രാജാരഘുവംശിയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഭാര്യയെന്ന് പൊലീസ്. ഭാര്യ സോനം യു.പിയിലെ ഗാസിപുർ പൊലീസിൽ കീഴടങ്ങി. മൂന്ന് വാടകക്കൊലയാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ ഭാര്യ ക്വട്ടേഷൻ നൽകിയത്.

മധ്യപ്രദേശിലെ ഇൻഡോർ സ്വദേശികളായിരുന്നു ഇവർ. വിവാഹ ശേഷം മേയ് 20ന് ഹണിമൂണിനായി പോയി. 24 മുതലാണ് ഇരുവരെയും കാണാതായത്. തുടർന്ന് ഇരുവരെയും കാണാതായതിനെ തുടർന്ന് പരാതി നൽകിയിരുന്നു. പിന്നീട് 10 ദിവസത്തിന് ശേഷം ജൂൺ രണ്ടിന് രാജാരഘുവംശിയുടെ മൃതദേഹം ചിറാപുഞ്ചിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ‌ ഭാര്യ സോനത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവത്തിന് ശേഷം സോനത്തെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല.

കഴിഞ്ഞദിവസമാണ് ഗാസിപുർ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യ സോനം കീഴടങ്ങിയത്. പിന്നാലെയാണ് കൊലപാതക വിവരങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയത്. രാജാരഘുവംശിയെ കൊലപ്പെടുത്താനായി മൂന്ന് വാടകക്കൊലയാളികളെ ഏർ‌പ്പെടുത്തിയിരുന്നു. ഇവരാണ് രാജാരഘുവംശിയെ കൊലപ്പെടുത്തിയത്. കാമുകനൊപ്പം ജീവിക്കാനും പണം സമ്പാദിക്കാനുമാണ് കൃത്യം നടത്തിയത്.

Related Posts

കരൂർ ദുരന്തം; വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ
  • January 10, 2026

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ വീട്ടിൽ നിന്നാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. വാഹനം കരൂരിലെ സിബിഐ കേന്ദ്രത്തിലെത്തിച്ചു. ജനുവരി 12ന് ഡൽഹിയിൽ ഹാജരാകാൻ വിജയ്ക്ക് നേരത്തെ സിബിഐ നോട്ടിസ് അയച്ചിരുന്നു. 2025 സെപ്തംബർ 27നായിരുന്നു…

Continue reading
‘മാപ്പ് പറയില്ല, കേസും കോടതിയും പുത്തരിയല്ല’; ജമാ അത്തെ ഇസ്ലാമി വിവാദത്തിൽ എ. കെ. ബാലൻ
  • January 10, 2026

ജമാ ആത്തെ ഇസ്ലാമി- മാറാട് പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലൻ. മത ന്യൂനപക്ഷങ്ങൾക്ക് എതിരായി ഒന്നും പറഞ്ഞിട്ടില്ല. ന്യൂനപക്ഷ വിരുദ്ധ മനസിന്റെ ഉടമയാണ് താൻ എന്ന് വരുത്താനാണ് ജമാഅത്തെ ഇസ്ലാമിയുടെ ശ്രമമെന്നും എ കെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നടിയെ ആക്രമിച്ച കേസ്; പ്രതി മാർട്ടിൻ ആന്റണിയുടെ അപ്പീൽ പരിഗണിക്കാൻ മാറ്റി

നടിയെ ആക്രമിച്ച കേസ്; പ്രതി മാർട്ടിൻ ആന്റണിയുടെ അപ്പീൽ പരിഗണിക്കാൻ മാറ്റി

‘മുഖ്യമന്ത്രി മോദിക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നയാൾ, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു’; വി.ഡി സതീശൻ

‘മുഖ്യമന്ത്രി മോദിക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നയാൾ, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു’; വി.ഡി സതീശൻ

വിജയ് സിബിഐ ആസ്ഥാനത്ത് എത്തി; മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു

വിജയ് സിബിഐ ആസ്ഥാനത്ത് എത്തി; മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു

ട്രോളേറ്റു വാങ്ങി നീരൂപകൻ ഭരദ്വാജ് രംഗന്റെ പ്രതീക്ഷയുള്ള സിനിമകളുടെ ലിസ്റ്റ്

ട്രോളേറ്റു വാങ്ങി നീരൂപകൻ ഭരദ്വാജ് രംഗന്റെ പ്രതീക്ഷയുള്ള സിനിമകളുടെ ലിസ്റ്റ്

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

‘വടകരയിൽ ആരാണ് രാഹുലിന്റെ സംരക്ഷകൻ?, ഫ്ലാറ്റ് ആരുടെ ഉടമസ്ഥതയിലെന്ന് കണ്ടെത്തണം’; പ്രശാന്ത് ശിവൻ

‘വടകരയിൽ ആരാണ് രാഹുലിന്റെ സംരക്ഷകൻ?, ഫ്ലാറ്റ് ആരുടെ ഉടമസ്ഥതയിലെന്ന് കണ്ടെത്തണം’; പ്രശാന്ത് ശിവൻ