
കൊച്ചിയിൽ വിദ്യാർഥിനിയെ കണ്ടെത്തി. സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയെയാണ് കാണാതായിരുന്നത്. അഞ്ചു മണി മുതൽ കുട്ടിയെ കാണതായിരുന്നു. എസിപി ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. വല്ലാർപാടം ഭാഗത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.(12 year old girl who went missing from Kochi found)
ഏഴു മണിക്കൂർ നീണ്ട തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതായതിരുന്നത്. നഗരം കേന്ദ്രീകരിച്ചായിരുന്നു പൊലീസ് പരിശോധന നടത്തയത്. സൈക്കിളിൽ സ്കൂൾ യൂണിഫോമിലാണ് കുട്ടിയെ കാണാതായിരുന്നത്. കുട്ടിയുമായി പൊലീസ് എളമക്കര സ്റ്റേഷനിലേക്ക് തിരിച്ചു. പച്ചാളത്തുവെച്ചാണ് ഏഴാം ക്ലാസ് വിദ്യാർഥിനിയെ കാണാതയിരുന്നത്.