കിംഗ് ഈസ് ബാക്ക്, മൂന്നാം ഏകദിനത്തിൽ കോലിക്ക് അർദ്ധ സെഞ്ച്വറി; ഗില്ലിന് സെഞ്ച്വറി

വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി ഫോമിലേക്ക് മടങ്ങിയെത്തി വിരാട് കിം​ഗ് കോലി. 55 പന്തിൽ 52 റൺസുമായി കരിയറിലെ 73-ാം അർദ്ധശതകമാണ് താരം നേടിയത്. ഏറെ നാൾ ഫോമിന്റെ പേരിൽ പഴികേട്ടിരുന്ന കോലിക്ക് ചാമ്പ്യൻസ് ട്രോഫിക്ക് മുന്നേ തിരിച്ചുവരവ് അനിവാര്യമായിരുന്നു. 7 ഫോറും ഒരു സിക്സുമാണ് താരം ഇന്നിം​ഗ്സിൽ നേടിയത്.രണ്ടാം മത്സരത്തിലേതിന് സമാനായി ആദിൽ റഷീദാണ് കോലിയെ പുറത്താക്കിയത്.

52 റൺസുമായാണ് താരം കൂടാരം കയറിയത്. വൈസ് ക്യാപ്റ്റൻ ശുഭമാൻ ഗിൽ കഴിഞ്ഞ 2 മത്സരത്തിലെയും പോലെ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഗിൽ 102 റൺസ് നേടി പുറത്താവാതെ നിൽക്കുന്നു. 14 ഫോറും രണ്ടു സിക്‌സും താരം നേടി. കഴിഞ്ഞ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ സെഞ്ച്വറി നേടിയിരുന്നു.രോഹിത് രണ്ടക്കം കടക്കം മുൻപേ പുറത്തായി. പിന്നാലെ ക്രീസിലെത്തിയ കോലി ശുഭ്മാൻ ​ഗില്ലിനൊപ്പം 121 റൺസിന്റെ കൂട്ടുകെട്ടുയർത്തി. 102 റൺസുമായി ​ഗില്ലും 43 റൺസുമായി ശ്രേയസ് അയ്യറുമാണ് ക്രീസിൽ. 32 ഓവറിൽ 206/2 എന്ന നിലയിലാണ് ഇന്ത്യ.

മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തി പുറത്തായി. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. കുല്‍ദീപ് യാദവ്, വാഷിംട്ണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി. റിഷഭ് പന്തിന് ഇന്നും അവസരം ലഭിച്ചില്ല. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി തുടരും. ഇംഗ്ലണ്ട് ഒരു മാറ്റം വരുത്തി. ജാമി ഓവര്‍ടണിന് പകരം ടോം ബാന്റണ്‍ ടീമിലെത്തി. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.

Related Posts

ഹൃദയാഘാതം: വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • June 23, 2025

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പട്ടം എസ്‌യുടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് വിഎസ്. ആരോഗ്യ നില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

Continue reading
ഞാൻ ഞാനായി തന്നെ മത്സരിച്ചു , കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും’; എം സ്വരാജ്
  • June 23, 2025

നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരമാണെന്ന് വിലയിരുത്തുന്നില്ലെന്ന് എം സ്വരാജ്. തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിശകലനം ചെയ്യും. അതിൽ ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഉൾക്കൊളും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തും. ജനങ്ങൾക്ക് വേണ്ടി കൂടുതൽ കരുത്തോടെ ഈ തിരഞ്ഞെടുപ്പിൽ നിന്ന് ഉൾക്കൊണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഹൃദയാഘാതം: വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൃദയാഘാതം: വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഞാൻ ഞാനായി തന്നെ മത്സരിച്ചു , കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും’; എം സ്വരാജ്

ഞാൻ ഞാനായി തന്നെ മത്സരിച്ചു , കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും’; എം സ്വരാജ്

ലീഡ് പിടിച്ച് ആര്യാടൻ ഷൗക്കത്ത്; യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ

ലീഡ് പിടിച്ച് ആര്യാടൻ ഷൗക്കത്ത്; യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആദ്യ റൗണ്ടിൽ കരുത്ത് കാട്ടി പി.വി അൻവർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആദ്യ റൗണ്ടിൽ കരുത്ത് കാട്ടി പി.വി അൻവർ

പിണറായി സർക്കാരിനെതിരെ 3 കോടി 56 ലക്ഷം വരുന്ന മലയാളികളുടെ പ്രതിഷേധം, 9 വർഷത്തെ

പിണറായി സർക്കാരിനെതിരെ 3 കോടി 56 ലക്ഷം വരുന്ന മലയാളികളുടെ പ്രതിഷേധം, 9 വർഷത്തെ

ആദ്യ റൗണ്ടിൽ ലീഡ് ചെയ്‌ത്‌ ആര്യാടൻ ഷൗക്കത്ത്

ആദ്യ റൗണ്ടിൽ ലീഡ് ചെയ്‌ത്‌ ആര്യാടൻ ഷൗക്കത്ത്