ഓപ്പറേഷൻ ഡി-ഹണ്ട്: ഇന്നലെ 0.103ഗ്രാം MDMA, 4.5 ഗ്രാം കഞ്ചാവ്, 128 കഞ്ചാവ് ബീഡി പിടിച്ചെടുത്തു

സംസ്ഥാനത്ത് ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2306 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 169 കേസുകൾ രജിസ്റ്റർ ചെയ്തു.

179 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.103 ഗ്രാം), കഞ്ചാവ് (4.5 ഗ്രാം), കഞ്ചാവ് ബീഡി (128 എണ്ണം) എന്നിവ പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് 2025 ഏപ്രിൽ 5ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാന തലത്തിൽ ആന്റി നർക്കോട്ടിക്സ് ഇൻറലിജൻസ് സെല്ലും എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും റേഞ്ച് അടിസ്ഥാനത്തിൽ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും പ്രവർത്തിക്കുന്നുണ്ട്.

Related Posts

മൂന്നാമൂഴം ആരും സ്വപ്നം കാണേണ്ട’; നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ
  • June 23, 2025

രണ്ടുവട്ടം തുടർച്ചയായി എൽഡിഎഫ് ജയിച്ച നിലമ്പൂരിൽ നാലാം വാർഷികം കഴിഞ്ഞ് നേതാക്കന്മാർ മൂന്നാംമൂഴം കാത്തിരിക്കുന്ന അവസരത്തിൽ നിലമ്പൂർ വഴി കേരളത്തിലെ ജനങ്ങൾ പിണറായി സർക്കാരിനെതിരെ വോട്ട് ചെയ്തിരിക്കുന്നുവെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ കെ ആന്റണി. യുഡിഎഫിൻ്റേത് അതിശയകരമായ വിജയമാണ് നേതാക്കൾക്കും…

Continue reading
നായകൻ ആര്യാടൻ‌ ഷൗക്കത്ത്; നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്
  • June 23, 2025

നിലമ്പൂരിന്റെ നിയുക്ത എംഎൽഎയായി ആര്യാടൻ ഷൗക്കത്ത്. യുഡിഎഫ് വിജയം 11005 വോട്ടുകൾക്ക്. ആവേശം നിറച്ച നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണ വേളകൾ മറികടന്ന് വോട്ടെണ്ണൽ ദിനത്തിൽ കളം നിറഞ്ഞ് ആര്യാടൻ ഷൗക്കത്ത്. വോട്ടെണ്ണൽ ആരംഭിച്ചതിന് ശേഷം ഒരു നിമിഷം പോലും പിന്നിലേക്ക് പോകുകയോ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മൂന്നാമൂഴം ആരും സ്വപ്നം കാണേണ്ട’; നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ

മൂന്നാമൂഴം ആരും സ്വപ്നം കാണേണ്ട’; നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ

നായകൻ ആര്യാടൻ‌ ഷൗക്കത്ത്; നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്

നായകൻ ആര്യാടൻ‌ ഷൗക്കത്ത്; നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്

ഹൃദയാഘാതം: വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൃദയാഘാതം: വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഞാൻ ഞാനായി തന്നെ മത്സരിച്ചു , കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും’; എം സ്വരാജ്

ഞാൻ ഞാനായി തന്നെ മത്സരിച്ചു , കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും’; എം സ്വരാജ്

ലീഡ് പിടിച്ച് ആര്യാടൻ ഷൗക്കത്ത്; യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ

ലീഡ് പിടിച്ച് ആര്യാടൻ ഷൗക്കത്ത്; യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആദ്യ റൗണ്ടിൽ കരുത്ത് കാട്ടി പി.വി അൻവർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആദ്യ റൗണ്ടിൽ കരുത്ത് കാട്ടി പി.വി അൻവർ