ഒഐസിസിയുടെ 14-ാം വാർഷിക ആഘോഷ പരിപാടി സംഘടിപ്പിച്ചു; ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു

റിയാദ്: ഒഐസിസിയുടെ 14-ാം വാർഷിക ആഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടി കെ പി സി സി വർക്കിങ് പ്രസിഡന്റ് ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.പ്രവാസികളുടെ യാത്രാ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അടിയന്തിര ചർച്ചയായി പറ്റുന്ന വേദികളിലും ബന്ധപ്പെട്ട അധികാരികളുടെ അടുത്തും ഉന്നയിക്കുന്നതോടൊപ്പം പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടലിൽ കാണാതായ മനുഷ്യർക്ക് വേണ്ടിയുള്ള തെരച്ചിൽ പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തിന് തലേദിവസം അവസാനിപ്പിച്ചതാണ്. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനവും ഫോട്ടോ ഷൂട്ടുമല്ലാതെ കേന്ദ്ര സർക്കാരിൽ നിന്ന് വേറൊന്നും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല വയനാടിനെ അവഹോളിക്കാനായാണ് കേന്ദ്ര മന്ത്രിമാർ ശ്രമിച്ചത്.

25 കിലോമീറ്റർ ദൂരമുള്ള ചാലിയാർ പുഴയിൽ നിന്നാണ് മനുഷ്യ കബന്ധങ്ങൾ ഒഴുകിയെത്തിയത്. അതിൽ ഇനിയും അവിടെ 32 ഓളം മനുഷ്യരെയാണ് കാണാൻ ബാക്കി യുള്ളത്. അവർ മരിച്ചതായി ഡി ക്ലയർ ചെയ്യാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ്. എന്നാൽ കേന്ദ്രത്തിന്റെ അവഗണനയ്ക്ക് പുറമെ സംസ്ഥാന ഭരണകൂടങ്ങളും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നതിൽ അമാന്തം കാണിക്കുന്നത് നമ്മൾ കണ്ടതാണ്. എന്നാൽ ഈ അവസരത്തിലാണ് റിയാദ് ഒഐസിസി സഹപ്രവർത്തകർ ബിരിയാണി ചലഞ്ച് വഴി ഫണ്ട്‌ ശേഖരിച്ച് രണ്ട് വീടുകളുടെ നിർമ്മാണത്തിനായ മുഴവൻ തുകയും കണ്ടെത്തി അത് കെപിസിസിക്ക് കൈമാറിയതും എന്നത് വളരെ സന്തോഷം പകരുന്ന കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

മലാസിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ആശംസകൾ നേർന്നുകൊണ്ട് കെഎംസിസി റിയാദ് പ്രസിഡന്റ് സിപി മുസ്തഫ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ഒഐസിസി ഗ്ലോബൽ ട്രഷറർ മജീദ് ചിങ്ങോലി,നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി ഷാജി സോന,ഒഐസിസി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, ഒഐസിസി സീനിയർ വൈസ് പ്രസിഡന്റ് സലീം കളക്കര, പ്രിയദർശിനി സൗദി കോർഡിനേറ്റർ നൗഫൽ പാലക്കാടൻ, ഒഐസിസി റിയാദ് വനിത വേദി അധ്യക്ഷ മൃദുല വിനീഷ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖവും, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും, ആക്റ്റിംഗ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു.

ഒഐസിസി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റുമാരായ സജീർ പൂന്തുറ, അമീർ പട്ടണത്ത്, ബാലു കുട്ടൻ, ശുക്കൂർ ആലുവ, ജനറൽ സെക്രട്ടറിമാരായ ഷംനാദ് കരുനാഗപള്ളി, നിഷാദ് ആലംകോട്, സക്കീർ ദാനത്ത്,സുരേഷ് ശങ്കർ, സെക്രട്ടറിമാരായ ഷാനവാസ് മുനമ്പത്ത്, സൈഫ് കായംകുളം, ജോൺസൺ മാർക്കോസ്, റഫീഖ് വെമ്പായം, രാജു പാപ്പുള്ളി, അബ്ദുൽ സലാം ഇടുക്കി, ഹക്കീം പട്ടാമ്പി, ഓഡിറ്റർ നാദിർഷാ റഹിമാൻ മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, സ്പോർട്ട്സ് കൺവീനർ ബഷീർ കോട്ടക്കൽ, നിർവ്വാഹക സമിതി അംഗം ജയൻ കൊടുങ്ങല്ലൂർ എന്നിവർ വേദിയിൽ സന്നിഹിതരായി.

ചടങ്ങിൽ മുഖ്യാതിഥി ടി സിദ്ദീഖ് എംഎൽഎ യെ ഗ്ലോബൽ അംഗങ്ങളായ റസാഖ് പൂക്കോട്ടുപാടം,റഷീദ് കൊളത്തറ, യഹിയ കൊടുങ്ങല്ലൂർ, അസ്ക്കർ കണ്ണൂർ, നൗഷാദ് കറ്റാനം, ഷാജി കുന്നിക്കോട്, ശിഹാബ് കൊട്ടുകാട്, അബ്ദുൽ ലത്തീഫ് നാഷണൽ കമ്മറ്റി അംഗങ്ങളായ അഡ്വ: എൽ കെ അജിത്ത്, റഹ്‌മാൻ മുനമ്പത്ത്, മാള മുഹിയിദ്ധീൻ, സലീം അർത്തിയിൽ,ഷഫീഖ് കിനാലൂർ വിവിധ ജില്ല പ്രസിഡന്റുമാരായ വിൻസന്റ് ജോർജ്ജ്, ബാബു കുട്ടി,ഷബീർ വരിക്കപള്ളി, ഷാജി മഠത്തിൽ, ബഷീർ കോട്ടയം, മാത്യൂസ് എറണാകുളം,നാസർ വലപ്പാട്, ശിഹാബ് കരിമ്പാറ, ഉണ്ണികൃഷ്ണൻ വാഴയൂർ,ഒമർ ഷരീഫ്, നാസർ ഹനീഫ,സന്തോഷ് കണ്ണൂർ എന്നിവർ ആദരിച്ചു.തുടർന്ന് പ്രശസ്ത സിനിമാ പിന്നണി ഗായകൻ പ്രദീപ് ബാബുവിന്റെ നേതൃത്വത്തിൽ റിയാദിലെ പ്രശസ്ത ഗായകരായ ജലീൽ കൊച്ചിൻ, അൽത്താഫ് കാലിക്കറ്റ്, പവിത്രൻ കണ്ണൂർ, ഷിജു കോട്ടങ്ങൽ, അക്ഷയ് സുധീർ,നിഷ ബിനീഷ്,അജ്ജു ആനന്ദ്, ഫിദ ഫാത്തിമ, അഞ്ജലി സുധീർ,അനാമിക സുരേഷ് എന്നിവരുടെ ഗാന വിരുന്നും,ഷാഹിന ടീച്ചറുടെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഒപ്പന, വൈദ്ദേഹി നൃത്തവിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച വന്ദേ മാതരം, ഫോക്ക് ഡാൻസ്, ചിലങ്ക നൃത്തവിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച സെമി ക്ലാസിക്കൽ നൃത്തം എന്നിവയും ചടങ്ങിന് നവ്യാനുഭൂതിയേകി.

സിദ്ദീഖ് കല്ലുപറമ്പൻ, നാസർ ലെയ്സ്, നാസർ മാവൂർ, മുസ്തഫ വിഎം,സഫീർ ബുർഹാൻ, ഡൊമിനിക് സേവിയോ, സലീം വാഴക്കാട്, മുഹമ്മദ്ഖാൻ, സന്തോഷ് വിളയിൽ, ജംഷിദ് തുവ്വൂർ, ഹാഷിം പാപ്പിനിശ്ശേരി തുടങ്ങിയവർ വിവിധ പരിപാടി അവതരിപ്പിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. അൻസാർ തിരുവനന്തപുരം,അജീഷ് എറണാംകുളം, ജെയിൻ ജോഷുവ, ജംഷീദ് കോഴിക്കോട്, മൊയ്‌ദു മണ്ണാർക്കാട്, ജംഷീദ് തുവ്വൂർ, പ്രെഡിൻ അലക്സ്, ഷൈജു പായിപ്ര,സോണി പാറക്കൽ, നൗഷാദ് പാലമലയിൽ, സത്താർ കാവിൽ,സൈഫുന്നീസ സിദ്ദീഖ്, സ്മിത മുഹിയുദ്ധീൻ, ശരണ്യ,സിംന നൗഷാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ജാൻസി പ്രെഡിൻ പരിപാടിയുടെ അവതാരികയായിരുന്നു.

Related Posts

ഇത് യുഡിഎഫാണ്, 2026ൽ കൊടുങ്കാറ്റ് പോലെ തിരിച്ച് വരും
  • June 23, 2025

ആര്യാടൻ ഷൗക്കത്ത് വിജയച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2011ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ധോണിയുടെയും 2022ല്‍ ഫുട്ബോൾ ലോകകപ്പ് ഉയര്‍ത്തി ലിയോണൽ മെസിയുടെയും കൂടെ ചിത്രം പങ്കുവെച്ചാണ് സതീശൻ നിലമ്പൂരിലെ വിജയത്തിന്‍റെ സന്തോഷം പങ്കുവെച്ചത്. ചങ്ക്…

Continue reading
വീരവണക്കം’ പ്രദർശനത്തിന്
  • June 23, 2025

പോരാട്ട വഴികളുടെ ചരിത്രപശ്ചാത്തലത്തിൽ മലയാളികളുടെയും തമിഴരുടെയും വീരപാരമ്പര്യത്തിൻ്റെയും പരസ്പരസ്നേഹത്തിൻ്റെയും കഥ പറയുന്ന അസാധാരണമായ ഒരു തമിഴ് ചലച്ചിത്രമാണ് ‘വീരവണക്കം’. വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി. നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ തമിഴ് ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തും പ്രദർശനത്തിന് സജ്ജമായിക്കഴിഞ്ഞു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇത് യുഡിഎഫാണ്, 2026ൽ കൊടുങ്കാറ്റ് പോലെ തിരിച്ച് വരും

ഇത് യുഡിഎഫാണ്, 2026ൽ കൊടുങ്കാറ്റ് പോലെ തിരിച്ച് വരും

വീരവണക്കം’ പ്രദർശനത്തിന്

വീരവണക്കം’ പ്രദർശനത്തിന്

വി ഡി സതീശനോട് ഒരു വിരോധവും ഇല്ല, മുഖ്യമന്ത്രി രാജിവെക്കണം, 

വി ഡി സതീശനോട് ഒരു വിരോധവും ഇല്ല, മുഖ്യമന്ത്രി രാജിവെക്കണം, 

മൂന്നാമൂഴം ആരും സ്വപ്നം കാണേണ്ട’; നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ

മൂന്നാമൂഴം ആരും സ്വപ്നം കാണേണ്ട’; നിലമ്പൂരിലെ യുഡിഎഫ് വിജയത്തോടെ

നായകൻ ആര്യാടൻ‌ ഷൗക്കത്ത്; നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്

നായകൻ ആര്യാടൻ‌ ഷൗക്കത്ത്; നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്

ഹൃദയാഘാതം: വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൃദയാഘാതം: വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു