‘ആത്മാവ് നിരന്തരം ഉപദ്രവിക്കുന്നു, രണ്ടാംഭാര്യയുടെ പ്രേതത്തെ പേടി’; 36 വർഷം സ്ത്രീയായി ജീവിക്കുന്ന പുരുഷൻ

രണ്ടാംഭാര്യയുടെ പ്രേതത്തെ പേടിച്ച് 36 വര്‍ഷമായി സാരിയുടുത്ത് സ്ത്രീയായി ജീവിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറൽ. യുപിയിലെ ജൗണ്‍പൂര്‍ സ്വദേശിയാണ് ഈ വിചിത്ര ജീവിതം നയിക്കുന്നത്. മുമ്പ് ഒരു ആത്മാവ് തന്നെ ഉപദ്രവിച്ചുവെന്നും അതുകൊണ്ടാണ് പുരുഷനായി ജീവിക്കുന്നത് ഉപേക്ഷിച്ച് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പറഞ്ഞു.

മൂന്ന് തവണ വിവാഹം കഴിച്ചയാളാണ് ഇയാള്‍. മരിച്ചുപോയ രണ്ടാം ഭാര്യയുടെ പ്രേതമാണ് തന്നെ ഉപദ്രവിക്കുന്നതെന്നാണ് ഇയാള്‍ പറയുന്നത്. ഇയാള്‍ക്ക് 9 മക്കളാണുള്ളത്. അതില്‍ ഏഴ് പേരും മരണപ്പെട്ടുവെന്നും ഇയാള്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സ്ത്രീയായി ജീവിക്കുകയാണ് ഇയാള്‍. പ്രേതങ്ങളെ പേടിച്ചാണ് ഈ ജീവിതരീതി പിന്തുടരുന്നതെന്നാണ് ഇയാള്‍ പറയുന്നത്. രണ്ടാം ഭാര്യയുടെ മരണശേഷം അവളെ സ്വപ്‌നം കണ്ടിരുന്നു.

അവളുടെ പ്രേതം എന്നെ ഉപദ്രവിച്ചു. അതുകൊണ്ടാണ് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിച്ചത്. ഒമ്പത് മക്കളില്‍ ഏഴ് പേരും മരിച്ചു- അദ്ദേഹം പറഞ്ഞു. അതേസമയം, ഗ്രാമത്തിലെ നിരവധി പേരാണ് ഇയാളുടെ വിചിത്ര ജീവിതരീതിയ്‌ക്കെതിരെ രംഗത്തെത്തിയത്. ഇയാള്‍ക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്നാണ് ചിലര്‍ സംശയിക്കുന്നത്. ചിലര്‍ പ്രേതങ്ങളുണ്ടെന്ന ഇയാളുടെ വാദത്തെ അംഗീകരിക്കുന്നുമുണ്ട്. ഇതെല്ലാം അന്ധവിശ്വാസങ്ങളാണെന്നും ഇയാള്‍ക്ക് മതിയായ ചികിത്സയും ബോധവത്കരണവും നല്‍കണമെന്നും നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു.

Related Posts

അര്‍ജന്റീനയെ തോല്‍പ്പിച്ച് ശ്രീജേഷിന്റെ ഇന്ത്യ; ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ വെങ്കലമെഡല്‍
  • December 11, 2025

ജൂനിയര്‍ ഹോക്കി ലോക കപ്പില്‍ ഇന്ത്യക്ക് വെങ്കലം. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ (ലൂസേഴ്‌സ് ഫൈനല്‍) ഇന്ത്യ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അര്‍ജന്റീനയെ തോല്‍പ്പിച്ചു. മലയാളിതാരം പിആര്‍ ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷമാണ് നാല് ഗോളുകള്‍ തിരിച്ചടിച്ചത്.…

Continue reading
ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; ഇന്നത്തെ സ്വര്‍ണവില
  • December 6, 2025

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒറ്റയടിക്ക് പവന് 400 രൂപയാണ് കുറഞ്ഞത്. 95,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 11,930 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അര്‍ജന്റീനയെ തോല്‍പ്പിച്ച് ശ്രീജേഷിന്റെ ഇന്ത്യ; ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ വെങ്കലമെഡല്‍

അര്‍ജന്റീനയെ തോല്‍പ്പിച്ച് ശ്രീജേഷിന്റെ ഇന്ത്യ; ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ വെങ്കലമെഡല്‍

‘ലൈംഗികാരോപണം കൊണ്ടുവരുന്നത് എല്ലാ തിരഞ്ഞെടുപ്പ് കാലത്തെയും മുഖ്യമന്ത്രിയുടെ അടവ്’: മുല്ലപ്പള്ളി രാമചന്ദ്രൻ

‘ലൈംഗികാരോപണം കൊണ്ടുവരുന്നത് എല്ലാ തിരഞ്ഞെടുപ്പ് കാലത്തെയും മുഖ്യമന്ത്രിയുടെ അടവ്’: മുല്ലപ്പള്ളി രാമചന്ദ്രൻ

ചര്‍ച്ചയായി സണ്ണി ജോസഫിന്റെ ‘വെല്‍ ഡ്രാഫ്റ്റഡ്’ പരാമര്‍ശം; രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം? കെപിസിസി അധ്യക്ഷനെ തിരുത്തി പ്രതിപക്ഷ നേതാവ്

ചര്‍ച്ചയായി സണ്ണി ജോസഫിന്റെ ‘വെല്‍ ഡ്രാഫ്റ്റഡ്’ പരാമര്‍ശം; രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം? കെപിസിസി അധ്യക്ഷനെ തിരുത്തി പ്രതിപക്ഷ നേതാവ്

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ; വൈകിട്ട് 5 മണി മുതൽ ബുക്ക് ചെയ്യാം

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ; വൈകിട്ട് 5 മണി മുതൽ ബുക്ക് ചെയ്യാം

സിനിമാ സംഘടനകള്‍ ദിലീപിനെ തിരിച്ചെടുക്കും? സൂചന നല്‍കി സംഘടനാ നേതാക്കള്‍; എതിര്‍പ്പറിയിച്ച് ഒരു വിഭാഗം; ഭിന്നത തുടരുന്നു

സിനിമാ സംഘടനകള്‍ ദിലീപിനെ തിരിച്ചെടുക്കും? സൂചന നല്‍കി സംഘടനാ നേതാക്കള്‍; എതിര്‍പ്പറിയിച്ച് ഒരു വിഭാഗം; ഭിന്നത തുടരുന്നു

സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ എംപിക്ക്; അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ എംപിക്ക്; അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍