അർജുൻ സർജയും മകൾ ഐശ്വര്യയും ഒന്നിക്കുന്ന ‘സീതാ പയനം’ ഫെബ്രുവരി 14ന് തിയറ്ററുകളിൽ

അഭിനേതാവും സംവിധായകനുമായ അർജുൻ സർജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സീതാ പയനം ഫെബ്രുവരി 14ന് തിയറ്ററുകളിൽ എത്തും. പുതുവത്സരമായ 2026ന്റെ ഭാഗമായി പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ , ചിത്രം ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ദിനത്തിൽ തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഇതോടൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.ചിത്രത്തിന്റെ കേരളാ വിതരണാവകാശം‌ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് നിർവഹിക്കുന്നത്.

ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന സീതാ പയനത്തിൽ അർജുൻ സർജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അർജുൻ നായികയായെത്തുന്നു. നിരഞ്ജൻ സുധീന്ദ്രയാണ് ചിത്രത്തിലെ നായകൻ. അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും സീതാ യാത്ര ശ്രദ്ധേയമാകുന്നു.

കന്നഡ ആക്ഷൻ സൂപ്പർ സ്റ്റാർ ധ്രുവ സർജയും ശ്രദ്ധേയമായ കഥാപാത്രത്തെ സീതാ പയനത്തിൽ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജ്, സത്യരാജ്, കോവൈ സരള, ബിത്തിരി സതി, സരൺ, സിരി ഹനുമന്ത്, മണി ചന്ദന, സുമിത്ര, പോസാനി കൃഷ്ണ മൂർത്തി, ജബർദസ്ത് ഫണി, നര്ര ശ്രീനു, ഫിഷ് വെങ്കട്ട് തുടങ്ങിയ പ്രമുഖ താരങ്ങൾ ഉൾപ്പെടുന്ന വലിയ സഹതാരനിരയും ചിത്രത്തിലുണ്ട്.

റൊമാന്റിക് ഡ്രാമ പശ്ചാത്തലത്തിൽ ഒരുക്കുന്ന സീതാ യാത്രയുടെ തിരക്കഥയും സംവിധാനവും അർജുൻ സർജ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതം ഒരുക്കുന്നത് അനൂപ് റൂബൻസ്. എഡിറ്റിംഗ് അയൂബ് ഖാൻ, ഛായാഗ്രഹണം ജി. ബാലമുരുകൻ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.

പട്ടത്ത് യാനൈ, പ്രേമ ബാരാഹ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അർജുൻ, ഏറെ നാളുകൾക്ക് ശേഷം വെള്ളിത്തിരയിൽ തിരിച്ചെത്തുന്ന ചിത്രം എന്ന നിലയിലും സീതാ യാത്ര ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്.ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർറ്റ്നർ ഡ്രീം ബിഗ് ഫിലിംസ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നു. 2026 ഫെബ്രുവരി 14ന്, പ്രണയദിനത്തിൽ പ്രേക്ഷകർക്ക് ഹൃദയസ്പർശിയായ സിനിമാനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും സീതാ പയനം.

Related Posts

“എന്റെ പോറ്റി ഇങ്ങനെയല്ല…,അന്നത്തെ ആ പോറ്റിയല്ല ഇന്നത്തെ പോറ്റി”; ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ക്ലൈമാക്‌സിലേക്കോ ?
  • January 21, 2026

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണോ? ആണെന്നുള്ള സുചനകളാണ് പുറത്തുവരുന്നത്. അന്വേഷണ റിപ്പോര്‍ട്ട് 90 ദിവസം പിന്നിട്ടിട്ടും കോടതിയില്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ദ്വാരപാലക ശില്‍പ്പക്കേസില്‍ ഉണ്ണികൃഷന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചതോടെയാണ് കേസന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന സൂചനകള്‍ വരുന്നത്. കേസന്വേഷണം…

Continue reading
‘ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ള’; കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി
  • January 21, 2026

ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ളയെന്ന് ഹൈക്കോടതി. അയ്യപ്പന്റെ സ്വത്ത് പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. എ.പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിരീക്ഷണം. ‘പഞ്ചാഗ്നി മധ്യേ തപസ് ചെയ്താലുമീ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മൂന്നാം ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മൂന്നാം ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

‘പാർട്ടി ആവശ്യപ്പെട്ടാൽ ഉറപ്പായും നിൽക്കും’; മത്സര സാധ്യത തളളാതെ ഫാത്തിമ തെഹ്ലിയ

‘പാർട്ടി ആവശ്യപ്പെട്ടാൽ ഉറപ്പായും നിൽക്കും’; മത്സര സാധ്യത തളളാതെ ഫാത്തിമ തെഹ്ലിയ

സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മും യുഡിഎഫും പങ്കാളികൾ; പ്രകാശ് ജാവദേക്കർ

സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മും യുഡിഎഫും പങ്കാളികൾ; പ്രകാശ് ജാവദേക്കർ

കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസ്; ശിക്ഷാ വിധി ഇന്ന്

കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസ്; ശിക്ഷാ വിധി ഇന്ന്

തന്ത്രി കണ്ഠര് രാജീവര്‍ക്കായി എസ്‌ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും; മുരാരി ബാബുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതും ഇന്ന്; എസ്‌ഐടിക്ക് നിര്‍ണായകം

തന്ത്രി കണ്ഠര് രാജീവര്‍ക്കായി എസ്‌ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും; മുരാരി ബാബുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതും ഇന്ന്; എസ്‌ഐടിക്ക് നിര്‍ണായകം

ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടുന്നു?; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടുന്നു?; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്