
മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിച്ച് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ഫാൻ്റസി ജോണർ ചിത്രം ബറോസ് റിലീസായിട്ട് ഏഴ് ദിവസങ്ങൾ കഴിയുന്നു. ബറോസിന്റെ ബജറ്റിനെ കുറിച്ചുള്ള പുതിയ അപ്‍ഡേറ്റാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നത്. [Barroz production cost is 150 crores]
150 കോടിയിലധികമാണ് ബറോസിന്റെ ബജറ്റ് തുകയെന്ന് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ഹെഡ് ഡോ. ഷാരോണ്‍ തോമസ് പറയുന്നൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ഒരു ഇന്റർവ്യൂവിലാണ് ഷാരോണ്‍ തോമസ് ബറോസിനെ പറ്റിയും ചിത്രത്തിന്റെ നിർമാണ തുകയെക്കുറിച്ചും സംസാരിക്കുന്നത്. എന്നാൽ മുൻപ് പുറത്തുവന്നിരുന്നു റിപ്പോർട്ടുകൾ പ്രകാരം ബറോസിന്റെ ബജറ്റ് 80 കോടിയായിരുന്നു.
150 കോടി ബജറ്റിൽ നിർമ്മിച്ച ബറോസ് ചെലവേറിയ മലയാള ചിത്രങ്ങളിലൊന്നാണ്. ഈ ബിഗ് ബജറ്റ് ചിത്രം ഇന്ത്യയിൽ ആകെ നേടിയത് 8.38 കോടി രൂപയാണ്. മോഹൻലാലിൻെറ ആദ്യ സംവിധാന സംരഭത്തിന് പ്രശംസ അറിയിച്ചു നിരവധി കലാകാരന്മാരും സംവിധായകരും രംഗത്തെത്തിയിരുന്നു.
മലയാള സിനിമയുടെ നാഴികക്കല്ലായ ആദ്യ 70mm ചിത്രവും ത്രീഡി ചിത്രവും സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ ‘ഡി ഗാമയുടെ നിധിയുടെ കാവൽക്കാരൻ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. വിവിധ ഭാഷകളിലുള്ള താര നിരയാണ് ചിത്രത്തിലുള്ളത്. ടൈറ്റിൽ റോളിൽ മോഹൻലാൽ, മായസാറാ വേഗ, തുഹിൻ മേനോൻ, ഗുരു സോമസുന്ദരം ,സീസർ ലോറന്റെ റാട്ടൺ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു.