‘അക്രമികളെ പിടികൂടി ശിക്ഷ ഉറപ്പാക്കണം, കശ്മീരികളുടെ ജീവിതം പൂർവസ്ഥിതിയിലേക്ക് കൊണ്ടു വരണം’: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണം ഇന്ത്യയുടെ സ്വസ്ഥജീവിതത്തിനു നേർക്കുള്ള ഹീനമായ കടന്നുകയറ്റമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിനോദസഞ്ചാരികൾ വന്നുചേരുന്ന സമയമാണ് ആക്രമണത്തിന് തിരഞ്ഞെടുത്തത്. ജനങ്ങളെ ഭയപ്പെടുത്തി കശ്മീരിലേക്കുള്ള ഒഴുക്ക് തടയുകയും സമാധാനാന്തരീക്ഷം തകർത്ത് പ്രശ്‌നകലുഷമായ ജീവിതത്തിലേക്ക് കശ്മീരികളെ തള്ളി വിടുകയുമാണ് ഈ ആക്രമണത്തിന്റെ ലക്ഷ്യം.

ഭീകരതക്ക് ഇന്ത്യയെ തോൽപ്പിക്കാൻ കഴിയില്ല. ഇത്തരം പ്രവണതകൾക്ക് മുമ്പിൽ രാജ്യം മുട്ടു മടക്കിയിട്ടില്ല. അക്രമികളെ പിടികൂടി ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം കശ്മീരികളുടെ ജീവിതം പൂർവസ്ഥിതിയിലേക്ക് എളുപ്പം തിരിച്ചുകൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളുമുണ്ടാകണം. ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തുന്നതായും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ​ഗ്രാൻഡ് മുഫ്തി പറഞ്ഞു.

അതേസമയം പഹൽഗാമിൽ 26 നിരപരാധികളെ കൊന്നൊടുക്കിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണ സംഘം. നാല് ഭീകരരുടെ രേഖാചിത്രമാണ് പുറത്ത് വിട്ടത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നാണ് അന്വേഷണ സംഘം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

പഹൽഗാം ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ ലഷ്ക്കർ ഇ ത്വയ്ബയുടെ കൊടും ഭീകരൻ സൈഫുള്ള കസൂരിയെന്ന് വിവരം. പാകിസ്താനിൽ ഇരുന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നും രഹസ്യാന്വേഷണ വിവരം. കാശ്മീരിൽ പോയി ഭീകര പരിശീലനം നേടിയവരാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം.

Related Posts

ഭാര്യക്ക് മറ്റൊരു ബന്ധം, തല വെട്ടിയെടുത്ത് സ്കൂട്ടറിന് മുന്നിൽവച്ച് വണ്ടിയോടിച്ചു, തലയുമായി പൊലീസ് സ്റ്റേഷനിൽ; യുവാവ് അറസ്റ്റിൽ
  • June 7, 2025

ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. 26കാരിയായ മാനസയെ ഭർത്താവ് ശങ്കർ…

Continue reading
തിരുവനന്തപുരത്തെ ഇരുചക്ര വാഹന ഷോറൂമിലെ തീപിടുത്തം; കേസെടുത്ത് പൊലീസ്
  • June 7, 2025

തിരുവനന്തപുരം PMG-യിൽ ഇരുചക്ര വാഹന ഷോറൂമിലെ തീപിടുത്തത്തിൽ കേസെടുത്ത് പൊലീസ്. രണ്ട് കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി ഫൊറൻസിക് സംഘം പരിശോധന നടത്തും. ഇന്ന് പുലർച്ചെയാണ് തീപിടുത്തം. തീപിടുത്തത്തിൽ പത്തോളം വാഹനങ്ങൾ കത്തി നശിച്ചു പുലർച്ചെ മൂന്നരയോടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തീപിടുത്തമുണ്ടായ വാന്‍ഹായ്- 503 ചരക്കുകപ്പലില്‍ MRSC സംഘമിറങ്ങി

തീപിടുത്തമുണ്ടായ വാന്‍ഹായ്- 503 ചരക്കുകപ്പലില്‍ MRSC സംഘമിറങ്ങി

കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടന്റെ പാട്ട് പിൻവലിക്കണം; വിസിക്ക് പരാതി

കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടന്റെ പാട്ട് പിൻവലിക്കണം; വിസിക്ക് പരാതി

വയനാട് സുഗന്ധഗിരിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍

വയനാട് സുഗന്ധഗിരിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍

രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതിഫലിപ്പിക്കുന്ന ചിത്രം

രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതിഫലിപ്പിക്കുന്ന ചിത്രം

ജാതി സെൻസസിൽ നിന്ന് പിന്മാറണം

ജാതി സെൻസസിൽ നിന്ന് പിന്മാറണം

ആശമാർ നിലമ്പൂരിലേക്ക്; സർക്കാരിനെതിരെ മുദ്രാവാക്യമുയർത്തി പ്രചാരണം നടത്തും

ആശമാർ നിലമ്പൂരിലേക്ക്; സർക്കാരിനെതിരെ മുദ്രാവാക്യമുയർത്തി പ്രചാരണം നടത്തും